Psc preliminary daily current affairs | Sep 17, 2020
1. ഇന്ന് സെപ്റ്റംബർ 17 കേരളത്തിലെ ആദ്യ മൊബൈൽ ഫോൺ വിളി നടന്നിട്ട് 24 വർഷം. 1996 സെപ്റ്റംബർ 17 നാണ് കേരളത്തിലെ ആദ്യ മൊബൈൽ ഫോൺ കോൾ വിളിച്ചത്
▪️മലയാളത്തിന്റെ വിശ്വസാഹിത്യകാരന്‍ തകഴി ശിവശങ്കരപ്പിള്ളയാണ് ആദ്യമായി സംസാരിച്ച വ്യക്തി. ദക്ഷിണമേഖലാ നാവികസേനാ മേധാവി വൈസ് അഡ്മിറല്‍ എ.ആര്‍.ടാന്‍ഡനുമായിട്ടാണ് സംസാരിച്ചത്
▪️കേരളത്തിൽ ആദ്യമായി മൊബൈൽ ഫോൺ സേവനം തുടങ്ങിയത് :- എസ്കോടെൽ
▪️ഇന്ത്യയില്‍ ആദ്യ മൊബൈല്‍ ഫോണ്‍വിളി നടന്നത് :- 1995 ജൂലൈ 31
2. 2020 സെപ്റ്റംബർ 17 ന് നിയമസഭാംഗം എന്ന നിലയിൽ 50 വർഷം (ഗോൾഡൻ ജൂബിലി) തികച്ച കേരളത്തിലെ രാഷ്ട്രീയ നേതാവ് ?
ഉമ്മൻചാണ്ടി
▪️പുതുപ്പള്ളി നിയമസഭാമണ്ഡലം ആയിരുന്നു 1970 മുതൽ ഉമ്മൻചാണ്ടി പ്രതിനിധീകരിച്ചത്
▪️ ഉമ്മൻചാണ്ടിയുടെ ആത്മകഥ :- തുറന്നിട്ട വാതിൽ
▪️ സുതാര്യ കേരളം പദ്ധതി നടപ്പിലാക്കിയ കേരള മുഖ്യമന്ത്രി :- ഉമ്മൻചാണ്ടി
3. കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്, അവാര്‍ഡ്, ഗുരുപൂജാ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.
▪️കെപിഎസി ബിയാട്രിസ് (നാടകം), തിരുവനന്തപുരം വി.സുരേന്ദ്രന്‍ (സംഗീതം - മൃദംഗം), സദനം വാസുദേവന്‍ (വാദ്യകല) എന്നിവരാണ് ഫെലോഷിപ്പിന് അര്‍ഹരായത്.
▪️17 കലാകാരന്മാരെ അവാര്‍ഡിനും 17 കലാകാരന്മാരെ ഗുരുപൂജ പുരസ്കാരത്തിനും തെരഞ്ഞെടുത്തു. പ്രശസ്തിപത്രവും, ഫലകവും, ക്യാഷ് അവാര്‍ഡും (ഫെലോഷിപ്പ് 50,000/-രൂപയും, അവാര്‍ഡ്, ഗുരുപൂജാ 30,000/-രൂപയും) അടങ്ങുന്നതാണ് പുരസ്കാരം
🔹ഫെലോഷിപ്പ്
1. തിരുവനന്തപുരം വി. സുരേന്ദ്രന്‍ - സംഗീതം (മൃദംഗം)
2. കെ.പിഎ.സി. ബിയാട്രിസ് - നാടകം
3. സദനം വാസുദേവന്‍ - വാദ്യകല
🔹അവാര്‍ഡ്
1. നരിപ്പറ്റ രാജു - നാടകം
2. സജിത മഠത്തില്‍ - നാടകം
3. ജോണ്‍ ഫെര്‍ണാണ്ടസ് - നാടകം
4. വസന്തകുമാര്‍ സാംബശിവന്‍ - കഥാപ്രസംഗം
5. കലാമണ്ഡലം . സി.വി.സുകുമാരന്‍ - കഥകളി സംഗീതം
6. കലാമണ്ഡലം രാജലക്ഷ്മി - മോഹിനിയാട്ടം
7. സുവീരന്‍ - നാടകം
8. വെളപ്പായ നന്ദന്‍ - കുറുങ്കുഴല്‍
9. ആര്‍.കെ. രാമദാസ് - ലളിത സംഗീതം
10. കലാമണ്ഡലം സിന്ധു - നങ്യാര്‍കൂത്ത്
11. ഉമാ സത്യനാരായണന്‍ - ഭരതനാട്യം
12. സഹീറലി - നാടകം
13. തിച്ചൂര്‍ മോഹനന്‍ - ഇടയ്ക്ക
14. നെന്മാറ കണ്ണന്‍ (എന്‍.ആര്‍.കണ്ണന്‍) - നാദസ്വരം
15. ആനയടി പ്രസാദ് - ശാസ്ത്രീയ സംഗീതം
16. മടിക്കൈ ഉണ്ണികൃഷ്ണന്‍ - തിടമ്ബുനൃത്തം, മേളം
17. കലാമണ്ഡലം രാജശേഖരന്‍ - കഥകളി
🔹ഗുരുപൂജ
1. ജീവാ മോഹന്‍ - നാടകം
2. പത്തിയൂര്‍ കമലം - തകില്‍
3. സേവ്യര്‍ നായത്തോട് - സംഗീതം
4. കാഞ്ഞിപ്പുഴ ശശി - നാടകം
5. മാവേലിക്കര സുദര്‍ശനന്‍ - കാക്കാരിശ്ശി നാടകം
6. കൊടുങ്ങല്ലൂര്‍ കൃഷ്ണന്‍കുട്ടി - നാടകം
7. കാപ്പില്‍ അജയകുമാര്‍ - കഥാപ്രസംഗം
8. എല്‍സി സുകുമാരന്‍ - നാടകം
9. എന്‍.ജി. ഉണ്ണികൃഷ്ണന്‍ - നാടകം
10. മുഹമ്മദ് പുഴക്കര - നാടകം (രചന)
11. പി.ജെ. ചാക്കോ - നാടകം
12. ചേര്‍ത്തല രാജന്‍ - നാടകം
13. എരവത്ത് രാമന്‍നായര്‍ - കൊമ്ബ്
14. ചിത്ര മോഹന്‍ - കേരള നടനം
15. മാലൂര്‍ ശ്രീധരന്‍ - നാടകം
16. കോട്ടക്കല്‍ കുഞ്ഞിരാമ മാരാര്‍ - കഥകളി (ചെണ്ട)
17. ലക്ഷ്മി പറവൂര്‍ - നാടകം
4. സമസ്ത ഓണ്‍ലൈന്‍ മദ്‌റസ സംവിധാനം ഉപയോഗപ്പെടുത്തി പൊതു ജനങ്ങള്‍ക്കു വേണ്ടി ഖുര്‍ആന്‍ പാരായണ പരിശീലനം സംപ്രേഷണം ചെയ്യുന്ന പദ്ധതിയുടെ പേര്
തിലാവ
▪️വെള്ളിയാഴ്ചകളില്‍ മാത്രമായിരിക്കും രാവിലെ 9 മണി മുതല്‍ പരിപാടി സംപ്രേഷണം ചെയ്യുക.
▪️യട്യൂബ്, മൊബൈല്‍ ആപ്, വെബ്‌സൈറ്റ്, ദര്‍ശന ടി.വി എന്നിവയില്‍ പരിപാടി ലഭ്യമാവും.
5. 25-മത് കേരള രാജ്യാന്തര ചലച്ചിത്ര മേള നടക്കുന്നത് ?
2021 ഫെബ്രുവരി 12 മുതല്‍ 19 വരെ
▪️2020 ഡിസംബർ നടക്കാനിരുന്ന ചലച്ചിത്ര മേളയാണ് ഇപ്പോഴത്തെ കൊവിഡ് പ്രത്യേക സാഹചര്യം കണക്കിലെടുത്ത് 2021 ഫെബ്രുവരിയിലോട്ട് ചലച്ചിത്ര അക്കാദമി മാറ്റിയത്.
6. അടുത്തിടെ ഗര്‍ഭസ്ഥശിശുവിന് പരിഹരിക്കപ്പെടാവുന്ന വൈകല്യമാണെങ്കില്‍ ഗര്‍ഭഛിദ്രം അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി വിധി പ്രഖ്യാപിച്ചിരുന്നു. ഏത് ഹൈക്കോടതിയാണ് ഈ വിധി പ്രഖ്യാപിച്ചത്?
മുംബൈ ഹൈക്കോടതി
7. 2020 നവംബറിൽ റിലീസ് ആകുന്ന ജെയിംസ് ബോണ്ട് പരബരയിലെ പുതിയ സിനിമ?
നൊ ടൈം ടു ഡൈ
▪️ജെയിംസ് ബോണ്ടിന്‍റെ ഇരുപത്തിയഞ്ചാമത് ചിത്രമാണിത്.
▪️കാരി ജോജി ഫുകുനാഗയാണ് ചിത്രം സംവിധാനം ചെയ്യുന്നത്
▪️മൈക്കല്‍ ജി വില്‍സണ്‍, ബാര്‍ബറ ബ്രൊക്കോളി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്
8. വംശീയ വിദ്വേഷങ്ങളുടെ പേരിലും അല്ലാതേയും പൊതുനിരത്തിലെ ആക്രമണങ്ങള്‍ തടയാന്‍ ശബ്ദവും ചൂടും പുറപ്പെടുവിക്കുന്ന അത്യാധുനിക ആയുധങ്ങള്‍ സജ്ജമാക്കിയ രാജ്യം ?
അമേരിക്ക
▪️അമേരിക്ക ആയുധങ്ങള്‍ തങ്ങളുടെ ഫെഡറല്‍ സേനയ്ക്കാണ് നല്‍കിയത്
9. അടുത്തിടെ ഒരു മത്സ്യത്തിന്റെ വയറ്റിൽ ഇരുട്ടില്‍ ഫ്ലൂറസെന്‍റായി തിളങ്ങുന്ന ഒരു വസ്തു കണ്ടെത്തിയിരുന്നു. ഏതു മത്സ്യത്തിന്റെ വയറ്റിൽ നിന്നാണ് ഇത് കണ്ടെത്തിയത് ?
ചൂരക്കണ്ണി (വടക്കന്‍ മേഖലയില്‍ ചെമ്ബാന്‍)
▪️മത്സ്യം ഭക്ഷിച്ച പ്ലവകങ്ങളാകാമിത് എന്നാണ് നിഗമനം. ചില പ്രത്യേക മാസങ്ങളില്‍ കടലില്‍ രാത്രി തിളക്കമുണ്ടാകാറുണ്ട് . കടല്‍ തിരകള്‍ വെളിച്ചമായി കാണപ്പെടുന്ന ഇതിനെ തുയ്യ്, തുയില്‍ എന്നൊക്കെയാണ് അറിയപ്പെടാറ് . 'ബയോമീമിന്‍സെന്‍സ്' എന്ന പ്രതിഭാസമായാണ് ശാസ് ത്രലോകത്ത് ഇത് അറിയപ്പെടുന്നത്.
10. 2021 നവംബറോടെ സമ്പൂർണ്ണ റിപ്പബ്ലിക്കായി മാറുന്ന രാജ്യം ?
കരീബിയന്‍ രാജ്യമായ ബാര്‍ബഡോസ്
11. സഹകരണ ബാങ്കുകളെ റിസര്‍വ് ബാങ്കിന് കീഴീല്‍ കൊണ്ടുവരുന്നതിന് 1949 ലെ ബാങ്കിങ് നിയന്ത്രണ നിയമം ഭേദഗതി ചെയ് ത് ലോക് സഭ ബില്‍ പാസാക്കി.
▪️ഇതോടെ സഹകരണ ബാങ്കുകളുടെ നിയന്ത്രണം റിസര്‍വ് ബാങ്ക് പരിധിയില്‍ വരും.
▪️രാജ്യത്തെ 1,482 അര്‍ബന്‍ സഹകരണ ബാങ്കുകള്‍ ഉള്‍പ്പെടെ 1540 സഹകരണ സ്ഥാപനങ്ങളാണ് റിസര്‍വ് ബാങ്കിന് കീഴില്‍ വരിക.
▪️കേന്ദ്ര ധനകാര്യമന്ത്രി :- നിര്‍മല സീതാരാമന്‍
http://wa.me/919562621834
@year book whatsapp group
to join message 9562621834
0 Comments