Top Ad

Header Ads

അധ്യാപക ദിന ക്വിസ് 2020 | Teachers day quiz 2020

അധ്യാപക ദിന ക്വിസ് 2020 | Teachers day quiz 2020

അസതോമ സദ്ഗമയ.. തമസോമ ജ്യോതിര്‍ഗമയ.. 

 ഇന്ന് സെപ്റ്റംബർ 5.
 ദേശീയ അധ്യാപക ദിനം. ഡോ.എസ് രാധാകൃഷ്ണന്റെ ജന്മദിനമാണ് നാം ദേശീയ അധ്യാപക ദിനമായി ആചരിക്കുന്നത്. ഇരുളിൽ നിന്നും വെളിച്ചത്തിലേക്ക് നയിക്കുവാൻ ഒരു അധ്യാപകൻ ചെയ്യുന്ന പങ്ക് വളരെയധികം വലുതാണ്. ഞാൻ ജനിച്ചത് മുതൽ നമ്മുടെ സ്വഭാവ രൂപീകരണപ്പെടുന്നതു വരെ ഒരോ അധ്യാപകനും നമ്മുടെ കൂടെ തന്നെയുണ്ട്. നമ്മെ നാമാക്കിയ മാറ്റുന്ന അധ്യാപകരെ നമുക്ക് ഈ ദിവസം ഓർമ്മിക്കാം. ഭാരതത്തിലെ മിസൈൽമാൻ ആയ എ.പി.ജെ അബ്ദുൽ കലാം സാറും ഒരു ശാസ്ത്രജ്ഞൻ എന്നതിലുപരി ഒരു അധ്യാപകൻ ആയിരിക്കുവനാണ്  ആഗ്രഹിച്ചത്. തങ്ങൾ പഠിപ്പിക്കുന്ന വിദ്യാർത്ഥികൾ അവരെക്കാൾ മുന്നിലെത്തുമ്പോൾ അധ്യാപകർക്ക് വളരെയധികം സന്തോഷം തോന്നാറുണ്ട്. ആദ്യാക്ഷരം മുതൽ നമ്മെ ഡോക്ടറും എൻജിനീയർമാരും ശാസ്ത്രജ്ഞന്മാരും ഒക്കെ ആക്കി തീർക്കുന്നതിൽ ഓരോ അധ്യാപകരോടും ഈ ദിവസത്തിൽ നാം കടപ്പെട്ടിരിക്കണം. ഒരു മെഴുകുതിരി കണക്കെ തന്നിലുള്ള വെളിച്ചം അധ്യാപകർ തങ്ങളുടെ വിദ്യാർഥികൾക്ക് വഴികാട്ടിയാകുന്നു.

എന്നാൽ ഇന്ന് അധ്യാപകർ ഒരുപാട് വെല്ലുവിളികൾ നേരിടുന്നുണ്ട്.നമുക്ക് എന്തെങ്കിലും കാര്യങ്ങൾ പറഞ്ഞു തരുന്ന ഒരാളെ ഇന്നത്തെ സമൂഹം അത്രമാത്രം ആദരവോടുകൂടിയല്ല കാണുന്നത്. പലരും ഇന്ന് അധ്യാപകരോട് തറുതലകൾ പറയാറുണ്ട്. അധ്യാപകർ ശാസിച്ചെന്ന പേരിൽ പലതരം കേസുകളും ഉണ്ടാകാറുണ്ട്. ഒരു അധ്യാപകനും തങ്ങൾ പഠിപ്പിക്കുന്ന കുഞ്ഞുങ്ങൾ വഴിതെറ്റി പോകുവാൻ വേണ്ടി ശിക്ഷിക്കാറില്ല. എന്നാൽ ഇതൊന്നും മനസ്സിലാക്കാതെ മാതാപിതാക്കൾ അവർക്കെതിരെ പരാതികളുമായി മുന്നിട്ടിറങ്ങുന്നു. ഒറ്റപ്പെട്ട ചില സംഭവങ്ങൾ ഒഴിച്ച് ബാക്കി എല്ലാ അധ്യാപകരും കുഞ്ഞുങ്ങളുടെ നല്ലതിനു വേണ്ടിയാണ് ചെയ്യുന്നത്

ഈ അധ്യാപക ദിനത്തിൽ അധ്യാപകർ ചെയ്ത നന്മയുള്ള പ്രവർത്തികൾ നമുക്ക് ഓർമ്മിക്കാം. അവർക്കുവേണ്ടി ഒരു ദിവസം നമുക്ക് മാറ്റി വെക്കാം. ജീവിതകാലം മുഴുവൻ പുതിയ കാര്യങ്ങൾ പഠിച്ചു കൊണ്ടിരിക്കുന്ന ഓരോരുത്തരും വിദ്യാർഥികളാണ്. അവർക്ക് അറിവുകൾ പകർന്നു നൽകുന്ന ഓരോരുത്തരും അധ്യാപകരും. കോവിഡ് എന്ന ഈ മഹാമാരി ഇല്ലായിരുന്നുവെങ്കിൽ അദ്ധ്യാപക ദിനം പല സ്കൂളുകളിലും ഒരാഘോഷം ആയിരിക്കുമായിരുന്നു. എങ്കിലും പല ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും അധ്യാപകർക്കും വിദ്യാർഥികൾക്കു  വേണ്ടി അധ്യാപക ദിന ക്വിസുകളും പ്രസംഗങ്ങളും നടത്താറുണ്ട്. കുട്ടികൾക്ക് ഉപകാരപ്രദമായ നൂറിലധികം ചോദ്യങ്ങളും ഉത്തരങ്ങളും അടങ്ങിയ Pdf ആണ് ചുവടെ നൽകിയിരിക്കുന്നത്. ഒന്നാമത്തെ pdf ൽ 100+ മലയാളം അധ്യാപക ദിന ക്വിസും രണ്ടാമത്തെ pdf ൽ 40 ൽ അധികം ഇംഗ്ലീഷ് ക്വിസ്സും ആണ് ഉൾപ്പെടുത്തിയിട്ടുള്ളത്.


 

Post a Comment

0 Comments