Top Ad

Header Ads

Psc preliminary daily current affairs | Sep 19,20, 2020

Psc preliminary daily current affairs | Sep 19,20, 2020

Psc preliminary daily current affairs | Sep 19,20, 2020

1. ടരാഫിക് നിയമങ്ങൾ  ലംഘിക്കുന്നതിന് പിടിയിലാകുന്നവര്‍ക്ക് പിഴ അടയ്ക്കുവാനുള്ള കേരള പോലീസിന്റെ ഓൺലൈൻ സംവിധാനം?

ഇ-ചെല്ലാന്‍

▪️വാഹനം പരിശോധിച്ച്‌ നാഷണല്‍ വെഹിക്കിള്‍ ഡേറ്റാബേസുമായി (പരിവാഹന്‍) ബന്ധപ്പെടുത്തി ഇ -ചെല്ലാന്‍ പിഒഎസ് ഡിവൈസ് വഴി പിഴ നല്‍കുന്നതിനുള്ള സംവിധാനമാണ് ഇതുവഴി ലഭ്യമാകുന്നത്.

▪️വാഹനത്തിന്റെ / ലൈസന്‍സിയുടെ മുന്‍കാല പിഴ പരിശോധിച്ചറിയുവാനും തത്സമയം തന്നെ ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡ് / ഇന്റര്‍നെറ്റ് ബാംങ്കിംഗ് / കാഷ് പേയ്‌മെന്റ് വഴി പിഴ അടയ്ക്കുന്നതിനുമുള്ള സംവിധാനമാണ് ഇതിലൂടെ ഒരുക്കിയിരിക്കുന്നത്

▪️തിരുവനന്തപുരം, കൊല്ലം കൊച്ചി, തൃശൂര്‍, കോഴിക്കോട് എന്നീ അഞ്ച് പ്രധാന നഗരങ്ങളിലാണ് പ്രാരംഭ ഘട്ടത്തില്‍ ഈ പദ്ധതി നിലവില്‍ വരിക

▪️2020 സെപ്റ്റംബർ 22 മുതലാണ് ഈ സംവിധാനം നിലവിൽ വരുന്നത് 

▪️ വീഡിയോ കോണ്‍ഫറന്‍സ് മുഖേന ഉദ്ഘാടനം ചെയ്യുന്നത് :-  പിണറായി വിജയൻ

2. 2020 നവംബറിൽ പുറത്തിറങ്ങുന്ന "A Promised Land" എന്ന പുസ്തകത്തിൻറെ രചയിതാവ്?

ബരാക് ഒബാമ

3. കെഎസ്‌ആര്‍ടിസിയുടെ ഉപയോഗശൂന്യമായ ബസുകള്‍ കടകളാക്കുന്ന പദ്ധതി?

സേഫ് ടു ഈറ്റ്

4. 2020 സെപ്റ്റംബറിൽ Sally ചുഴലിക്കാറ്റ് നാശം വിതച്ച രാജ്യം?

അമേരിക്ക 

5. കൊവിഡ് മൂലം ജീവൻ നഷ്ടപ്പെട്ട കേരളത്തിലെ ആദ്യത്തെ ഡോക്ടർ?

ഡോ. എം.എസ് ആബ്ദീന്‍

6. രാജ്യാന്തരതലത്തിൽ മികച്ചതും വൃത്തിയുള്ളതുമായ ബീച്ചുകൾക്ക് നൽകുന്ന ബ്ലൂ ഫ്ലാഗ് അംഗീകാരത്തിനായി ഇന്ത്യ ശുപാർശ ചെയ്യുന്ന 8 ബീച്ചുകളിൽ ഉൾപ്പെട്ട കേരളത്തിൽ നിന്നുള്ള ബീച്ച്?

കാപ്പാട്,കോഴിക്കോട്

7. തിരുവിതാംകൂറിന്റെ കഥ പറയുന്ന സംവിധായകന്‍ വിനയന്റെ പുതിയ സിനിമ?

പത്തൊമ്പതാം നൂറ്റാണ്ട്

▪️നിർമ്മാണം :- ഗോകുലം ഗോപാലൻ 

▪️പത്തൊമ്പതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ സാഹസികനും പോരാളിയുമായിരുന്ന നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധപ്പണിക്കരും, തിരുവിതാംകൂറിനെ വിറപ്പിച്ച തസ്കരവീരൻ കായംകുളം കൊച്ചുണ്ണിയും, മാറുമറയ്ക്കൽ സമരനായിക നങ്ങേലിയും മറ്റനേകം ചരിത്ര പുരുഷൻമാരും ഈ സിനിമയിൽ കഥാപാത്രങ്ങളാകുന്നു. 

▪️ കൊവിഡിന്റെ  കാഠിന്യം കുറഞ്ഞാൽ ഡിസംബർ പകുതിയോടെ ഈ ചിത്രത്തിൻറെ ഷൂട്ടിംഗ് ആരംഭിക്കും. 

8. 2020 സെപ്റ്റംബറിൽ ഫിഫ പുറത്തിറക്കിയ ലോക ഫുട്ബോൾ റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം?

109

▪️ഒന്നാം സ്ഥാനം :- ബെൽജിയം

9. നിര്‍മ്മാതാക്കളായ ലക്‌സോട്ടിക്കയുമായി ചേര്‍ന്ന് റെയ്ബന്‍ ഗ്ലാസുകള്‍ നിർമ്മിക്കാൻ തീരുമാനിച്ച ഓൺലൈൻ സാമൂഹ്യ മാധ്യമം?

ഫേസ് ബുക്ക്‌  

▪️ഫേസ്ബുക്ക് സ്ഥാപകന്‍ :- മാര്‍ക്ക് സുക്കര്‍ബര്‍ഗ് 

10. അടുത്തിടെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത കോസി റെയിൽ മഹാസേതു ഏത് സംസ്ഥാനത്തിലാണ്?

ബീഹാർ

11. അടുത്തിടെ അന്തരിച്ച കാനഡയുടെ മുന്‍ പ്രധാനമന്ത്രി ആയിരുന്ന വ്യക്തി 

ജോണ്‍ ടര്‍ണര്‍

12. കോവിഡ്-19 പ്രതിസന്ധിഘട്ടത്തിൽ ആഗോളതലത്തിൽ ഏറ്റവും മികച്ച റേറ്റിങ്ങ് ഉള്ള 25 സി.ഇ.ഒ.മാരുടെ Glassdoor  പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ വംശജൻ?

Krishna Sudheendra 

13. ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം സിറ്റി സ്ഥാപിക്കാൻ പോകുന്ന സംസ്ഥാനം?

ഉത്തർപ്രദേശ്

14. 2020 സെപ്റ്റംബറിൽ കേന്ദ്രസർക്കാർ പാർലമെൻറിൽ അവതരിപ്പിച്ച കാർഷിക ബില്ലുകളിൽ പ്രതിഷേധിച്ച് കേന്ദ്രമന്ത്രിസഭയിൽ നിന്നും രാജിവെച്ച വ്യക്തി?

ഹർസിമ്രത് കൗർ ബാദൽ 

▪️ ഭക്ഷ്യസംസ്ക്കരണ വ്യവസായ വകുപ്പിന്റെ  അധിക ചുമതല ലഭിച്ചത് :- നരേന്ദ്ര സിംഗ് തോമർ

15. കോവിഡ് 19 ന് എതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി ഡൽഹിയിലെ ജനങ്ങളുടെ ഓക്സിജന്റെ അളവ് പരിശോധിക്കുക എന്ന ലക്ഷ്യത്തോടെ ഡൽഹി സർക്കാർ ആരംഭിച്ച ക്യാമ്പയിൻ?

Oximitra 

16. 2007 സെപ്റ്റംബറിൽ ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ജെറ്റ് ടെർമിനൽ നിലവിൽ വന്ന വിമാനത്താവളം?

Indira Gandhi International Airport ( ന്യൂഡൽഹി)

17. അടുത്തിടെ അന്തരിച്ച അമേരിക്കൻ ചരിത്രത്തിലെ രണ്ടാമത്തെ വനിതാ സുപ്രീം കോടതി ജഡ്ജിയായിരുന്ന വ്യക്തി?

റൂത്ത് ബാദർ 

18. അടുത്തിടെ അന്തരിച്ച വിൻസ്റ്റൻ ഗ്രൂം ഏത് മേഖലയിൽ പ്രശസ്തനാണ്?

നോവലിസ്റ്റ് 

▪️ ഫോറെസ്റ്റ് ഗംപ് എന്ന പുസ്തകം എഴുതിയ വ്യക്തിയാണ്. 

▪️ 1994 സിനിമയായി 6 ഓസ്‌കാറുകൾ  നേടിയ ചിത്രം.

19. കേരള പോലീസിന്റെ ചരിത്രത്തിൽ ആദ്യമായി പൊലീസ് ഉദ്യോഗസ്ഥർ രചിച്ച ചെറുകഥകളുടെ സമാഹാരങ്ങളുടെ പുസ്തകം?

സല്യൂട്ട്

▪️എഡിറ്റർ :- എ.ഡി.ജി.പി ഡോ. ബി സന്ധ്യ

▪️ പരസാധകർ :- ജി.വി ബുക്സ്

20. എല്ലാ വീടുകളിലും മധുരക്കിഴങ്ങ് കൃഷി ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിന്റെ   നേതൃത്വത്തിൽ എറണാകുളം ജില്ലയിലെ വടക്കേക്കര ഗ്രാമപഞ്ചായത്തിൽ ആരംഭിച്ച പദ്ധതി?

മധുരഗ്രാമം

21. 2020-ലെ Global Smart City Index-ൽ  ഒന്നാമതെത്തിയത്?

സിംഗപ്പൂർ 

22. ഭിന്നശേഷിക്കാരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി Community Disability Management and Rehabilitation Programme (CDMRP) നടപ്പാക്കിയതിന് ഐക്യരാഷ്ട്രസഭയുടെ അംഗീകാരം ലഭിച്ച കേരളത്തിലെ സർവ്വകലാശാല?

കാലിക്കറ്റ് സർവകലാശാല

23. അടുത്തിടെ പോൾ വോൾട്ടിൽ ലോക റെക്കോർഡ് തിരുത്തിയ സ്വീഡിഷ്  താരം?

ആർമാന്റ് മോണ്ടോ ഡ്യൂപ്ലെന്റിസ് (06.15m)

▪️6.14m എന്ന ഉക്രൈൻ താരം സെർജി ബൂബ്കയുടെ 26 വർഷം മുൻപുള്ള റെക്കോർഡ് ആണ് തിരുത്തിയത്. 

24. 2020 സെപ്റ്റംബറിൽ Balasaheb Thackeray Road Accident Insurance Scheme  ആവിഷ്കരിച്ച സംസ്ഥാനം?

മഹാരാഷ്ട്ര 

25. വജ്ര വ്യാപാര സഹകരണത്തിന് ഇസ്രായേലും UAE യിലെ ഏത് എമിറേറ്റും ആണ് അടുത്തിടെ കരാറിൽ ഏർപ്പെട്ടത്?

ദുബായ്

▪️ ഇസ്രായേലിലെ ഏറ്റവും വലിയ തുറമുഖമായ  ഹൈഫൈയുടെ നടത്തിപ്പിനായി രംഗത്തുവന്ന സ്ഥാപനം :- ദുബായ് പോർട്ട്സ് വേൾഡ് (DP വേൾഡ്)


Post a Comment

0 Comments