Psc preliminary daily current affairs | September 23, 2020
1. ഇന്ന് സെപ്റ്റംബർ 23 ലോക ആംഗ്യഭാഷ/മുദ്രാഭാഷ ദിനം ആയിരുന്നു.
▪️കേൾവി ശേഷി നഷ്ടപ്പെട്ടവരുടെ ആശയവിനിമയ മാർഗത്തെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ 2018 മുതൽ സെപ്റ്റംബർ 23 ലോക ആംഗ്യഭാഷ ദിനമായി ആചരിച്ചുവരുന്നു.
▪️ ശരവണ വൈകല്യ ബാധിതർക്ക് തുല്യ അവകാശം ഉറപ്പു വരുത്തുന്നതിനായി പ്രവർത്തിക്കുന്ന ആഗോള സംഘടന :- World Federation Of Deaf ( 1951 സെപ്റ്റംബർ 23ന് റോമിൽ ഈ സംഘടന നിലവിൽ വന്നു)
▪️2020 ലെ ലോക ആംഗ്യഭാഷ ദിന തീം :- ആംഗ്യഭാഷകൾ എല്ലാവർക്കുമാണ്
2. അടുത്തിടെ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് (സിപിസിബി) കേരളത്തിലെ എത്ര നദികൾ മലിനം എന്നുള്ള റിപ്പോർട്ടാണ് പുറത്തുവിട്ടത്?
21
▪️ബയോകെമിക്കല്‍ ഓക്‌സിജന്‍ ഡിമാന്‍ഡ് അടിസ്ഥാനമാക്കിയാണ് മലിന നദികളെ കണ്ടെത്തിയത്.
▪️കല്ലായി, ഭവാനി, പമ്പ, ഭാരതപ്പുഴ, മണിമല തുടങ്ങിയ പ്രധാനപ്പെട്ട നദികളും ഇതില്‍ ഉള്‍പ്പെടുന്നു.
▪️കേന്ദ്ര ജല ശക്തി വകുപ്പ് മന്ത്രി :- ഗജേന്ദ്ര സിങ് ഷെഖാവത്ത്
3. സം വീഡിയോ കമ്മ്യൂണിക്കേഷന്‍സ് മെച്ചപ്പെട്ട സുരക്ഷക്കായി അവതരിപ്പിച്ച പുതിയ സംവിധാനം?
ടുഫാക്ടര്‍ ഓഥന്റിക്കേഷന്‍
4. വിമാനത്താവളങ്ങളും വിമാനങ്ങളും അണുവിമുക്തമാക്കാൻ വേണ്ടി അൾട്രാവയലറ്റ് രശ്മികൾ ഉപയോഗിച്ച് അണുനശീകരണ സംവിധാനം വികസിപ്പിച്ച രാജ്യം?
സൗദി അറേബ്യ
5. അടുത്തിടെ പ്രകാശനം ചെയ്ത "കാടു കയറുന്ന ഇന്ത്യന്‍ മാവോവാദം" എന്ന പുസ്തകത്തിന്റെ രചയിതാവ് ആരാണ്?
എം.വി ഗോവിന്ദൻ
6. അടുത്തിടെ സംസ്ഥാന പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ ആയി ചുമതലയേറ്റ വ്യക്തി?
എസ്.ഹരികിഷോർ IAS
▪️നിലവിൽ കുടുംബശ്രീയുടെ എക്സിക്യൂട്ടീവ് ഡയറക്ടറാണ് ഹരികിഷോർ IAS
7. 2020 ഇറ്റാലിയൻ ഓപ്പൺ ടെന്നീസ് ടൂർണമെൻറ് കിരീടം?
നൊവാക് ജോക്കോവിക്
▪️ വനിതാ കിരീടം :- സിമോണ് ഹാലെപ്പ്
8. അടുത്തിടെ ഡിആർഡിഒ വികസിച്ച ഹൈ സ്പീഡ് എക്സ്പെന്റബിൾ ഏരിയൽ ടാർഗെറ്റ് (ഹീറ്റ്) ഡ്രോൺ ഏതാണ്?
അഭ്യാസ്
▪️എയ്റോനോട്ടിക്കൽ ഡെവലപ്പ്മെന്റ് എസ്റ്റാബ്ലിഷ്‌മെന്റും (എഡിഇ) ഡിആർഡിഒയും സംയുക്തമായാണ് അഭ്യാസ് വികസിപ്പിസിച്ചെടുത്തത്.
▪️പരതിരോധ മന്ത്രി :- രാജ്‌നാഥ് സിങ്
9. സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന് മലയാളം പ്രാദേശിക ഭാഷയായി ഉൾപ്പെടുത്തിയ ഇ-കൊമേഴ്സ് സ്ഥാപനം?
ആമസോൺ
▪️ തമിഴ്,കന്നഡ,തെലുങ്ക് എന്നീ പ്രാദേശിക ഭാഷകളും ആമസോൺ ഉൾപ്പെടുത്തിയിട്ടുണ്ട്
10. ദേശീയ വ്യവസായ ഇടനാഴിയുടെ ഭാഗമായ കേരളത്തിലെ ആദ്യ വ്യവസായ സിറ്റി പദ്ധതി?
കൊച്ചി GIFT സിറ്റി (ഗ്ലോബൽ ഇൻഡസ്ട്രിയൽ ഫിനാൻസ് ആൻഡ് ട്രേഡ്)
▪️220 ഹെക്ടർ ഭൂമിയിലാണ് പദ്ധതിയുടെ നിർമ്മാണം നടക്കുന്നത്
11. അടുത്തിടെ വിമാനയാത്രക്കാർക്ക് ആയി വൈഫൈ സംവിധാനം ഏർപ്പെടുത്തിയ വിമാന കമ്പനി?
Vistara Airlines
0 Comments