2. കൊച്ചി ബാംഗ്ലൂർ ഇടനാഴിയുടെ ഭാഗമായി "ഗിഫ്റ്റ് സിറ്റി" (Global Industrial Finance Trade-GIFT) പദ്ധതി നിലവിൽ വരുന്നത് എറണാകുളം ജില്ലയിലെ ആലുവയിൽ ആണ്.1600 കോടി രൂപയുടെ പദ്ധതിക്കാണ് നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെന്റ് ആൻഡ് ഇമ്പ്ലീമെന്റേഷൻ ട്രസ്റ്റ് അനുമതി നൽകിയത്. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെയുള്ള ഗതാഗത സൗകര്യം കണക്കിലെടുത്താണ് ആലുവ തിരഞ്ഞെടുത്തിരിക്കുന്നത്.
4. രാജ്യത്തിൻറെ സാമ്പത്തിക വളർച്ച ആദ്യപാദത്തിൽ (ഏപ്രിൽ-ജൂൺ) ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉൽപാദനം (GDP) 23.9% തകർച്ചയാണ് നേരിട്ടത്. 1996 മുതലാണ് മൂന്നുമാസം ജിഡിപി കണക്കുകൾ നാഷണൽ സ്റ്റാറ്റിസ്റ്റികൽ ഓഫീസ് പുറത്തുവിടാൻ തുടങ്ങിയത്,
5. വിവേകാനന്ദ പാറയിലെ സ്മാരക മണ്ഡപം രാജ്യത്തിന് സമർപ്പിച്ചതിന്റെ അൻപതാം വാർഷികമാണ് 2020 ൽ ആഘോഷിക്കുന്നത്. 1970 ലായിരുന്നു വിവേകാനന്ദപ്പാറയിൽ സ്മാരക മണ്ഡപം രാജ്യത്തിന് സമർപ്പിച്ചത്. 1970 സെപ്റ്റംബർ രണ്ടിന് അന്നത്തെ രാഷ്ട്രപതി വി.വി ഗിരിയാണ് സ്മാരക മണ്ഡപം രാജ്യത്തിന് സമർപ്പിച്ചത്.വിവേകാനന്ദ പാറ സ്ഥിതിചെയ്യുന്നത് തമിഴ്നാട്ടിലെ കന്യാകുമാരിയിലാണ്.
6. അടുത്തിടെ തിരഞ്ഞെടുപ്പ് കമ്മീഷൻ ജോസ്.കെ.മാണി നേതൃത്വം നൽകുന്ന കേരള കോൺഗ്രസ് (എം) എന്ന രാഷ്ട്രീയ പാർട്ടിക്ക് തെരഞ്ഞെടുപ്പ് ചിഹ്നമായി ഉപയോഗിക്കാൻ അവകാശമെന്ന് ഉത്തരവിറക്കിയ ചിഹ്നമാണ് രണ്ടില.
7. കുട്ടികൾക്കായുള്ള ന്യൂസ് പേപ്പർ പുറത്തിറക്കുന്ന ആദ്യ സംസ്ഥാനമാണ് ആസാം.ദ യങ് മൈൻഡ്സ് എന്നാണ് ന്യൂസ് പേപ്പറിന്റെ പേര്.ആസാമിലെ 2 വനിതാ സംരംഭകർ ചേർന്നാണ് "The Young Minds" എന്ന പേരിൽ കുട്ടികൾക്കായുള്ള പത്രം പ്രസിദ്ധീകരിക്കുന്നത്.
8. ലോകത്തിലെ ഏറ്റവും വലിയ സോളാർ ട്രീ പശ്ചിമബംഗാളിൽലെ ദുർഗാപൂറിൽ നിലവിൽവന്നു. Central Mechanical Engineering Research Institute (CMERI) സോളാർ ട്രീ സ്ഥാപിച്ചത്.
9. രാജ്യത്തെ രണ്ടാമത്തെ തിരക്കേറിയ വിമാനത്താവളമായ മുംബൈ ചത്രപതി ശിവജി വിമാനത്താവളവും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളവും അദാനി ഗ്രൂപ്പ് ഏറ്റെടുത്തു.74% ഓഹരിയാണ് അദാനി ഗ്രൂപ്പ് വാങ്ങിയത്.
▪️ രണ്ടാം ലോക മഹായുദ്ധം തുടങ്ങിയത് :- 1939 സെപ്റ്റംബർ 1, അവസാനിച്ചത് 1945 സെപ്റ്റംബർ 2
▪️ അമേരിക്ക ജപ്പാനിൽ നടത്തിയ അണുബോംബ് ആക്രമണം :- 1945 ആഗസ്റ്റ് 6,9
▪️ ജപ്പാൻ കീഴടങ്ങിയത് :- 1945 ഓഗസ്റ്റ് 15
▪️ സെപ്റ്റംബർ 2ന് അമേരിക്കൻ യുദ്ധക്കപ്പലായ USS മിസൗറിയിൽ കരാർ ഒപ്പുവച്ചതോടെ യുദ്ധം ഔപചാരികമായി അവസാനിച്ചു.
▪️ 61 രാജ്യങ്ങൾ പങ്കെടുത്തു
▪️5.48 കോടി ആളുകൾ മരണപ്പെട്ടു.
12. covid 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ത്യൻ റെയിൽവേ വികസിപ്പിച്ച റിമോട്ട് കണ്ട്രോൾ മെഡിക്കൽ ട്രോളി ( Remote Control Medical Trolley ) ആണ് MEDBOT.
13. ഇന്ത്യയുടെ പതിമൂന്നാമത്തെ രാഷ്ട്രപതിയായ പ്രണബ് മുഖർജിക്ക് 2008ൽ പത്മവിഭൂഷൺ ലഭിച്ചു. ഇദ്ദേഹത്തിന് ഭാരതരത്ന കിട്ടിയത് 2019 ലാണ്. ഭാരതരത്ന ലഭിക്കുന്ന ആറാമത് രാഷ്ട്രപതിയാണ് ഇദ്ദേഹം. The dramatic decade:The indira gandhi years, The coalition years എന്നിവയാണ് പ്രധാന ബുക്കുകൾ.
0 Comments