Top Ad

Header Ads

General Knowledge, പൊതു വിജ്ഞാനം, part 3

 General Knowledge, പൊതു വിജ്ഞാനം, part 3

General Knowledge, പൊതു വിജ്ഞാനം, part 3

201. ഇറാഖിന്റെ അധിനിവേശത്തിൽ നിന്നും കുവൈറ്റിനെ മോചിപ്പിക്കുവാൻ യു.എസിന്റെ നേതൃത്വത്തിൽ 1990-91 കാലത്ത് നടത്തിയ സൈനിക നീക്കം അറിയപ്പെടുന്ന പേര്? 

ഓപ്പറേഷൻ ഡെസേർട് സ്‌റ്റോം 

202. ഓൾഡ് ഗ്ളോറി എന്നറിയപ്പെടുന്നത് ഏത് രാജ്യത്തിന്റെ ദേശീയ പതാകയാണ്? 

യുണൈറ്റഡ് സ്റ്റേറ്റ്സ്

203. "കെൽറ്റിക് കടുവ" എന്നറിയപ്പെടുന്ന രാജ്യം? 

അയർലൻഡ്

204. "ദ സ്റ്റോറി ഓഫ് മൈ ലൈഫ്" എന്ന ആത്മകഥ രചിച്ചത് ആരാണ്? 

ഹെലൻ കെല്ലർ

205. പോങ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ്?

ബിയാസ് നദി

206. ലോകകപ്പ് ക്രിക്കറ്റിൽ സെഞ്ചുറി നേടിയ ആദ്യ ഇന്ത്യൻ താരം? 

കപിൽ ദേവ്

207. സ്വന്തമായി ദേശീയ ഗാനം ഇല്ലാത്ത രാജ്യം? 

 സൈപ്രസ്

208. ലോകത്തിലെ ഏറ്റവും നീളം കൂടിയ ഗുഹ ഏത്? 

മാമോത്ത് കേവ് നാഷണൽ പാർക്ക് (US)

209.  കിൻഡർ ഗാർട്ടൻ എന്ന വിദ്യാഭ്യാസ പദ്ധതിയുടെ ഉപജ്ഞാതാവ്? 

ഫ്രെഡറിക് ഫ്രോബെൽ ( ജർമ്മനി )

210. ആഫ്രിക്കയുടെ ഉരുക്കു വനിത എന്നറിയപ്പെടുന്നത് ആരെയാണ്? 

എലൻ ജോൺസൺ സിർലീഫ് (ലൈബീരിയ)

211. ലോക ഓസോൺ ദിനം? 

സെപ്റ്റംബർ 16

212. ലോക തണ്ണീർത്തട ദിനമായി ആചരിക്കുന്നത്? 

ഫെബ്രുവരി 2

213. ലോകത്തിൽ ഏറ്റവും കൂടുതൽ തോറിയം നിക്ഷേപമുള്ള രാജ്യം? 

ഇന്ത്യ

214. ബോക്സർ കലാപം നടന്ന രാജ്യം? 

ചൈന

215. അയോൺ എന്ന വാക്ക് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു? 

ഗോൾഫ് 

216. "മിഡ്നൈറ്റ്സ് ചിൽഡ്രൻ" എന്ന കൃതിയുടെ കർത്താവ് ആര്? 

സൽമാൻ റുഷ്ദി

217. ധ്രുവദീപ്തി കാണുന്നത് അന്തരീക്ഷത്തിലെ ഏത് പാളിയിലാണ്? 

തെർമോസ്ഫിയർ

218. മിശ്ര വിവാഹിതരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് വിവാഹം കഴിഞ്ഞു ഒരു വർഷം വരെ ദമ്പതികളെ താമസിപ്പിക്കാൻ സംസ്ഥാന സാമൂഹിക നീതി വകുപ്പ് ഒരുക്കുന്ന താമസ സൗകര്യം?

സേഫ് ഹോം 

219. ഇന്ത്യൻ ഗണിത ശാസ്ത്ര പ്രതിഭ ആയ ഏതു വ്യക്തിയുടെ ഗിന്നസ് സർട്ടിഫിക്കറ്റ് ആണ് 40 വർഷങ്ങൾക്കു ശേഷം ലഭിച്ചത്?

ശകുന്തള ദേവി

220. ജെ.കെ റൗളിങ്ങിന്റെ ഹാരിപോട്ടർ സീരിസിലൂടെ അനശ്വരമാക്കപ്പെട്ട പക്ഷി? 

മൂങ്ങ

221.  പരുത്തി കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണ്? 

കരിമണ്ണ്

222. സംഗീത പഠനത്തിലെ അടിസ്ഥാന രാഗമായി മായാമാളവഗൗളത്തെ ഉപയോഗിച്ചതാര്? 

പുരന്തരദാസൻ

223. ലുസിറ്റാനിയ എന്ന പേരിൽ അറിയപ്പെട്ടിരുന്ന രാജ്യം? 

പോർച്ചുഗൽ

224. യൂണിയൻ ജാക്ക് എന്നറിയപ്പെടുന്ന ദേശീയപതാക ഏത് രാജ്യത്തിന്റെതാണ്? 

യുണൈറ്റഡ് കിങ്ഡം

225. ഇംഗ്ലീഷ് കവിതകളുടെ പിതാവ് എന്നറിയപ്പെടുന്നത് ആര്? 

ജെഫ്രി ചോസർ 

226. ലോകത്തിലെ ആദ്യത്തെ വനിതാ ബഹിരാകാശ വിനോദ സഞ്ചാരി? 

അനുഷെ അൻസാരി (ഇറാൻ)

227. 2001 സെപ്റ്റംബർ 11 ആക്രമണത്തിന് ശേഷം യു.എസ് അഫ്ഗാനിസ്ഥാനിൽ നടത്തിയ ആക്രമണത്തിന് നൽകിയ പേരെന്ത്? 

 ഓപ്പറേഷൻ എൻഡ്യൂറിങ് ഫ്രീഡം

228. ലോകത്തിലെ ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത് ആരാണ്? 

ഡോ. ക്രിസ്ത്യൻ ബർണാഡ്

229. റോളിംഗ് പ്ലാൻ എന്ന ആശയത്തിന്റെ ഉപജ്ഞാതാവ് ആരാണ്? 

ഗുണ്ണർ മിർദാൽ 

230. സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ ആദ്യത്തെ വനിത ആരാണ്? 

ബെർത്ത വോൺ സറ്റ്നർ (1905)

231. പാശ്ചാത്യ ക്ളാസിക്കൽ സംഗീതത്തിന്റെ തലസ്ഥാനം എന്നറിയപ്പെടുന്ന നഗരം? 

വിയന്ന

232. ഹരോൾഡ് ഗെഹ്മാൻ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? 

കൊളംബിയ സ്പേസ് ഷട്ടിൽ ദുരന്തം

233. ആധുനിക ഒളിമ്പിക്സിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്? 

പിയറി.ഡി.കുബർട്ടിൻ 

234. നോബൽ സമ്മാനം നേടിയ ആദ്യ മുസ്ലിം വനിത? 

ഷിറിൻ ഇബാദി (ഇറാൻ)

235. മത നവീകരണത്തിന്റെ പിതാവ് എന്ന പേരിൽ അറിയപ്പെടുന്നത് ആരെയാണ്? 

മാർട്ടിൻ ലൂഥർ

236. ലോക ജൈവവൈവിധ്യ ദിനം ആചരിക്കുന്നത് എന്നാണ്? 

മെയ് 22

237. കിഴക്കിന്റെ സ്കോട്ട്‌ലാൻഡ് എന്നറിയപ്പെടുന്നത്? 

ഷില്ലോങ് 

238. നൂറ് ബയണറ്റുകളെക്കാൾ ശക്തമാണ് നാല് പത്രങ്ങൾ എന്ന് അഭിപ്രായപ്പെട്ടത് ആര്? 

നെപ്പോളിയൻ

239. ബ്രിട്ടനിലെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്നത് ആര്? 

വില്യം ഇ ഗ്ലാഡ്സ്റ്റൺ

240. ഫൈബർ ഒപ്റ്റിക്സിന്റെ പിതാവ്? 

നരീന്ദർ സിംഗ് കപാനി

241. ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം ഏതാണ്? 

ഹാർട്ട്‌സ്ഫീൽഡ്-ജാക്സൺ അറ്റ്ലാൻഡ ഇന്റർനാഷണൽ എയർപോർട്ട് (US)

242. ജപ്പാൻ ബഹിരാകാശത്തെത്തിച്ച ലോകത്തിലെ ആദ്യത്തെ സംസാരിക്കുന്ന റോബോട്ട് ഏതാണ്? 

കിറോബോ

243. ആൻഡ്രോയ്ഡ് ലോഗോ രൂപകല്പന ചെയ്തത് ആരാണ്? 

ഐറീന ബ്ലോക്ക്‌

244. ബൈനറി സിസ്റ്റത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്? 

ഗോട്ട്ഫ്രീഡ് ലെയ്ബ്നിസ് 

245. ഇമെയിലുകൾ വഴി ഉപഭോക്താവിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് തട്ടിപ്പ് നടത്തുന്ന സമ്പ്രദായം ഏത് പേരിൽ അറിയപ്പെടുന്നു? 

ഫിഷിംഗ്

246. ജാവ എന്ന പ്രശസ്തമായ പ്രോഗ്രാമിംഗ് ഭാഷ വികസിപ്പിച്ചെടുത്ത സ്ഥാപനം ഏതാണ്? 

സൺ മൈക്രോസിസ്റ്റംസ്

247. ആദ്യത്തെ മൊബൈൽ ഫോൺ നിർമ്മിച്ച കമ്പനി ഏതാണ്? 

മോട്ടറോള

248. ഏകദേശം 150 രാജ്യങ്ങളിലായി 2 ലക്ഷത്തിലധികം കമ്പ്യൂട്ടറുകളെ  2017 മെയ് മാസം ആക്രമിച്ച വൈറസ് ഏതാണ്? 

വനാക്രൈ

249. മൗസിന്റെ വേഗത രേഖപ്പെടുത്തുന്ന ഏകകം ഏതാണ്? 

മിക്കി 

250. 1971 ൽ ബോബ് തോമസ്  രൂപകല്പന ചെയ്ത എന്തിനെയാണ് ആദ്യ കമ്പ്യൂട്ടർ വൈറസ് ആയി കണക്കാക്കുന്നത്? 

 ക്രീപ്പർ 

251. ഏതു സ്ഥാപനം പുറത്തിറക്കിയ ആദ്യത്തെ സ്മാർട്ട് ഫോണാണ് സൈമൺ? 

 IBM

252. ഏത് സ്ഥാപനം പുറത്തിറക്കിയ ഓൺലൈൻ വിജ്ഞാനകോശമാണ് എൻകാർട്ട? 

മൈക്രോസോഫ്റ്റ്

253. "ദ റോഡ് എഹെഡ്" "ബിസിനസ്‌ അറ്റ് ദ് സ്പീഡ് ഓഫ് തോട്ട് "  എന്നീ കൃതികൾ രചിച്ചതാര്? 

ബിൽ ഗേറ്റ്സ്

254. സൈബർസ്പേസ് എന്ന പദം ആദ്യമായി ഉപയോഗിച്ച ശാസ്ത്ര സാഹിത്യകാരൻ ആരാണ്? 

വില്യം ഗിബ്സൺ

255. ജിമ്മി വെയിൽസും, ലാറി സാംഗറും ചേർന്ന് സ്ഥാപിച്ച സൗജന്യ ഓൺലൈൻ വിജ്ഞാനകോശം ഏതാണ്? 

വിക്കിപീഡിയ

256. ഇന്റർനെറ്റ് ലോകത്തെ എസ്.എം.എസ് എന്നറിയപ്പെടുന്ന സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റ് ഏതാണ്? 

ട്വിറ്റർ

257. മനശാസ്ത്ര വിദ്യാർഥിയായ ഫിലിപ്പ് ബുഡേകിൻ  കണ്ടെത്തിയത് എന്ന് കരുതുന്ന ഏത് ഗെയിമാണ് സോഷ്യൽ മീഡിയയിൽ വിവാദമായത്? 

ബ്ലൂ വെയ്ൽ

258. .de എന്നത് ഏത് രാജ്യത്തിന്റെ ഇന്റർനെറ്റ് ഡൊമൈൻ നെയിം ആണ്? 

ജർമ്മനി

259.സഫാരി എന്ന വെബ് ബ്രൗസർ വികസിപ്പിച്ചെടുത്ത സ്ഥാപനം ഏതാണ്? 

ആപ്പിൾ

260. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പിതാവായി ഗണിക്കപ്പെടുന്ന വ്യക്തി തന്നെയാണ് ആ പദം ആദ്യമായി ഉപയോഗിച്ചത് ആരാണ്? 

ജോൺ മക്കാർത്തി

261.പ്രശസ്തമായ മാക് അഥവാ മാക്കിന്റോഷ് പരമ്പരയിൽപെട്ട കമ്പ്യൂട്ടറുകൾ പുറത്തിറക്കിയ സ്ഥാപനം ഏതാണ്? 

ആപ്പിൾ

262. കമ്പ്യൂട്ടറിന്റെ തലച്ചോർ എന്നറിയപ്പെടുന്ന ഭാഗം? 

CPU

263. ആദ്യമായി രജിസ്റ്റർ ചെയ്യപ്പെട്ട കമ്പ്യൂട്ടർ ഡൊമൈൻ ഏതാണ്? 

സിംബോളിക്സ്.കോം

264. ഗൂഗിൾ എർത്തിന് സമാനമായി ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ വികസിപ്പിച്ചെടുത്ത സോഫ്റ്റ് വെയർ ഏതാണ്? 

ഭുവൻ 

265. ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനമായി ആചരിക്കുന്നത് എന്നാണ്? 

ഡിസംബർ 2

266. ലിനക്സിന്റെ ചിഹ്നത്തിൽ കാണുന്ന പെൻഗ്വിന്റെ പേര് എന്താണ്? 

ടക്സ്

267. ഏത് മേഖലയിലെ പ്രഗത്ഭർക്കാണ് ടൂറിങ് അവാർഡ് സമ്മാനിക്കുന്നത്?

കമ്പ്യൂട്ടർ സയൻസ്

268. വേൾഡ് വൈഡ് വെബിന്റെ കണ്ടുപിടിത്തത്തിന് 2016 ൽ  ടൂറിങ് അവാർഡ് ലഭിച്ചത് ആർക്കാണ്?  

ടിം ബർണേഴ്സ് ലീ

269. എന്തിനെയാണ് സിലിക്കോ സാപ്പിയൻസ് എന്ന് വിളിക്കുന്നത്? 

റോബോട്ട്

270. 1971 ൽ ഇന്റൽ പുറത്തിറക്കിയ വാണിജ്യപരമായി ലഭ്യമായ ആദ്യത്തെ മൈക്രോ പ്രോസസർ ഏതാണ്? 

ഇന്റൽ 4004

271. ഒരു റോബോട്ടിന് പൗരത്വം അനുവദിച്ച ആദ്യത്തെ രാജ്യം ഏതാണ്? 

സൗദി അറേബ്യ

272. ഏത് ഭാഷയിൽ നിന്നാണ് കമ്പ്യൂട്ടർ എന്ന പദം ഉത്ഭവിച്ചത്? 

ലാറ്റിൻ

273. സ്വീകർത്താവിനെ തെറ്റിദ്ധരിപ്പിക്കും വിധം വ്യാജ ഇമെയിൽ വിലാസത്തിൽ നിന്നും ഈമെയിലുകൾ അയക്കുന്നതിന് എന്താണ് വിളിക്കുന്നത്? 

ഇ-മെയിൽ സ്പൂഫിംഗ്

274. ലോകത്ത് ഏറ്റവും അധികം ഇന്റർനെറ്റ് ഉപയോക്താക്കൾ ഉള്ള രാജ്യം ഏതാണ്?

ചൈന

275. വേൾഡ് വൈഡ് വെബ്ബ് ഫൗണ്ടേഷൻ ആസ്ഥാനം എവിടെയാണ്? 

 ജനീവ

276. എ മാത്തമാറ്റിക്കൽ തിയറി ഓഫ് കമ്മ്യൂണിക്കേഷൻ എന്ന ലേഖനത്തിലൂടെ ബിറ്റ് എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആരാണ്? 

ക്ലൗഡ് ഇ ഷാനൺ 

277. പാസ്സേജ് ഫ്രം ദ ലൈഫ് ഓഫ് ഫിലോസഫർ എന്നത് ആരുടെ ആത്മകഥയാണ്? 

ചാൾസ് ബാബേജ്

278. ഒരു ബൈറ്റിൽ എത്ര ബിറ്റുകൾ ഉണ്ട്? 

8

279. എത്ര ബിറ്റുകളുടെ കൂട്ടത്തെയാണ് നിബിൾ എന്ന് വിളിക്കുന്നത്? 

4

280. വാക്വം ട്യൂബുകൾക്ക് പകരമായി രണ്ടാം തലമുറ കമ്പ്യൂട്ടറുകൾ ഉപയോഗിച്ചിരുന്ന സാങ്കേതിക വിദ്യ എന്ത്? 

ട്രാൻസിസ്റ്റർ

281. ആദ്യത്തെ ഇലക്ട്രോണിക് കമ്പ്യൂട്ടറായി അറിയപ്പെടുന്ന എനിയാക്കിന്റെ പൂർണ്ണരൂപം? 

ഇലക്ട്രോണിക് ന്യൂമെറിക്കൽ ഇന്റഗ്രേറ്റർ കമ്പ്യൂട്ടർ

282. ഏത് സാങ്കേതികവിദ്യയാണ് മൂന്നാം തലമുറ കമ്പ്യൂട്ടറുകളിൽ പ്രയോജനപ്പെടുത്തിയിരുന്നത്? 

ഐസി ചിപ്പ് 

283. മഴമേഘങ്ങൾ എന്നറിയപ്പെടുന്ന മേഘം ഏത്? 

നിംബോസ്ട്രാറ്റസ് 

284. ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്ര സമുച്ചയം ഏത്? 

കമ്പോഡിയയിലെ അങ്കോർവാത്ത്

285. ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ച്  ആസ്ഥാനം സ്ഥിതിചെയ്യുന്നത് എവിടെയാണ്? 

വാൾസ്ട്രീറ്റ്

286. പസഫിക് സമുദ്രത്തിന് ആ പേര് നൽകിയ നാവികൻ ആരാണ്?

ഫെർഡിനാൻഡ് മഗല്ലൻ

287. മാഗ്നകാർട്ട ഒപ്പുവച്ചത് എവിടെ വച്ചാണ്? 

റണ്ണിമീഡ് 

288. യു.എസ് ഭരണഘടനയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്? 

ജെയിംസ് മാഡിസൺ

289. സ്കൗട്ട് ആൻഡ് ഗൈഡ് പ്രസ്ഥാനത്തിന്റെ സ്ഥാപകൻ? 

റോബർട്ട് ബേഡൻ പവൽ

290. മെഡിറ്ററേനിയൻ ദീപസ്തംഭം എന്നറിയപ്പെടുന്നത്? 

സ്ട്രോബോളി

291. യു.എൻ ചാർട്ടർ ഒപ്പുവച്ചത് എന്നാണ്? 

1945 ജൂൺ 26.

292. യൂറോപ്യൻ യൂണിയൻ രൂപീകരിക്കാൻ കാരണമായ ഉടമ്പടി ഏതാണ്? 

മാസ്ട്രിച്ച് ഉടമ്പടി

293. അകോൻകാഗ്വ കൊടുമുടി സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്? 

അർജന്റീന

294. പാക്കിസ്ഥാനിന്റെ ആദ്യ പ്രധാനമന്ത്രി? 

ലിയാഖത്ത് അലി ഖാൻ

295. ബാറ്റ്സ്മാൻ എന്ന പേരിൽ നഗരം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്? 

തുർക്കി

296.ഉസൈൻ ബോൾട്ട് ഏത് രാജ്യക്കാരനാണ്? 

ജമൈക്ക

297. ഭൂമിയിലുള്ള എല്ലാവർക്കും ഇന്റർനെറ്റ് ലഭിക്കാൻ ഗൂഗിൾ നടപ്പാക്കുന്ന പദ്ധതി

പരോജക്ട് ലൂൺ 

298. സൈബർ നിയമം നടപ്പിലാക്കിയ ആദ്യ ഏഷ്യൻ രാജ്യം

സിംഗപ്പൂർ

299. ആധുനിക കമ്പ്യൂട്ടറിന്റെ പിതാവ്

അലൻ ടൂറിങ്

300. ഇന്റർനെറ്റ് കൂടെ തിരഞ്ഞെടുപ്പ് നടന്ന ആദ്യ രാജ്യം

എസ്തോണിയ

Post a Comment

0 Comments