Top Ad

Header Ads

Psc preliminary daily current affairs | Sep 22, 2020

 Psc preliminary daily current affairs | Sep 22, 2020

Psc preliminary daily current affairs | Sep 22, 2020

1. 2024 ഓടെ ചന്ദ്രനില്‍ ആദ്യ വനിതയെ എത്തിക്കാനുള്ള  നാസയുടെ ദൗത്യം?

ആര്‍ടെമിസ്

▪️ഒരു പുരുഷനെയും സ്ത്രീയെയും ചന്ദ്രന്റെ ഉപരിതലത്തില്‍ എത്തിക്കാനാണ് നാസ ലക്ഷ്യമിടുന്നത്.

▪️അപ്പോളോ ദൗത്യത്തിന് സമാനമായ ഓറിയോണ്‍ എന്ന പേടകത്തിലാണ് ചാന്ദ്രയാത്രികരെ നാസ അയക്കുക.

▪️എസ്. എല്‍ .എസ് എന്ന കരുത്തനായ റോക്കറ്റാണ് വിക്ഷേപിക്കുക. 

2. 2020 സെപ്റ്റംബറിൽ അന്താരാഷ്ട്ര മോണിറ്ററി ഫണ്ട് (IMF)എക്സിക്യൂട്ടീവ് ഡയറക്ടറുടെ ഉപദേഷ്ടാവായി നിയമിതനായ ഇന്ത്യക്കാരൻ?

Simanchala Dash

3. 72-മത് Primetime Emmy Awards-ൽ (2020) Outstanding Drama Series ആയി തെരഞ്ഞെടുക്കപ്പെട്ടത്?

Succession

4. അടുത്തിടെ പ്രസിദ്ധീകരിച്ച കുഞ്ഞുകവിതകളുടെ സമാഹാരമായ 'ചിരി ചിരി' എന്ന കൃതിയുടെ രചയിതാവ്?

എന്‍.എന്‍.സുരേന്ദ്രന്‍

5. രാജ്യത്തെ നാട്ടാനകള്‍ക്ക് ആധാര്‍ സംവിധാനം ഒരുക്കാനുള്ള തയ്യാറെടുപ്പു നടത്തുന്ന സ്ഥാപനം?

വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യ

▪️ആനകളുടെ ഡിഎന്‍എ അനുസരിച്ചായിരിക്കും ആധാറിന് സമാനമായ നമ്പർ നൽകുക.

▪️വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യ :- കേന്ദ്ര സർക്കാറിന്റെ വനം പരിസ്ഥിതി മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണാധികാരമുള്ള ഒരു സ്ഥാപനമാണ് വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യ

▪️വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യ ആസ്ഥാനം :- ഡെറാഡൂൺ (ഉത്തരാഖണ്ഡ്)

▪️1982-ൽ സ്ഥാപിതമായി 

6. വിന്‍ഡീസിനെതിരായ വനിത ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ വിജയിച്ചത്?

ഇംഗ്ലണ്ട്

7. അടുത്തിടെ രാജ്യാന്തര ഫുട്ബോളിൽ നിന്നും വിരമിച്ച ഇവാൻ റാകിടിച്ച് ഏത് രാജ്യത്തെ കളിക്കാരനാണ്?

ക്രൊയേഷ്യ

8. 2020 സെപ്റ്റംബറിൽ, 72-മത് Primetime Emmy Awards-ൽ(2020) Outstanding Comedy Series ആയി തെരഞ്ഞെടുക്കപ്പെട്ടത്?

Schitt's Creek

9. അടുത്തിടെ അമേരിക്കൻ ശാസ്ത്രജ്ഞർ കണ്ടെത്തിയ  വെള്ളക്കുള്ളനെ ചുറ്റുന്ന ഗ്രഹം?

ഡബ്ല്യുഡി 1856 ബി

▪️കണ്ടെത്തിയ ഗ്രഹം വ്യാഴത്തിന്റെ വലുപ്പമുള്ളതും ഇതു ചുറ്റുന്ന വെള്ളക്കുള്ളൻ ഭൂമിയുടെ വലുപ്പമുള്ളതുമാണ്. ഇതിനാൽതന്നെ ഒറ്റത്തവണ നക്ഷത്രത്തെ ചുറ്റാൻ 1.4 ഭൗമദിനം മതി. 

10. 2020 ലെ ഇന്ത്യ ഹാപ്പിനസ് റിപ്പോർട്ട്  പ്രകാരം Overall Happiness റാങ്കിംഗിൽ ഒന്നാമതെത്തിയ സംസ്ഥാനം?

മിസ്സോറാം

▪️ രണ്ടാം സ്ഥാനം :- പഞ്ചാബ്

11. 2020 സെപ്റ്റംബറിൽ കേരളത്തിലെ രണ്ടാമത്തെ മാതൃക ഉത്തരവാദിത്ത ടൂറിസം ഗ്രാമമായി പ്രഖ്യാപിച്ചത്?

അയ്മനം (കോട്ടയം)

▪️ പരഖ്യാപിച്ചത് :- പിണറായി വിജയൻ 

▪️ആദ്യത്തേത് :- കുമരകം

12. എവിടെയാണ് രാജ്യത്തെ ആദ്യ മെഡിക്കല്‍ ഡിവൈസസ് പാര്‍ക്ക്‌  പ്രവര്‍ത്തനം ആരംഭിക്കുന്നത്?

തോന്നയ്ക്കൽ (തിരുവനന്തപുരം)

▪️മെഡിക്കല്‍ ഡിവൈസസ് പാര്‍ക്കിന്റെ ശിലാസ്ഥാപനം 2020 സെപ്റ്റംബര്‍ 24നു നിര്‍വഹിക്കും

▪️ഭാരത സര്‍ക്കാരിന്റെ ശാസ്ത്രസാങ്കേതിക വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജി, കേരള സര്‍ക്കാരിന്റെ വ്യാവസായിക നിക്ഷേപ പ്രോത്സാഹന സംവിധാനമായ കേരള സംസ്ഥാന വ്യാവസായിക വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ് (KSIDC) എന്നിവയുടെ സംയുക്ത സംരംഭമായി ലൈഫ് സയൻസസ് പാർക്കിലാണ് MedSpark സ്ഥാപിതമാകുന്നത്.

13. അടുത്തിടെ അന്തരിച്ച ഓക്സിജൻ സിലിണ്ടർ ഇല്ലാതെ 10 തവണ എവറസ്റ്റ് കൊടുമുടി കീഴടക്കിയ ഐതിഹാസിക പർവ്വതാരോഹകൻ?

ആങ് റിത ഷെർപ്പ

▪️ഇദ്ദേഹത്തിൻറെ സാഹസിക പ്രവർത്തനങ്ങൾ കാരണം "ഹിമപുലി" എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. 

▪️ ഏറ്റവും കൂടുതൽ തവണ ഓക്സിജൻ സിലിണ്ടർ ഇല്ലാതെ എവറസ്റ്റ് കീഴടക്കിയ ഗിന്നസ് റെക്കോഡും ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. 

▪️ ശൈത്യകാലത്തും ഓക്സിജൻ സിലിണ്ടർ ഇല്ലാതെ ആദ്യമായി എവറസ്റ്റ് കയറിയതിന്റെ (1987) റെക്കോഡും ഇദ്ദേഹത്തിനാണ്. 

Post a Comment

0 Comments