Current Affairs, 2020 September 1
1. പ്രധാനമന്ത്രിയുടെ മൻകി ബാത്ത് ലൂടെ സെപ്റ്റംബർ മാസം പോഷകാഹാര മാസമായി (Nutrition Month) ആചരിക്കാൻ ആഹ്വാനം ചെയ്തു. National Nutrition Weak സെപ്റ്റംബർ ഒന്ന് മുതൽ ഏഴ് വരെയാണ്
2. സ്ത്രീകളെ സ്വയം സംരംഭത്തിൽ മുന്നോട്ടു കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിലെ ആദ്യത്തെ ഇന്റർനാഷണൽ വിമൻസ് ട്രേഡ് സെന്റർ (International Women's Trade Center - IWTC) കേരളത്തിൽ പ്രവർത്തനമാരംഭിക്കും.
3. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഇന്ത്യ ജപ്പാന്റെ കയ്യിൽ നിന്നും 3500 കോടി രൂപയുടെ ലോൺ സ്വീകരിക്കും.
4. ഇന്ത്യയിലെ ഏറ്റവും വലിയ സ്വതന്ത്ര വാർത്ത ഏജൻസിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ (Press Trust of India) പുതിയ ചെയർമാനായി അവീക്ക് സർക്കാരിനെ തിരഞ്ഞെടുത്തു.
5. അടുത്തിടെ ലെബനോന്റെ തലസ്ഥാനമായ ബെയ്റൂട്ടിൽ നടന്ന സ്ഫോടനത്തെ തുടർന്ന് രാജിവച്ച പ്രധാനമന്ത്രിയാണ് ഹസൻ ദിയാബ്. ലെബനോന്റെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേൽക്കാൻ പോകുന്ന വ്യക്തിയാണ് മുസ്തഫ ആദിബ്.
6. അടുത്തിടെ ഖത്തർ, പ്രവാസി തൊഴിലാളികളുടെ മിനിമം വേതനം 1000 റിയാൽ ആക്കി മാറ്റി. ഖത്തറിന്റെ തലസ്ഥാനം ദോഹയും ഖത്തറിലെ നാണയം ഖത്തർ റിയാലും ആണ്. നിലവിലെ ഖത്തർ ഭരണാധികാരി ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി.
7. അടുത്തിടെ അന്തരിച്ച രാജ്യത്തെ പ്രഥമ വനിതാ കാർഡിയോളജിസ്റ്റും ആദ്യ കാർഡിയാക് ക്ലിനിക് സ്ഥാപിക്കുകയും കാർഡിയോളജി പ്രത്യേക പഠന ചികിത്സാ വിഭാഗം ആകുകയും ചെയ്ത വ്യക്തിയാണ് ഡോക്ടർ എസ്.പത്മാവതി.
8. അടുത്തിടെ ഓൺലൈൻ മാധ്യമങ്ങളെ നിയന്ത്രിക്കുവാൻ ഒരു റെഗുലേറ്ററി അതോറിറ്റി സ്ഥാപിക്കാൻ തീരുമാനിച്ച ഇന്ത്യയുടെ അയൽരാജ്യമാണ് ബംഗ്ലാദേശ്. ഇന്ത്യയും മ്യാന്മറുമാണ് ബംഗ്ലാദേശിന്റെ അതിർത്തി രാജ്യങ്ങൾ. 1971ൽ ഇന്ത്യയുടെ പിന്തുണയോടെ നടന്ന യുദ്ധത്തിൽ ആണ് ബംഗ്ലാദേശ് സ്വതന്ത്രരാജ്യമായി മാറിയത്. ബംഗ്ലാദേശിലെ നിലവിലെ പ്രധാനമന്ത്രി ഷേഖ് ഹസീന ആണ്.
0 Comments