Top Ad

Header Ads

Psc preliminary daily current affairs | Sep 21, 2020

Psc preliminary daily current affairs | Sep 21, 2020

Psc preliminary daily current affairs | Sep 21, 2020

1. ഇന്ന് കന്നി 05 (2020 സെപ്റ്റംബർ 21) കേരള നവോത്ഥാന ചരിത്രത്തിലെ സൂര്യതേജസ്സായ ശ്രീനാരായണ ഗുരുവിൻറെ സമാധി ദിനം ആയിരുന്നു. 

▪️ ശ്രീനാരായണ ഗുരുവിൻറെ പേരിലുള്ള ഓപ്പൺ സർവകലാശാല കൊല്ലം ആസ്ഥാനമായി 2020 ഒക്ടോബർ 2 ന് നിലവിൽ വരും.

▪️ ശ്രീനാരായണ ഗുരുവിൻറെ നമുക്ക് ജാതിയില്ല വിളംബരത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് കേരള സാംസ്കാരിക വകുപ്പിൻറെ നേതൃത്വത്തിൽ കന്നി 05 (2020 സെപ്റ്റംബർ 21) ന് തിരുവനന്തപുരത്തെ ഒബ്സർവേറ്ററി ഹിൽസിൽ  അദ്ദേഹത്തിൻറെ പ്രതിമ മുഖ്യമന്ത്രി പിണറായി വിജയൻ അനാച്ഛാദനം ചെയ്തു. ഈ പ്രതിമയുടെ ശില്പി ഉണ്ണി കാനായിയാണ് 

2. സെപ്റ്റംബർ 21 : ലോക അൽഷിമേഴ്സ് ദിനം

▪️2020 theme :- Let's talk about Dementia 

▪️ 1994ലാണ് സെപ്റ്റംബർ 21 ലോക അൽഷിമേഴ്സ് ദിനമായി ആചരിക്കാൻ തുടങ്ങിയത്. 2012 മുതൽ സെപ്റ്റംബർ മാസം അൽഷിമേഴ്സ് മാസമായും  ആചരിക്കുന്നുണ്ട്.

3. സെപ്റ്റംബർ 21 :- അന്താരാഷ്ട്ര സമാധാന ദിനം 

▪️2020 theme :- Shaping Peace Together 

4. രാജ്യത്ത് ആദ്യമായി ഒരു സംസ്ഥാനത്തിന് കീഴിൽ ലാപ്ടോപ്പ് നിർമ്മിച്ച വിപണിയിലിറക്കാൻ പോകുന്നത് ഏത് സംസ്ഥാനമാണ്?

കേരളം 

▪️ ഇതിനായി സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് രൂപം നൽകിയ സ്ഥാപനം :- കൊക്കോണിക്സ്.

5. കൊവിഡ് പശ്ചാത്തലത്തില്‍ കെഎസ്‌ഇബി ഓഫീസുകളിലെ തിരക്ക് ഒഴിവാക്കാന്‍ ആരംഭിച്ച  സംവിധാനം?

വിര്‍ച്വല്‍ ക്യൂ

6. 2020 സെപ്റ്റംബറിൽ യു.എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന Asia Society-യുടെ Asia Game Changer Award-ന്  അർഹനായ ഇന്ത്യൻ ഷെഫ്?

വികാസ് ഖന്ന 

7. ചരിത്രത്തില്‍ ആദ്യമായി ഇന്ത്യന്‍ നാവിക സേനയുടെ യുദ്ധക്കപ്പലുകളില്‍ വനിതാ ഉദ്യോഗസ്ഥരായി നിയമിതാരായ വ്യക്തികൾ?

ലെഫ്റ്റനന്റ് കുമുദിനി ത്യാഗി, സബ് ലെഫ്റ്റനന്റ് റിതി സിംഗ് 

▪️യുദ്ധക്കപ്പലുകളിലേക്ക് ഹെലികോപ്പ്റ്റര്‍ ഇറക്കാനും പറന്നുയരാനുമുള്ള ദൗത്യമാണ് ഈ വനിതകള്‍ക്ക് നല്‍കിയിരിക്കുന്നത്.

8. ഇന്ത്യയിൽ ദേശീയ ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റി നിലവിൽ വരുന്ന നഗരം?

ഗാന്ധിനഗർ (ഗുജറാത്ത്)

9. കേരള സ്റ്റാര്‍ട്ടപ് മിഷന്‍റെ മേല്‍നോട്ടത്തിലുള്ള ടെക്നോളജി സ്റ്റാര്‍ട്ടപ്പായ എംബ്രൈറ്റ് ഇന്‍ഫോടെക് അദ്ധ്യാപനത്തിനും പഠനത്തിനുമായി സമഗ്ര സംവിധാനവുമായി പുറത്തിറക്കിയ പ്ലാറ്റ്ഫോം?

 എഡ്യുയോസ്കസ് എക്സ്‌ആര്‍

▪️അദ്ധ്യാപകരുടെ സഹായത്തോടെ വിദ്യാര്‍ത്ഥികള്‍ക്ക് മൂല്യവത്തായ വിദ്യാഭ്യാസവും നൈപുണ്യവികസനവും പ്രദാനം ചെയ്യുകയാണ് ലക്ഷ്യം

▪️തത്സമയപഠനം, അറ്റന്‍ഡന്‍സ് മാനേജ്മെന്‍റ്, അസൈന്‍മെന്‍റ് സമര്‍പ്പണം, അവലോകനം എന്നിവ അനായാസം സാധ്യമാണെന്നതാണ് ഈ പ്ലാറ്റ്ഫോമിലൂടെയുള്ള അദ്ധ്യാപന നേട്ടങ്ങള്‍.

10. 2020 സെപ്റ്റംബറിൽ ഏത് രാജ്യത്തെയ്ക്കാണ് ഇന്ത്യ കാർഗോ ഫെറി സർവീസ് ആരംഭിച്ചത്?

മാലദ്വീപ് 

11. വനിതാ സ്വയംസഹായ സംഘങ്ങൾക്ക് പലിശരഹിത വായ്പ ലഭ്യമാക്കുന്നതിനായി Mukhyamantri Mahila Utkarsh Yojana (MMUY) ആരംഭിച്ച സംസ്ഥാനം?

ഗുജറാത്ത്‌ 

12. 2020 ഒക്ടോബർ 3ന് ഉദ്ഘാടനം ചെയ്യുന്ന ലോകത്തിലെ ഏറ്റവും നീളമേറിയ തുരങ്കം?

അടല്‍ ടണൽ 

▪️റോഹ്തങ് ടണല്‍ എന്നും അടല്‍ ടണല്‍ അറിയപ്പെടുന്നു. 

▪️മന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയോടുള്ള ബഹുമാനാര്‍ത്ഥമാണ് ഈ തുരങ്കത്തിന് അടല്‍ ടണല്‍ എന്ന് പേര് നല്‍കിയിരിക്കുന്നത്. 

▪️2000 ജൂണ്‍ മൂന്നിന് വാജ്പേയിയാണ് ഈ പദ്ധതി പ്രഖ്യാപിക്കുന്നത്.

▪️മണാലിയും ലേയുമായി ബന്ധിപ്പിക്കുന്ന ടണല്‍ സമുദ്രനിരപ്പില്‍ നിന്ന് 3000 മീറ്റര്‍ അടി ഉയരത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. 9.02 കിലോമീറ്ററാണ് ടണലിന്റെ നീളം.

13. 2020 സെപ്റ്റംബറിൽ കേരള കൃഷി വകുപ്പിന്റെ  നേതൃത്വത്തിൽ കാലാവസ്ഥ അനുരൂപ കൃഷി മാതൃക പദ്ധതി ആരംഭിച്ച സ്ഥലം? 

മൺറോ തുരുത്ത് (കൊല്ലം)

14. മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് നല്‍കിയ 'കനപ്പെട്ട' സംഭാവനകള്‍ പരിഗണിച്ച്  നൊബേല്‍ സമ്മാനത്തിന്റെ ഹാസ്യാനുകരണമായ 'ഇഗ്‌ നൊബേല്‍' സമ്മാനം ലഭിച്ചത്?

നരേന്ദ്ര മോദി 

▪️'മഹാമാരി കാലത്ത്‌ ജനങ്ങളുടെ ജീവന്‍മരണ പ്രശ്‌നങ്ങളില്‍ ഡോക്ടര്‍മാരേക്കാളും ഗവേഷകരേക്കാളും ഉടനടി പരിഹാരം കണ്ടെത്താന്‍ കഴിയുന്നത്‌ രാഷ്ട്രീയക്കാര്‍ക്കാണെന്ന വിലയേറിയ പാഠം പഠിപ്പിച്ചതിനാണ്‌ മോഡിക്ക്‌ പുരസ്‌കാരം‌

▪️മോദിക്കൊപ്പം അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌, ബ്രസീല്‍ പ്രസിഡന്റ്‌ ജെയ്‌ര്‍ ബോല്‍സനാരോ, ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ബോറിസ്‌ ജോണ്‍സണ്‍ തുടങ്ങിയവരും പുരസ്കാരം പങ്കിടും.

▪️'പുരസ്‌കാരം' നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ്‌ മോദി. 'ആറ്റംബോംബുകളുടെ സമാധാനപരമായ സ്‌ഫോടനങ്ങള്‍ സംഘടിപ്പിച്ചതിന്'‌ 1998-ല്‍ അടല്‍ബിഹാരി വാജ്‌പേയിക്ക് നേരത്തെ ഇ ഗ് നൊബേല്‍ നല്‍കിയിരുന്നു.

▪️1991 മുതല്‍ എല്ലാ വര്‍ഷവും ഇംപ്രോബബിള്‍ റിസര്‍ച്ച്‌ എന്ന സംഘടനയാണ് ഈ പുരസ്‌കാരം നല്‍കി വരുന്നത്. 'ആദ്യം ആളുകളെ ചിരിപ്പിക്കുക, തുടര്‍ന്ന് അവരെ ചിന്തിപ്പിക്കുക' എന്നതാണ് അവാര്‍ഡിന്റെ ലക്ഷ്യം.

15. 2020 സെപ്റ്റംബറിൽ ബ്ലൂ ഫ്ലാഗ് അംഗീകാരത്തിനായി നാമനിർദ്ദേശം ചെയ്യപ്പെട്ട കേരളത്തിലെ ബീച്ച്?

കാപ്പാട് (കോഴിക്കോട്)

▪️ബ്ലൂ ഫ്ലാഗ് (Blue Flag) :-  പരിസ്ഥിതി വിനോദസഞ്ചാര മേഖലകളിൽ രാജ്യാന്തര നിലവാരം കൈവരിച്ച ബീച്ചുകൾക്ക് നൽകുന്ന അംഗീകാരം.

16. അടുത്തിടെ എവിടെയാണ് ലോകത്തെ നീളം കൂടിയ ഖുർആൻ തയ്യാറാക്കിയത്‌ ?

ആലപ്പുഴ

17. 2020 സെപ്റ്റംബറിൽ പോർച്ചുഗലിലേക്കുള്ള ഇന്ത്യയുടെ പുതിയ അംബാസിഡർ ആയി നിയമിതനായത്?

Manish Chauhan

18. 2020 ടൂർ ഡി ഫ്രാൻസ് സൈക്കിളോട്ട മത്സരത്തിലെ ജേതാവ്?

ടാഡെ പോഗച്ചർ 

▪️ 1904 നുശേഷം ജേതാവാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം (22 വയസ്സ്)

▪️ ജേതാവാകുന്ന ആദ്യ സ്ലൊവേനിയക്കാരൻ 


Post a Comment

0 Comments