Top Ad

Header Ads

PSC Preliminary Daily Current affairs,October 17,18

PSC Preliminary Daily Current affairs,October 17,18

Current Affairs October 18

1. ഒക്ടോബർ 18:- ലോക ആർത്തവവിരാമ അവബോധ ദിനം(World Menopause Awareness Day)

▪️World Menopause Awareness Day Theme 2020 :- Premature Ovarian Insufficiency (POI)

2. അടിമത്ത വിരുദ്ധ ദിനം (Anti-Slavery Day)

▪️2010ൽ ബ്രിട്ടിഷ് പാർലമെന്റ് അടിമത്തവിരുദ്ധ നിയമം കൊണ്ടുവരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഒക്ടോബർ 18 അടിമത്ത വിരുദ്ധ ദിനമായി ആചരിക്കുന്നു. 

3. അടുത്തിടെ പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ചൈനയില്‍ പാസാക്കിയ പുതിയ നിയമം?

ബയോസെക്യൂരിറ്റി നിയമം

▪️പകര്‍ച്ചവ്യാധി വ്യാപനം നേരത്തെ കണ്ടെത്തല്‍, രോഗവുമായി ബന്ധപ്പെട്ട പഠനം നടത്തല്‍, മുന്നറിയിപ്പ് നല്‍കല്‍, രോഗവ്യാപനം തടയല്‍, എന്നിവയ്ക്കുള്ള സംവിധാനങ്ങള്‍ നടപ്പാക്കുന്നതിനാണ് പുതിയ നിയമം.

▪️2021 ഏപ്രില്‍ 15 മുതലാണ് ബയോസെക്യൂരിറ്റി നിയമം പ്രാബല്യത്തില്‍ വരിക.

4. 2020 ഒക്ടോബറിൽ ഏതിനം ഭൂഗര്‍ഭ മത്സ്യത്തെയാണ്  കോട്ടക്കലിലെ ഇന്ത്യനൂരിൽ നിന്നും കണ്ടെത്തിയത്?

പാന്‍ജിയോ ബുജിയ

▪️ഭൂഗര്‍ഭ അരുവികളില്‍ മാത്രം വസിക്കുന്ന ഇവ ലോകത്ത് തന്നെ കണ്ടെത്തുന്ന രണ്ടാമത്തെ ദേശമാണ് ഇന്ത്യനൂര്‍.

▪️2019 ൽ കോഴിക്കോട് ചെരിഞ്ചേരിയിലാണ് ആദ്യമായി പാന്‍ജിയോ ബുജിയയെ കണ്ടെത്തിയത്.

▪️പാന്‍ജിയോ ബുജിയക്ക് "പാതാള പൂതാരകന്‍" എന്നാണ് ഗവേഷകര്‍ ഇട്ടിരിക്കുന്ന പേര് 

5. കൊല്ലം ജില്ലയിൽ ചെറുതും വലുതുമായ എല്ലാ കച്ചവടക്കാർക്കും ഓൺലൈൻ വിൽപന തുടങ്ങാൻ സഹായിക്കുന്നതിനുവേണ്ടി പുറത്തിറക്കുന്ന പുതിയ ആപ്ലിക്കേഷൻ?

വ്യാപാരി ഓൺലൈൻ ഡോട്ട് കോം

6. 2020 ലെ ആഗോള പട്ടിണി സൂചികയിൽ (ഗ്ലോബല്‍ ഹങ്കര്‍ ഇന്‍ഡെക്‌സ്- ജി.എച്ച്‌.ഐ.) ഇന്ത്യയുടെ സ്ഥാനം?

94 

▪️2019 ൽ 117 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 102 ആയിരുന്നു.

7. അടുത്തിടെ തൃശൂരില്‍ ഗുണ്ടാ വിളയാട്ടങ്ങളും കൊലപാതകങ്ങളും അവസാനിപ്പിക്കുന്നതിനായി  പോലീസ് ആരംഭിച്ച ഓപ്പറേഷന്‍?

ഓപ്പറേഷന്‍ റേഞ്ചര്‍

8. 2020 ലെ (56-മത്) വൈല്‍ഡ്   ലൈഫ്   ഫോട്ടോഗ്രാഫര്‍ ഓഫ്  ദ ഇയര്‍ പുരസ് കാര ജേതാവ്?

ഐശ്വര്യ ശ്രീധര്‍

▪️വൈല്‍ഡ്   ലൈഫ്   ഫോട്ടോഗ്രാഫര്‍ ഓഫ്  ദ ഇയര്‍ പുരസ് കാരം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരികൂടെയാണ്  ഐശ്വര്യ ശ്രീധര്‍.

▪️ലൈറ്റ് സ്  ഒാഫ്  പാഷന്‍ എന്നുപേരിട്ടിരിക്കുന്ന ചിത്രത്തിനാണ്  പുരസ് കാരം

9. 2020 ഒക്ടോബറിൽ അന്തരിച്ച മാര്‍ത്തോമ്മാ സഭയുടെ പരമാധ്യക്ഷന്‍?

ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത

10. ഇന്ത്യയിൽ ക്ലിനിക്കൽ പരീക്ഷണത്തിനായി ഡഗ്ര് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) യുടെ അനുമതി ലഭിച്ച റഷ്യയുടെ കോവിഡ് വാക്സിൻ?

സ്പുട്നിക് 5

▪️ റഷ്യ വികസിപ്പിച്ച ആദ്യത്തെ കോവിഡ് പ്രതിരോധ വാക്സിനാണ് സ്പുട്നിക് 5

▪️റഷ്യയുടെ രണ്ടാമത്തെ കോവിഡ് പ്രതിരോധ വാക്സിൻ :- എപിവാക് കൊറോണ വാക്സിൻ

▪️ ഇന്ത്യയുടെ ആരോഗ്യ മന്ത്രി :- ഡോക്ടർ ഹർഷവർദ്ധൻ

11. സർക്കാർ ജീവനക്കാരുടെയും  പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതി?

മെഡിസെപ്

12. അടുത്തിടെ ഇന്ത്യ വിജയകരമായി പരീക്ഷിച്ച സൂപ്പര്‍ സോണി ക് ക്രൂയി സ് മിസൈല്‍ ?

ബ്രഹ്മോസ്

▪️ ബ്രഹ്മോസ് സൂപ്പർ സോണി ക് ക്രൂയിസ് മിസൈല്‍ വികസിപ്പിച്ചത് :- ഡി.ആര്‍.ഡി.ഒ. 

▪️ഇന്ത്യയുടെ തദ്ദേശ നിര്‍മിത യുദ്ധക്കപ്പലായ ഐ.എന്‍.എസ്. ചെന്നൈയില്‍ നിന്നായിരുന്നു വിക്ഷേപണം നടത്തിയത്.

13. 2020 ഒക്ടോബറിൽ അന്തരിച്ച കേരള രഞ്ജി ക്രിക്കറ്റ് ടീം മുന്‍ ക്യാപ്ടന്‍?

എ. സത്യേന്ദ്രന്‍

14. എഐയും റോബോട്ട് അധിഷ്ഠിത സാങ്കേതികവിദ്യകളും വികസിപ്പിച്ചെടുക്കുന്ന ട്രിഫോ വൈ-ഫൈ കണക്റ്റിവിറ്റിയെ സപ്പോര്‍ട്ട് ചെയ്യുന്നതിനായി ഇന്ത്യയിൽ പുറത്തിറക്കാൻ തീരുമാനിച്ച 2 വാക്വം ക്ലീനിംഗ് റോബോട്ട്സ്?

എമ്മ സ്റ്റാന്‍ഡേര്‍ഡ്, എമ്മ പെറ്റ്

▪️സമാര്‍ട്ട് ഡൈനാമിക് നേവിഗേഷന്‍ സവിശേഷതയുള്ള ഇവയുടെ  ഡിവൈസുകള്‍ ആമസോണ്‍, ഫ്ലിപ്കാര്‍ട്ട് വഴി വില്‍പ്പനയ്ക്ക് ലഭ്യമാണ്.

15. അടുത്തിടെ കാറുകൾക്കും ഇരുചക്രവാഹനങ്ങൾക്കും ഇൻഷുറൻസ് ആരംഭിച്ച ഡിജിറ്റൽ പെയ്മെൻറ് ഓൺലൈൻ ഫ്ലാറ്റ്ഫോം?

Phonepe

16. കൊച്ചിയിലെ കനാലുകൾ പുനരുജ്ജീവിപ്പിക്കുന്നതിന്റെ  ഭാഗമായി നടപ്പാക്കുന്ന പദ്ധതി?

ഇന്റഗ്രേറ്റഡ് അർബൻ റീജനറേഷൻ ആന്റ് വാട്ടർ ട്രാൻസ്പോർട്ട് സിസ്റ്റം മാനേജ്മെൻറ് പ്രോജക്ട്

17. വയവസായശാലകളിലെ അപകടങ്ങൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിക്കുന്ന രാജ്യത്തെ ആദ്യത്തെ തൊഴിൽ ആരോഗ്യ സുരക്ഷാ പരിശീലന കേന്ദ്രം ആരംഭിക്കുന്നത് എവിടെയാണ്?

കാക്കനാട്

18. 2020ലെ ലോക ജൂനിയർ സ്പീഡ് ചെസ് ചാമ്പ്യൻഷിപ്പ് ചാമ്പ്യൻ?

നിഹാൽ സരിൻ

19. കേരളത്തിൽ ആദ്യമായി കോവിഡ് രോഗികൾക്ക് വേണ്ടിയുള്ള ടെലി മെഡിസിൻ ഐസിയു പ്രവർത്തനമാരംഭിക്കുന്ന ഗവൺമെൻറ് മെഡിക്കൽ കോളേജ്?

മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ്

20. കേരളത്തിൽ പുറത്തിറക്കിയ വിവിധയിനം പാമ്പുകളുടെ വിവരങ്ങളടങ്ങിയ മൊബൈൽ ആപ്ലിക്കേഷൻ?

സ്‌നേക്ക്‌ ഹബ് 

21. 2020 ലെ പ്രഥമ കെ രാഘവൻ മാസ്റ്റർ പുരസ്കാര ജേതാവ്?

ശ്രീകുമാരൻ തമ്പി

22. 2020 ഒക്ടോബറിൽ ഇന്ത്യൻ ബാങ്ക് അസോസിയേഷൻ (ഐബിഎ) ചെയർമാനായി നിയമിതനായത്?

രാജ് കിരൺ റായ്

23. ഖബർ എന്ന നോവൽ രചിച്ചത്?

കെ.ആർ മീര

24. ഉപഭോക്ത്ര സർവേയിൽ ഇന്ത്യയിലെ എയർപോർട്ടുകളിൽ ഒന്നാംസ്ഥാനത്തെത്തി എയർപോർട്ട്?

ബിർസമുണ്ട എയർപോർട്ട്

▪️ രണ്ടാം സ്ഥാനം ഗയ എയർപോർട്ടിനും, മൂന്നാം സ്ഥാനം സൂററ്റ് എയർപോർട്ടിനുമാണ്

▪️ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയാണ് സർവ്വേ നടത്തിയത്.

25. കേരളത്തിലെ ആദ്യത്തെ ബാല സൗഹൃദ ബ്ലോക്ക് പഞ്ചായത്ത്?

പുഴക്കൽ തൃശ്ശൂർ

26. ബിപിഎൽ കാർഡുടമകൾക്ക് പത്ത് രൂപയ്ക്ക് വസ്ത്രം വിതരണം ചെയ്യാൻ പദ്ധതി ആരംഭിക്കുന്ന സംസ്ഥാനം?

ജാർഖണ്ഡ്

27. 2021 ജനുവരിയിൽ പ്രവർത്തനം ആരംഭിക്കാൻ പോകുന്ന വാട്ടർ മെട്രോ?

കൊച്ചി വാട്ടർ മെട്രോ

28. അടുത്തിടെ വനിതകളുടെ ഹാഫ് മാരത്തോണിൽ സ്വന്തം പേരിലുള്ള ലോക റെക്കോർഡ് തിരുത്തിക്കുറിച്ച കെനിയൻ താരം?

Peres Jepchirchir

29. കേരളത്തിൽ സമ്പൂർണ വിഭവ-ദുരന്തം മാപ്പിംഗ് തയ്യാറാക്കുന്നതിനുള്ള പദ്ധതി ആദ്യമായി ഏത് ജില്ലയിലാണ് ആരംഭിച്ചത്?

വയനാട്

Current Affairs October 17

1. ഒക്ടോബർ 17 :- ലോക ദാരിദ്ര്യ നിർമ്മാർജ്ജന ദിനം (International Day for the Eradication of Poverty)

▪️1992 ലാണ് ഐക്യരാഷ്ട്രസഭ ലോക ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദിനം ആചരിച്ചു തുടങ്ങിയത്

▪️ദാരിദ്ര്യം, വിശപ്പ്, അക്രമം, ഭീതി എന്നിവയ്ക്ക് ഇരയായവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാനായി 1987 ഒക്ടോബര്‍ 17 ന് ഫ്രാന്‍സിന്‍റെ തലസ്ഥാനമായ പാരീസില്‍ ഒരു ലക്ഷത്തോളം ആളുകള്‍ പ്രതിജ്ഞ എടുത്തതിന്‍റെ സ്മരണ പുതുക്കിയാണ് ഇതേ ദിനത്തില്‍ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ആചരിക്കുന്നത്.

▪️International Day for the Eradication of Poverty Theme 2020 - "Acting together to achieve social and environmental justice for all".

2. സംസ്ഥാനത്തെ മൃഗസംരക്ഷണ വകുപ്പിന് കീഴിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന മൃഗാശുപത്രികൾ  സജ്ജമാക്കുന്ന പദ്ധതി?

ശോഭനം 2020

3. റംസാർ പട്ടികയിൽ ഇടം നേടിയ ഉത്തരാഖണ്ഡിലെ ആദ്യത്തെ തണ്ണീർത്തടം?

ആസാൻ കൺസർവേഷൻ റിസർവ്

4. 2020-ലെ സി.എച്ച് രാഷ്ട്ര സേവ പുരസ്കാരം നേടിയത് ആരാണ്?

ശശി തരൂർ

5. 2020 ഒക്ടോബറിൽ അന്തരിച്ച മികച്ച റേഡിയോ പരിപാടികൾക്ക് ആറ് തവണ ദേശീയ പുരസ്കാരം ലഭിച്ച വ്യക്തി?

രവീന്ദ്രൻ ചെന്നിലോട്

6. അടുത്തിടെ മദ്യം മയക്കുമരുന്ന് മാഫിയയുടെ പ്രവർത്തനങ്ങൾ തടയുന്നതിന്റെ ഭാഗമായി എക്സൈസ് വകുപ്പ് തൃശൂർ ജില്ലയിൽ ആരംഭിച്ച ഓപ്പറേഷൻ?

ഓപ്പറേഷൻ ബ്രിഗേഡ്

7. 2020ലെ ശാസ്ത്ര സർവകലാശാല രാമാനുജൻ പുരസ്കാരം നേടിയ ഗണിത വിദഗ്ധൻ ആരാണ്?

ഡോ. ഷായ് എവ്ര

8. അടുത്തിടെ തദ്ദേശീയമായി ഡിജിറ്റൽ തെർമോമീറ്റർ വികസിപ്പിച്ച കേരളത്തിലെ സ്ഥാപനം?

സെൻറർ ഫോർ മെറ്റീരിയൽസ് ഫോർ ഇലക്ട്രോണിക്സ് ടെക്നോളജി (സി-മെറ്റ്)

9. 2020 ഒക്ടോബറിൽ കാർഷിക വികസന ബോർഡ് ചെയർമാൻ ആയി ചുമതലയേറ്റത് ആരാണ്?

ഡോ. പി.രാജേന്ദ്രൻ

Post a Comment

0 Comments