ഓസോൺ ദിന ക്വിസ് | ozone day quiz
സെപ്റ്റംബർ 16 ഓസോൺ ദിനം ആണ്. സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികളെ തടഞ്ഞുനിർത്തി നമ്മുടെ ഭൂമിയെ സംരക്ഷിക്കുന്നത് ഓസോൺ പാളികൾ ആണ്. ഇത് കാരണം ഭൂമിയുടെ ചൂട് ക്രമാതീതമായി വർദ്ധിക്കുന്നത് ഒരു പരിധിവരെ തടയുന്നു. മനുഷ്യന് ഹാനികരമായ ഒരുപാട് രശ്മികൾ സൂര്യൻ പുറപ്പെടുവിക്കുന്നുണ്ട്. അതിൽനിന്നെല്ലാം നമ്മെ സംരക്ഷിച്ച് ഭൂമിയുടെ ഒരു കുട പോലെയോ ഒരു പുതപ്പ് പോലെയോ ഓസോൺ പാളികൾ പ്രവർത്തിക്കുന്നുണ്ട്. 3 ഓക്സിജൻ ആറ്റങ്ങൾ ചേർന്നാണ് ഓസോൺ രൂപപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഓസോണിനെ ട്രൈ ഓക്സിജൻ എന്ന പേരിലും അറിയപ്പെടുന്നു. ക്രിസ്ത്യൻ ഫെഡറിക് ഷോൺബിൻ എന്ന ശാസ്ത്രജ്ഞനാണ് ഓസോണിനെ ആദ്യമായി കണ്ടെത്തിയത്.
എന്നാൽ ഇന്ന് ജനപ്പെരുപ്പം കൂടിയതോടെ ഓസോൺ പാളികളിൽ വിള്ളൽ വീഴാൻ തുടങ്ങി. വാഹനങ്ങളുടെ പെരുപ്പവും ഫാക്ടറികളുടെ എണ്ണവും ഓസോൺ പാളിയിൽ വിള്ളൽ വീഴ്ത്തുന്നതിനുള്ള പ്രധാന ഘടകങ്ങളാണ്. നൈട്രജൻ ഡൈ ഓക്സൈഡും ക്ലോറോ ഫ്ലൂറോ കാർബണുകളുമെല്ലാം ഓസോൺ പാളിയിൽ വിള്ളൽ വീഴ്ത്തുന്ന പ്രധാന ഘടകങ്ങളാണ്. നാം നിത്യേന ഉപയോഗിക്കുന്ന റഫ്രിജറേറ്ററിൽ നിന്നുമാണ് കൂടുതലായും ക്ലോറോ ഫ്ലൂറോ കാർബണുകൾ പുറന്തള്ളുന്നത്. കൂടാതെ മരങ്ങളെ കൂടുതലായും വെട്ടി മുറിക്കുന്നതും ഓസോൺ പാളിയിൽ വിള്ളൽ വീഴ്ത്താൻ കാരണമാകാറുണ്ട്.
ഓസോൺ പാളിയിൽ ആദ്യമായി സൂഷിരം കണ്ടെത്തിയത് അന്റാർട്ടിക്കയിൽ വച്ചാണ്. ഓസോൺ പാളിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ ഓർക്കേണ്ട ഒരു ദിനം കൂടിയാണ് സെപ്റ്റംബർ 16. ഇതുവരെയും ചെയ്തത് പോട്ടെ, നമുക്ക് എന്ത് ചെയ്യാൻ കഴിയും എന്ന് ചിന്തിക്കണം. മരങ്ങൾ വെച്ചുപിടിപ്പിച്ചും, അന്തരീക്ഷ മലിനീകരണം കുറച്ചും. ഓസോൺ പാളിയെ നമുക്ക് സംരക്ഷിക്കാം. ഇനിമുതൽ ഭൂമിയെ ഹാനികരമാകുന്ന ഒരു പ്രവർത്തനവും ചെയ്യില്ല എന്ന് പ്രതിജ്ഞയെടുക്കാം.
ഓസോൺ ദിനവുമായി ബന്ധപ്പെട്ട സ്കൂളുകളിലും ഓൺലൈൻ ക്വിസ് ആയും ചോദിക്കുവാൻ സാധ്യതയുള്ള മലയാളം, ഇംഗ്ലീഷ് ചോദ്യങ്ങളുടെ Pdf കളാണ് ഈ ഒരു പേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിങ്ങളുടെ കൂട്ടുകാർക്കും ഈ പേജിന്റെ ലിങ്ക് ഷെയർ ചെയ്യൂ.
0 Comments