Top Ad

Header Ads

Onam speech | ഓണ പ്രസംഗം | 2020

Onam speech | ഓണ പ്രസംഗം | 2020

Onam speech | ഓണ പ്രസംഗം | 2020

ഹായ് ഫ്രണ്ട്സ് എല്ലാ കൂട്ടുകാർക്കും ബ്ലോഗിലേക്ക് സ്വാഗതം...

"മാവേലി നാടു വാണീടും കാലം, മാനുഷരെല്ലാരുമൊന്നുപോലെ

ആമോദത്തോടെ വസിക്കും കാലം, ആപത്തങ്ങാര്‍ക്കുമൊട്ടില്ലതാനും

കള്ളവുമില്ല ചതിവുമില്ല, എള്ളോളമില്ല പൊളി വചനം."

                കേരളീയരുടെ ദേശീയോത്സവമാണ് ഓണം. ജാതി മത ഭേദമന്യേ എല്ലാ കേരളീയരും ഓണത്തെ വരവേൽക്കുന്നു. നൂറ്റാണ്ടുകൾക്കു മുൻപ് കേരളം ഭരിച്ചിരുന്ന മഹാബലി പാതാളത്തിൽ നിന്ന് കേരളത്തിലെ തന്റെ പ്രജകളെ കാണുവാൻ വേണ്ടിയാണ് ചിങ്ങമാസത്തിലെ തിരുവോണനാളിൽ എത്തുന്നത്. ഒത്തിരി ഐതിഹ്യങ്ങളുള്ള ഒരു ഉത്സവമാണ് ഓണം. ഒന്നാമത്തെ ഐതിഹ്യം മഹാബലിയും വാമനനും ആയി ബന്ധപ്പെട്ട് കിടക്കുന്നു. രണ്ടാമത്തെ ഐതിഹ്യം ശ്രീബുദ്ധനുമായി ബന്ധപ്പെട്ട് കിടക്കുന്നു. മൂന്നാമത്തെ ഐതിഹ്യം പരശുരാമനും ആയി ബന്ധപ്പെട്ട് കിടക്കുന്നു. നാലാമത്തെ ഐതിഹ്യം ചേരമാൻ പെരുമാളും ആയി ബന്ധപ്പെട്ട് കിടക്കുന്നു. അങ്ങനെ പലതരം ഐതിഹ്യങ്ങൾ ഓണത്തിന് പിന്നിലുണ്ട്. എങ്കിലും ഏറ്റവും കൂടുതലായി കേട്ടുവരുന്ന ഒരു ഐതിഹ്യം മഹാബലിയുടെത് ആണ്. പ്രജാക്ഷേമ തൽപരനായ മഹാബലിയുടെ ഭരണത്തിൽ അസൂയപൂണ്ട ദേവന്മാർ മഹാവിഷ്ണുവിന്റെ അടുക്കൽ എത്തുകയും മഹാവിഷ്ണു വാമനരൂപത്തിൽ മഹാബലിയെ സമീപിക്കുകയും ദാനമായി 3 അടി  യോജിക്കുകയും ചെയ്തു. ദാനശീലയായ മഹാബലി മൂന്നടി മണ്ണ് അളന്നെടുക്കാൻ വാമനന്നോട് പറഞ്ഞു. എന്നാൽ  ഇതുകേട്ടതും വാമനൻ വിശ്വരൂപം പൂണ്ടു. ഒടുവിൽ മാമന്റെ മൂന്നാമത്തെ അടിയിൽ മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തി. ആണ്ടിലൊരിക്കൽ തന്നെ പ്രജകളെ കാണുവാൻ വേണ്ടി മഹാവിഷ്ണു മഹാബലിക്ക് വരം നൽകി. ഈ ദിവസമാണ് നാം ഓണമായി ആഘോഷിക്കുന്നത്. ഓണക്കാലങ്ങളിൽ നാം പല തരത്തിലുള്ള ആഘോഷങ്ങൾ നടത്താറുണ്ട്. വടംവലി, തിരുവാതിര കളി, തലപ്പന്തുകളി അതുപോലെ ഒരുപാട് വിനോദങ്ങളിൽ നാം ഏർപ്പെടാറുണ്ട്. ഓണപ്പൊട്ടൻ,  ഓണത്തെയ്യം, കുമ്മാട്ടികളി അതുപോലെ ഒരുപാട് അനുഷ്ഠാനകലകൾ ഓണവുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഓണക്കാലത്ത് നാം ഓണപ്പൂക്കളങ്ങൾ ഒരുക്കുന്നു. തെച്ചി, ചെമ്പരത്തി, ജമന്തി, മുല്ല, തുമ്പപ്പൂ മുക്കുറ്റിപ്പൂ, കാക്കപ്പൂ, തുടങ്ങിയ ഒട്ടനവധി പൂക്കൾ കൊണ്ട് വീടുകളിൽ പൂക്കളങ്ങൾ ഒരുക്കുന്നു. പൂക്കളുടെ ഉത്സവം കൂടിയാണ് ഓണം. തിരുവോണനാളിൽ നാം തൂശനിലയിൽ സദ്യ ഉണ്ണുന്നു. കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ വിവിധ തരത്തിലുള്ള ആഘോഷങ്ങൾ നടക്കുന്നുണ്ട്. 2020 ൽ കൊറോണോ ഭീതിയിൽ നിൽക്കുന്ന ഈ സമയത്ത് മാസ്കുകൾ ധരിച്ചും സാമൂഹിക അകലം പാലിച്ചു ഈ ഓണക്കാലത്തെ വരവേൽക്കാം. ഓണവുമായി ബന്ധപ്പെട്ട രണ്ടു, മൂന്നു തരത്തിലുള്ള പ്രസംഗങ്ങളാണ് ഈ ബ്ലോഗിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.



                              



Post a Comment

0 Comments