ബാങ്ക് ജോലി ആഗ്രഹിക്കുന്നവർക്കായി Institute of banking personal Selection ന്റെ കീഴിൽ ഇന്ത്യയിലെ വിവിധ ഗ്രാമീണ ബാങ്കുകളിൽ 9640 ഒഴിവുകൾ. 21/07/2020 ൽ close ചെയ്തതാണ് ഇപ്പോൾ റീഓപ്പൺ ചെയ്തിരിക്കുന്നത്. ഇതുവരെയും അപേക്ഷിക്കാത്തവർക്ക് 2020 ഒക്ടോബർ 26 മുതൽ 2020 നവംബർ 9 വരെ ഓൺലൈനായി സമർപ്പിക്കാം. Officers (scale-I, II, III) office Assistant (multipurpose) തുടങ്ങിയ തസ്തികകളിലാണ് ജോലി ഒഴിവുകൾ.
Officer തസ്തികയിലുള്ളവർക്ക് 31/12/20 നും office Assistant (multipurpose) തസ്തികയിലുള്ളവർക്ക് 2/01/20 നും 04/01/20 നും ഇടയിലായിരിക്കും പ്രിലിമിനറി പരീക്ഷ നടക്കുക. അപേക്ഷകൾ സമർപ്പിച്ചവർക്ക് 10 ദിവസം മുൻപ് അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാനാകും.അപേക്ഷിക്കുന്നവർക്ക് അപേക്ഷ നൽകുന്ന സ്ഥലത്തെ പ്രാദേശിക ഭാഷയും വശമുണ്ടായിരിക്കണം.
ഒഴിവുകൾ :
Office Assistant (multipurpose) : 4624
Officer Scale-I : 3800
Officer Scale-II (Agriculture officer) : 100
Officer Scale-II (Marketing Officer) : 08
Officer Scale-II (Treasury Manager) : 03
Officer Scale-II (Law ) : 26
Officer Scale-II (CA) : 26
Officer Scale-II (IT) : 59
Officer Scale-II (General Banking Officer) : 838
Officer Scale-III : 156
പ്രായ പരിധി :
Officers Scale-III : 21നും 40നും ഇടയിൽ ( അപേക്ഷകർ 03/07/1980 നും 30/06/1999നും ഇടയിൽ ജനിച്ചവരായിരിക്കണം)
Officers Scale-II : 21നും 32 നും ഇടയിൽ ( അപേക്ഷകർ 03/07/1988 നും 30/06/1999നും ഇടയിൽ ജനിച്ചവരായിരിക്കണം)
Officers Scale-I : 18 നും 30 നും ഇടയിൽ ( അപേക്ഷകർ 03/07/1990 നും 30/06/2002 നും ഇടയിൽ ജനിച്ചവരായിരിക്കണം)
Office Assistant (Multipurpose) : 18 നും 28 നും ഇടയിൽ ( അപേക്ഷകർ 02/07/1992 നും 01/07/2002 നും ഇടയിൽ ജനിച്ചവരായിരിക്കണം)
SC/ST കാർക്ക് 5 വർഷത്തെയും OBC കാർക്ക് 3 വർഷവും മറ്റു വിഭാഗക്കാർക്ക് അതിന്റെതായ ഇളവുകളും ലഭിക്കും.
വിദ്യാഭ്യാസ യോഗ്യത :
Office Assistant (multipurpose) : ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും bachelor's degree യോ തത്തുല്യമായ യോഗ്യതയോ. അപേക്ഷിക്കുന്നവർക്ക് അപേക്ഷിക്കുന്ന സ്ഥലത്തെ പ്രാദേശിക ഭാഷകൾ വശമുണ്ടായിരിക്കണം. കൂടാതെ കമ്പ്യൂട്ടർ പരിജ്ഞാനവും ആവശ്യമാണ്.
Officer Scale-I : ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും bachelor's degree യോ തത്തുല്യമായ യോഗ്യതയോ.agricultural, horticulture, forestry, animal husbandry, veterinary science, agricultural Engineering, pisciculture, agricultural marketing and cooperation, IT, law, Economic or accountancy തുടങ്ങിയ ഡിഗ്രി ഉള്ളവർക്ക് മുൻഗണന. അപേക്ഷിക്കുന്നവർക്ക് അപേക്ഷിക്കുന്ന സ്ഥലത്തെ പ്രാദേശിക ഭാഷകൾ വശമുണ്ടായിരിക്കണം. കൂടാതെ കമ്പ്യൂട്ടർ പരിജ്ഞാനവും ആവശ്യമാണ്.
Officer scale-II : ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും bachelor's degree യോ തത്തുല്യമായ യോഗ്യതയോ (50% മാർക്കുണ്ടാകണം). Banking, Finance, marketing,agricultural, horticulture, forestry, animal husbandry, veterinary science, agricultural Engineering, pisciculture, agricultural marketing and cooperation, IT, law, Economic or accountancy തുടങ്ങിയ ഡിഗ്രി ഉള്ളവർക്ക് മുൻഗണന. ഏതെങ്കിലും ബാങ്കിലെയോ financial institution ലെയോ രണ്ടുവർഷത്തെ എക്സ്പീരിയൻസ് ആവശ്യമാണ്.
Officer scale-II (Specelist officers) :
a) IT officer : ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും electronics/Communication/Computer science ലോ bachelor's degree യോ തത്തുല്യമായ യോഗ്യതയോ (50% മാർക്കുണ്ടാകണം). ASP, PHP, C++, JAVA, VB, VC, OCP എന്നിവയിലേതെങ്കിലും സർട്ടിഫിക്കറ്റും. ഒരു വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.
b) Chartered accountant : അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും CA പാസായിരിക്കണം. ഒരുവർഷത്തെ പ്രവർത്തിപരിചയം ആവശ്യമാണ്.
c) Law officer : നിയമ പഠനത്തിൽ ഡിഗ്രിയോ തത്തുല്യമായ യോഗ്യതയോ (50% മാർക്ക് ഉണ്ടായിരിക്കണം).2 വർഷം വക്കീൽ ആയോ ഏതെങ്കിലും ബാങ്കിൽ law officer ആയോ ഏതെങ്കിലും financial institutions ലോ സേവനമനുഷ്ഠിച്ചിരിക്കണം.
d) Treasury Manager : Finance ൽ Ca യോ MBA യോ. ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷത്തെ പരിചയവും.
e) Marketing Officer : മാർക്കറ്റിംഗിൽ MBA. ഒരു വർഷത്തെ പ്രവൃത്തിപരിചയം.
f) Agricultural officer : agricultural, horticulture, forestry, animal husbandry, veterinary science, agricultural Engineering, pisciculture ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി ഉണ്ടായിരിക്കണം. ബന്ധപ്പെട്ട മേഖലയിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.
Officer scale-III :
ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും bachelor's degree യോ തത്തുല്യമായ യോഗ്യതയോ(50% മാർക്കുണ്ടാകണം ). Banking/Finance/marketing /Agriculture/Horticulture /Forestry /Animal Husbandry /veterinary Science /agricultural engineering /pisciculture/ Agricultural marketing/cooperation/IT/Management/Law/Economics/accountancy ക്കാർക്ക് മുൻഗണന. ഏതെങ്കിലും ബാങ്കിലോ ഫിനാൻസ് ഇൻസ്റ്റിറ്റ്യൂഷനിലോ അഞ്ചു വർഷത്തെ പ്രവർത്തിപരിചയം ആവശ്യമാണ്.
അപേക്ഷാഫീസ് :
Officer (Scale-I, II, III) : SC/ST/PWD വിഭാഗത്തിന് 175, മറ്റു വിഭാഗത്തിന് 850.
Office Assistant (multipurpose) : SC/ST/PWD/EXSM വിഭാഗത്തിന് 175, മറ്റു വിഭാഗത്തിന് 850.
0 Comments