Top Ad

Header Ads

Psc preliminary daily current affairs | Sep 18, 2020

 Psc preliminary daily current affairs | Sep 18, 2020

Psc preliminary daily current affairs | Sep 18, 2020

1. ബലാത്സംഗ കേസിലെ പുരുഷ പ്രതികളുടെ ലൈംഗിക അവയവം ഛേദിക്കാനുള്ള നിയമം കൊണ്ടുവന്ന രാജ്യം ?

കാഡുന (നൈജീരിയ)

▪️14 വയസ്സില്‍ താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കാനുള്ള നിയമവും കാഡുന കൊണ്ടുവന്നിട്ടുണ്ട്. 

▪️14 വയസ്സിന് മുകളിലുള്ളവരെ ബലാത്സംഗം ചെയ്താല്‍ ജീവപര്യന്തം കഠിനതടവ് നല്‍കാനും നിയമം അനുശാസിക്കുന്നുണ്ട്.

▪️കട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന സ്ത്രീകളുടെ ഫലോപിയന്‍ ട്യൂബുകള്‍ നീക്കം ചെയ്യാനും സംസ്ഥാനത്ത് പ്രാബല്യത്തില്‍ വന്ന പുതിയ നിയമത്തില്‍ നിര്‍ദ്ദേശമുണ്ട്.

2. ചൈനീസ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ബയോഫാര്‍മസ്യൂട്ടിക്കല്‍ പ്ലാന്റിലുണ്ടായ ചോര്‍ച്ചയുടെ ഫലമായി ഉടലെടുത്ത രോഗം?

ബ്രൂസല്ലോസിസ്

▪️ബരൂസല്ല ബാക്ടീരിയ പടര്‍ത്തുന്ന രോഗമാണ് ബ്രൂസല്ലോസിസ്.

▪️മഗങ്ങള്‍ക്കുവേണ്ടി വാക്‌സിന്‍ നിര്‍മിക്കുന്നതിനിടെയാണ് പ്ലാന്റില്‍നിന്ന് ചോര്‍ച്ചയുണ്ടായത്.

3. ഫാന്റസി ഗെയിമുകളെ പ്രോത്സാഹിപ്പിച്ചു എന്നതിനെ തുടർന്ന് പ്ലേസ്‌റ്റോറില്‍ നിന്നും നീക്കിയ പ്രമുഖ ഓണ്‍ലൈന്‍ പണം ഇടപാട് ആപ്പ് ?

Paytm

4. ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സിന്റെ 2020ലെ ദേശീയ അവാർഡിന് അർഹമായ പദ്ധതി?

അക്ഷരവൃക്ഷം പദ്ധതി

▪️ലോക് ഡൗണ്‍ നാളുകളില്‍ വീട്ടിലിരിക്കാന്‍ നിര്‍ബന്ധിതരായ കുട്ടികളുടെ സര്‍ഗ്ഗശേഷികളെ പ്രോത്സാഹിപ്പിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പദ്ധതിയാണ് അക്ഷര വൃക്ഷം. 

▪️പരിസ്ഥിതി, ശുചിത്വം, രോഗ പ്രതിരോധം എന്നീ വിഷയങ്ങളെ ആധാരമാക്കി ലേഖനം, കഥ, കവിത എന്നിവ തയ്യാറാക്കാനും പ്രസിദ്ധീകരിക്കാനും ഓരോ കുട്ടികള്‍ക്കും അവസരം നല്‍കുന്നതായിരുന്നു പദ്ധതി. എസ്‌സിആര്‍ടി, കൈറ്റ് എന്നീ സ്ഥാപനങ്ങള്‍ക്കായിരുന്നു  പദ്ധതിയുടെ നടത്തിപ്പ് ചുമതല. ഒന്ന് മുതല്‍ 12 വരെ ക്ലാസിലെ കുട്ടികളാണ് പദ്ധതിയില്‍ പങ്കാളികളായായത്. 

5. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കാണിച്ച്   ചൈനീസ് ഉടമസ്ഥതയിലുള്ള രണ്ട്‌  ആപ്ലിക്കേഷനുകള്‍ നിരോധിക്കാന്‍ യു.എസ് തീരുമാനിച്ചിട്ടുണ്ട് ഏതൊക്കെയാണ് ആ ആപ്ലിക്കേഷനുകൾ ?

ടിക് ടോക്ക്, വീ ചാറ്റ്

▪️ഞായറാഴ്ച്ച മുതല്‍ ആയിരിക്കും ഈ ആപ്ലിക്കേഷനുകൾ പ്രവര്‍ത്തനരഹിതമാകുക. 

6. ശ്രീനാരായണ ഗുരുവിന്റെ 'നമുക്ക് ജാതിയില്ല' വിളംബരത്തിന്റെ നൂറാം വാര്‍ഷികത്തിന്റെ സ്മരണക്കായി  സംസ്ഥാന സര്‍ക്കാര്‍ ശ്രീനാരായണഗുരു പ്രതിമ സ്ഥാപിച്ചത്  എവിടെയാണ്?

ഒബ്‌സര്‍വേറ്ററി ഹില്‍സ് (തിരുവനന്തപുരം)

▪️2020 സെപ്തംബര്‍ 21 ന് രാവിലെ 9.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിമ അനാച്ഛാദനം ചെയ്യും.

▪️1.19 കോടി രൂപ ചെലവില്‍ സാംസ്‌കാരിക വകുപ്പാണ് പ്രതിമ സ്ഥാപിക്കുന്നത്. പ്രശസ്ത ശില്പി ഉണ്ണി കാനായിയാണ് പ്രതിമ നിര്‍മ്മിച്ചത്.

▪️സാംസ്‌കാരിക വകുപ്പ് മന്ത്രി :- എ.കെ. ബാലന്‍

7. അടുത്തിടെ അന്തരിച്ച മുഖത്തെഴുത്ത്, തോറ്റംപാട്ട്, വാദ്യം, ആടയാഭരണനിര്‍മാണം തുടങ്ങി തെയ്യങ്ങളുടെ അരങ്ങിലേക്കുള്ള വഴികാട്ടിയായിരുന്ന വ്യക്തി?

പിലിക്കോട് വയലില്‍ കുഞ്ഞിരാമന്‍ വൈദ്യര്‍

8. ഇന്ത്യന്‍ വംശജന്‍റെ പേരില്‍ അറിയപ്പെടുന്ന ആദ്യ പോസ്റ്റോഫിസ് ഏതാണ് ?

സന്ദീപ് സിംഗ് പോസ്റ്റാഫിസ് 

▪️ഡയൂട്ടിക്കിടയില്‍ വീരമൃത്യു വരിച്ച ഹാരിസ് കൗണ്ടി ഡെപ്യൂട്ടി ഷെറിഫ് സന്ദീപ് സിംഗ് ധളിവാളിന് മരണാനന്തര ബഹുമതിയായാണ് ഹാരിസ് കൗണ്ടി, 315 അഡിക്സ് ഹൊവല്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന പോസ്റ്റ് ഓഫിസ് സന്ദീപ് സിംഗ് പോസ്റ്റാഫിസാക്കിയത്. 

9. ലോകത്തിലെ ഏറ്റവും നീളം കൂടിയ കാര്‍ട്ടൂണുകള്‍ അടങ്ങിയ കാര്‍ട്ടൂണ്‍ ബുക്ക്?

I can't breath

10. ഇടനിലക്കാരുടെ ഇടപെടല്‍ ഒഴിവാക്കിക്കൊണ്ട് ഗുണനിലവാരമുള്ള മത്സ്യം മത്സ്യവ്യാപാരികള്‍ വഴി ജനങ്ങളിലേക്ക് എത്തിക്കുന്ന പദ്ധതി?

ഹാര്‍ബര്‍ ടു മാര്‍ക്കറ്റ്

▪️ഫിഷറീസ് വകുപ്പ് മന്ത്രി :- ജെ മേഴ്സികുട്ടിയമ്മ.

11. പതിയ പാർലമെൻറ് മന്ദിരത്തിന്റെ നിർമ്മാണം,  രാഷ്ട്രപതിഭവനിൽ ഇന്ത്യ ഗേറ്റ് വരെയുള്ള രാജ്പത് വിപുലപ്പെടുത്തി നവീകരിക്കുന്ന  പദ്ധതി?

സെൻട്രൽ വിസ്ത പദ്ധതി

12. കട്ടികളുടെയും വിദ്യാർത്ഥികളുടെയും അവകാശ സംരക്ഷണത്തിനായി പാർലമെൻറിൽ നടത്തിയ സ്തുത്യർഹ പ്രവർത്തനങ്ങൾക്കുള്ള Parliamentary group for children (PGC) Award-ന് അർഹനായ മലയാളി?

കെ കെ റാഗേഷ്  

13. വാക്സിൻ ഗവേഷണം ആനുപാതിക വിതരണം എന്നിവ ഉറപ്പാക്കാൻ ലോകാരോഗ്യ സംഘടന രൂപീകരിച്ച പ്ലാറ്റ്ഫോം?

കോവാക്സ് 

▪️ നിലവിൽ കോവാക്സ്  പ്ലാറ്റ്ഫോമിലെ അംഗരാജ്യങ്ങളുടെ എണ്ണം :- 170

14. ലോകബാങ്ക് തയ്യാറാക്കിയ മാനവ വിഭവശേഷി സൂചികയിൽ(human capital index) ഇന്ത്യയുടെ സ്ഥാനം?

116 

▪️ 2019 ൽ ഇന്ത്യയ്ക്ക് 115 ആം സ്ഥാനമായിരുന്നു 

15. കോവിഡ് ലോക് ഡൗണിന് ശേഷവും ഫിഫ പുറത്തിറക്കിയ ഫുട്ബോൾ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തിയ ടീം?

ബെൽജിയം

▪️ ഇന്ത്യയുടെ നിലവിലെ ഫിഫ റാങ്കിംഗ് :- 109

16. കേരളത്തിൽ ആദ്യമായി ചെറുകുടൽ (Small Intestine) മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ ആശുപത്രി?

Amrita Institute Of Medical Sciences (കൊച്ചി)

17. ഐസിസി ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത്?

വിരാട് കോഹ്‌ലി

▪️ 2 ആം സ്ഥാനത്ത് :- രോഹിത് ശർമ്മ 

▪️ ബോളർമാരിൽ ഒന്നാം സ്ഥാനത്ത് :- ട്രെൻഡ് ബോൾട്ട് (ന്യൂസിലാൻഡ്)

▪️ബോളർമാരിൽ രണ്ടാംസ്ഥാനത്ത് :- ജസ്പ്രീത് ബുംറ 

18. 2020 സെപ്റ്റംബറിൽ, World Association of newspapers & News Publishers (WAN-IFRA)- ന്റെ golden pen of freedom Award- ന് അർഹയായത്?

Jineth Bedoya Lima 

19. Pradhan Mantri Swasthya Suraksha Yojana (PMSSY)-യുടെ ഭാഗമായി ഇന്ത്യയിൽ പുതിയ All India Institute Of Medical Sciences (AIIMS) നിലവിൽ വരുന്ന സ്ഥലം?

ദർഭംഗ (ബീഹാർ)



Post a Comment

0 Comments