Top Ad

Header Ads

Psc preliminary exam | Biology 50 GK | part 1

Psc preliminary exam | Biology 50 GK | Part 1

Psc preliminary exam | Biology 50 GK | Part 1

1. ആന്തര കർണത്തിൽ നിറഞ്ഞിരിക്കുന്ന ദ്രാവകങ്ങൾ? 

പെരിലിംഫ്, എന്റോലിംഫ് 

2. ശുദ്ധ രക്തക്കുഴലിൽ കോൺട്രാസ്റ്റ് ഡൈ കുത്തിവച്ച ശേഷം എടുക്കുന്ന എക്സറേ? 

ആൻജിയോഗ്രാം

3. മനുഷ്യശരീരം ഒരു ദിവസം ഉത്പാദിപ്പിക്കുന്ന ഉമിനീരിന്റെ ശരാശരി അളവ്? 

0.5-1.5 ലിറ്റർ

4. നാവിന് തിരിച്ചറിയാൻ കഴിയുന്ന അഞ്ചാമത്തെ രുചി? 

ഉമാമി

5. മലമുഴക്കി വേഴാമ്പലിന്റെ ശാസ്ത്രീയ നാമം? 

ബ്യുസിറസ് ബൈകോർണിസ് 

6. ക്ഷയ രോഗത്തിന് കാരണമായ രോഗാണു? 

മൈക്കോബാക്റ്റീരിയം ട്യൂബർകുലോസിസ് ബാക്ടീരിയ

7. തലച്ചോറിലെ ഏറ്റവും വലിയ ഭാഗം? 

 സെറിബ്രം

8. ഡോഗ് ഫിഷ് എന്നറിയപ്പെടുന്ന മത്സ്യം? 

 സ്രാവ്

9. മൂത്രത്തിലെ മഞ്ഞ നിറത്തിന് കാരണമായ വർണകം? 

 യൂറോക്രോം

10. അണലിവിഷം ബാധിക്കുന്നത്? 

രക്തപര്യയന വ്യവസ്ഥ

11. ശരീരത്തിന്റെ തുലന നില പാലിക്കാൻ സഹായിക്കുന്ന അവയവം? 

ചെവി

12. രക്തചംക്രമണ വ്യവസ്ഥ കണ്ടുപിടിച്ചത് ആരാണ്? 

വില്യം ഹാർവി

13. സ്പീഷീസ് എന്ന വാക്ക് ആദ്യമായി ഉപയോഗിച്ച ശാസ്ത്രജ്ഞൻ? 

 ജോൺ റേ 

14. ഏറ്റവും ചെറിയ ശ്വേത രക്താണു? 

ലിംഫോസൈറ്റ്

15. പാലിലെ മാംസ്യമായ കേസിനെ ദഹിപ്പിക്കുന്ന രാസാഗ്നി? 

റെനിൻ

16. ഏത് ജീവിയുടെ ശാസ്ത്രനാമമാണ് മസ്ക ഡോമസ്റ്റിക്ക? 

ഈച്ച 

17. കോഴിമുട്ട വിരിയാൻ വേണ്ട സമയം? 

21 ദിവസം

18. പക്ഷികളുടെ ശരാശരി ശരീരോഷ്മാവ്? 

40-41 ഡിഗ്രി സെൽഷ്യസ്

19. കാരണമറിയാത്ത രോഗങ്ങളെ അറിയപ്പെടുന്ന പേര്? 

ക്രപ്റ്റോജെനിക് രോഗങ്ങൾ

20. പാറ്റയുടെ രക്തത്തിന്റെ നിറം?

വെള്ള

21. മണ്ണിരയുടെ രക്തത്തിന്റെ നിറം? 

ചുവപ്പ്

22. രക്തം ദാനം ചെയ്യുന്നതിന് എത്ര വയസ്സ് പൂർത്തിയായിരിക്കണം? 

17 വയസ്സ്

23. പ്ലേറ്റ്ലെറ്റുകളുടെ ശാസ്ത്രീയ നാമം? 

ത്രോബോസൈറ്റുകൾ

24. കൊതുകിന്റെ ക്രോമോസോം സംഖ്യ എത്രയാണ്? 

6

25. അത് ലറ്റ്സ് ഫുട്ട് എന്ന രോഗം പരത്തുന്നത് ആരാണ്? 

ഫംഗസ്

26. ജനിതക എഞ്ചിനീയറിങ്ങിന്റെ  പിതാവ്? 

പോൾ ബർഗ്

27. ശരീര താപനില കുറയ്ക്കാൻ ഉപയോഗിക്കുന്ന ഔഷധങ്ങൾ? 

ആന്റിപൈററ്റിക്സ്

28. വിരകൾക്കെതിരെ ഉപയോഗിക്കുന്ന ഔഷധം? 

ആന്റിഹെൽമിന്തിക്സ് 

29. ഗർഭസ്ഥ ശിശുവിനെ സംരക്ഷിക്കുന്ന ദ്രാവകം? 

അമ്നിയോട്ടിക് ദ്രവം

30. ക്ലോണിങ്ങിന്റെ പിതാവ് എന്നറിയപ്പെടുന്നത്? 

ഇയാൻ വിൽമുട്ട്

31. ജന്തുശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടെത്തിയത് ആരാണ്? 

തിയോഡർ ഷാൻ

32. കൂടകല്ലിന്റെ ആകൃതിയിലുള്ള മധ്യകർണത്തിലെ അസ്ഥി? 

ഇൻകസ്‌ 

33. ശ്രവണത്തിന് സഹായിക്കുന്ന ചെവിയിലെ ഭാഗം? 

കോക്ലിയ

34. തീപ്പെട്ടി കൂട് ശേഖരിക്കുന്ന ഹോബി ഏത് പേരിൽ അറിയപ്പെടുന്നു? 

ഫില്ലുമെനിസം

35. ആത്മാവിലേക്കുള്ള ജാലകം എന്നറിയപ്പെടുന്ന ശരീരഭാഗം ഏതാണ്? 

കണ്ണ്

36. വേദന സംഹാരികൾ പ്രവർത്തിക്കുന്ന തലച്ചോറിന്റെ ഭാഗം? 

തലാമസ്

37. മുടി നിർമ്മിക്കപ്പെട്ടിരിക്കുന്ന പ്രോട്ടീൻ? 

കെരാറ്റിൻ

38. ശരീരോഷ്മാവ് നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം? 

ഹൈപ്പോതലാമസ്

39. ഹൃദയത്തെ ആവരണം ചെയ്തിരിക്കുന്ന സ്തരം? 

പെരികാർഡിയം

40. വസൂരിക്കെതിരെയുള്ള വാക്സിനേഷൻ കണ്ടുപിടിച്ചത്? 

എഡ്വേർഡ് ജെന്നർ 

41. ലോക മലേറിയ ദിനം ആയി ആചരിക്കുന്നത് എന്ന്? 

ഏപ്രിൽ 25

42. ശരീരത്തിലെ ഏത് അവയവത്തിന്റെ ഭാഗമാണ് ബൊമാൻസ് ക്യാപ്സൂൾ? 

വൃക്ക 

43. ക്യാൻസർ ചികിത്സക്ക് ഉപയോഗിക്കുന്ന റേഡിയോ ആക്റ്റീവ് ഐസോടോപ് ഏത്? 

കോബാൾട്ട് 60

44. ഷേക്കിങ് പാൾസി എന്നറിയപ്പെടുന്ന രോഗം? 

പാർക്കിൻസൺസ്

45. കരളിനെ പറ്റി പഠിക്കുന്ന ശാസ്ത്ര ശാഖ? 

ഹെപ്പറ്റോളജി

46. ഷഡ്പദങ്ങളുടെ ശ്വസനാവയവം? 

ട്രക്കിയ

47. ഐലറ്റ്സ്‌ ഓഫ് ലാങ്ർ ഹാൻസിലെ കോശങ്ങൾ ഉത്പാദിപ്പിക്കുന്ന ഹോർമോൺ? 

ഗ്ലൂക്കഗോൺ

 48. മദ്യത്തോടുള്ള അതിയായ ആസക്തിയെ അറിയപ്പെടുന്ന പേര്? 

ഡിപ്സോമാനിയ

49. ഏത് രോഗത്തിനെതിരെയുള്ള ചികിത്സ സംവിധാനമാണ് DOTS (Directly Observed Treatment Short-course)? 

ക്ഷയം

50. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന മൂലകം? 

കാൽസ്യം

Post a Comment

0 Comments