Top Ad

Header Ads

Psc preliminary daily current affairs | Sep 24, 2020

 Psc preliminary daily current affairs | Sep 24, 2020

Psc preliminary daily current affairs | Sep 24, 2020

1. ഇന്ന് സെപ്റ്റംബർ 24 ലോക നാവിക ദിനം(World Maritime Day) ആയിരുന്നു

▪️2020 theme :- 'Sustainable shipping for a sustainable planet'.

2. സെപ്റ്റംബർ 24 :-  എൻ.എസ്.എസ്.(നാഷണൽ സർവ്വീസ് സ്കീം) ദിനം

▪️1969 ഇൽ എൻ.എസ്.എസ് ആരംഭിച്ചു.

▪️എൻ.എസ്.എസിന്റെ ആപ്തവാക്യം :- "നോട്ട് മീ ബട്ട് യൂ"

3. അടുത്തിടെ അന്തരിച്ച ഓസ്ട്രേലിയയുടെ മുൻ ക്രിക്കറ്റ് താരവും പരിശീലകനും കമന്റേറ്ററുമായ വ്യക്തി?

ഡീൻ ജോൺസ് 

▪️1984-1992 കാലഘട്ടത്തിൽ എട്ടു വർഷത്തോളം ഓസ്ട്രേലിയയുടെ ജഴ്സി അണിഞ്ഞ ഡീൻ ജോൺസ് 52 ടെസ്റ്റും 164 ഏകദിനവും കളിച്ചിട്ടുണ്ട്.

4. വഴിയോര കച്ചവടക്കാര്‍ക്കാരുടെ സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച വായ്പാ പദ്ധതി?

പ്രധാനമന്ത്രി ആത്മനിര്‍ഭര്‍ നിധി

▪️പ്രധാനമന്ത്രി ആത്മനിര്‍ഭര്‍ നിധി :- കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വഴിയോര കച്ചവടക്കാര്‍ക്കായി നഗരവികസന മന്ത്രാലയം ആവിഷ്‌കരിച്ച പദ്ധതിയാണ് പിഎം ആത്മനിര്‍ഭര്‍ നിധി. കൊറോണ വ്യാപനം രൂക്ഷമായി ബാധിച്ചത് വഴിയോര കച്ചവടക്കാരെയാണ്. ഇതേ തുടര്‍ന്നാണ് ഇവരെ സഹായിക്കാനായി കേന്ദ്രം പദ്ധതി ആവിഷ്‌കരിച്ചത്.

5. 2020 സെപ്റ്റംബറിൽ ഇന്ത്യൻ നാവികസേനയുമായി ചേർന്ന് ഇന്ത്യൻ മഹാസമുദ്രത്തിൽ നാവികാഭ്യാസം സംഘടിപ്പിക്കുന്ന രാജ്യം?

ഓസ്ട്രേലിയ

6. ഗള്‍ഫ്‌ മലയാളി ഫെഡറേഷന്‍ എര്‍പ്പെടുത്തിയ പ്രഥമ സന്നദ്ധസേവാ പുരസ്കാര ജേതാവ്?

റിയാദ് ഹെല്‍പ് ഡസ്ക്

▪️സന്നദ്ധസേവാ പുരസ്കാരം :- മികച്ച സന്നദ്ധ പ്രവര്‍ത്തനം നടത്തുന്ന വെക്തികള്‍ക്കോ, സംഘടന കള്‍ക്കോ വേണ്ടി അന്തരിച്ച മുന്‍ രാഷ്‌ട്രപതി ഡോ: എ.പി.ജെ അബ്ദുല്‍ കലാമിന്‍റെ പേരില്‍ ഗള്‍ഫ്‌ മലയാളി ഫെഡറേഷന്‍ എര്‍പ്പെടുത്തിയിട്ടുള്ള പുരസ്കാരമാണ് സന്നദ്ധസേവാ പുരസ്കാരം.

7. കേരളത്തിൽ ആദ്യമായി ഈ പ്ലാറ്റ്ഫോം വഴി കർഷകർക്ക് കറവപ്പശുക്കളെ വിതരണം ചെയ്യുന്ന പദ്ധതി ആരംഭിച്ച ബ്ലോക്ക് പഞ്ചായത്ത്?

അട്ടപ്പാടി (പാലക്കാട്)

8. മികച്ചതും സമഗ്രവുമായ പരിചരണ പദ്ധതികളിലൂടെ ഇന്ത്യന്‍ ജനതയുടെ ആരോഗ്യഫലങ്ങള്‍ മെച്ചപ്പെടുത്തുകയെന്നലക്ഷ്യത്തോടെ ഇന്ത്യയിലെ പ്രമുഖ ധനകാര്യസേവന സ്ഥാപനമായ ബജാജ് ഫിന്‍സെര്‍വ് ലിമിറ്റഡ് സമാരംഭിച്ച പദ്ധതി?

ബജാജ് ഫിന്‍സെര്‍വ് ഹെല്‍ത്ത്

▪️പതിയ സംരംഭമായ ബജാജ് ഫിന്‍സെര്‍വ് ഹെല്‍ത്തിന്റെ പ്രധാന വാഗ്ദാനമായ വ്യവസായത്തിന്റെ ആദ്യ ഉല്‍പ്പന്നം'ആരോഗ്യകെയർ' ആണ്.ഇത് ഉപയോക്താക്കള്‍ക്ക് പ്രതിരോധിതവും വ്യക്തിഗതവുമായ പ്രീപെയ്ഡ് ഹെല്‍ത്ത് കെയര്‍ പാക്കേജുകള്‍ നല്‍കുന്നു.

9. മലയാളത്തിലെ വാര്‍ത്താ ചാനലുകളുടെ ഏറ്റവും പുതിയ ബാര്‍ക്(BARC) റേറ്റിംഗ് പ്രകാരം ഒന്നാം സ്ഥാനത്തുള്ള വാർത്താ ചാനൽ?

ഏഷ്യാനെറ്റ്

▪️ജനം ടി വി പ്രേക്ഷക സ്വീകാര്യതയില്‍ അഞ്ചാം സ്ഥാനത്തു നിന്നും നാലാം സ്ഥാനത്തേയ്ക്ക് മുന്നേറി.

▪️രണ്ടാം സ്ഥാനം :- 24 ന്യൂസ്, മൂന്നാം സ്ഥാനം :- മനോരമ

10. വനിതാ കമ്മീഷനിലേക്ക് പരാതി സംബന്ധമായ അന്വേഷണങ്ങള്‍ക്ക് പുതിയ നമ്പർ നിലവില്‍ വന്നു.

▪️9188380783 എന്ന മൊബൈല്‍ നമ്പറിൽ  രാവിലെ പത്ത് മുതല്‍ അഞ്ച് വരെ വിവരങ്ങള്‍ അറിയാം.

▪️നിലവിലുള്ള 0471 - 2307589, 2302590 എന്നീ ലാന്‍ഡ് നമ്പരുകളിലും ബന്ധപ്പെടാം.

▪️പരാതികള്‍ keralawomenscommission@yahoo.co.in എന്ന ഇ-മെയില്‍ വിലാസത്തിലും keralawomenscommission.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായും രേഖാമൂലം അറിയിക്കാം. രജിസ്റ്റര്‍ ചെയ്യുന്ന പരാതികള്‍ക്ക് അതത് ജില്ലകളില്‍ അദാലത്ത് നിശ്ചയിക്കുന്ന മുറയ്ക്ക് നോട്ടീസ് അയയ്ക്കും.

11. അടുത്തിടെ ഇന്ത്യയിലെ  ദീർഘദൂര നീന്തൽ താരമായ ഒരു വ്യക്തിയുടെ 80-മത്  ജന്മദിനത്തിൽ ആദരവ് അര്‍പ്പിച്ച്‌ ഗൂഗിള്‍ ഡൂഡില്‍ തയ്യാറാക്കിയിരുന്നു. ഏതാണീ താരം?

ആരതി സാഹാ

▪️ഇംഗ്ലീഷ് ചാനല്‍ നീന്തിക്കടന്ന ആദ്യ ഏഷ്യന്‍ വനിതയാണ് ആരതി.

▪️1960 ൽ രാജ്യത്തെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ ലഭിച്ചു.

▪️ആദ്യമായി പത്മശ്രീ ലഭിക്കുന്ന വനിതയാണ് ആരതി

▪️1996-ൽ ആരതി സാഹയുടെ വസതിക്ക് സമീപം അവരുടെ പ്രതിമ സ്ഥാപിക്കുകയും, അതിന് മുന്നിലുള്ള 100 മീറ്റർ നീളമുള്ള പാതയ്ക്ക് അവരുടെ പേര് നൽകുകയും ചെയ്തു.

▪️1999 ൽ ഇന്ത്യൻ തപാൽ വകുപ്പ്, ആരതി സാഹയോടുള്ള ആദരസൂചകമായി അവരുടെ ചിത്രം പതിച്ച 3 രൂപയുടെ തപാൽ സ്റ്റാമ്പ് പുറത്തിറക്കി.

12. അടുത്തിടെ അന്തരിച്ച ആണവ ഗവേഷകനും മുന്‍ ആറ്റോമിക്  എനര്‍ജി കമീഷന്‍ ചെയര്‍മാനുമായ വ്യക്തി?

ഡോ. ശേഖര്‍ ബസു

▪️ഇന്ത്യയിലെ ആണവപദ്ധതികള്‍ക്ക് ഇദ്ദേഹം വിലപ്പെട്ട സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

▪️2014ല്‍ പത് മശ്രീ ലഭിച്ചു.

13. 2020 സെപ്റ്റംബറിൽ UNEP Tunza Eco-Generation Environmental Networking Platform- ന്റെ  ഇന്ത്യയിലെ Regional Ambassador ആയി നിയമിതയായ ബാലിക?

Khushi Chindaliya 

14. ടൈം മാഗസിൻ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ പട്ടികയിൽ ഇടം പിടിച്ച ഇന്ത്യയിൽ നിന്നുള്ള ഏക രാഷ്ട്രീയ നേതാവ്?

നരേന്ദ്ര മോദി

▪️ 2014,2015,2017 വർഷങ്ങളിലാണ് മുൻപ് അദ്ദേഹം പട്ടികയിൽ ഇടം നേടിയിട്ടുള്ളത്.

▪️ പരതീകമായവരുടെ പട്ടികയിൽ ഉൾപ്പെട്ട ഷഹീൻബാഗിൽ പൗരത്വ ബില്ലിനെതിരെ സമരം നയിച്ച വനിത :- ബിൽകിസ്

15. "Voices Of Dissent എന്ന പുസ്തകത്തിൻറെ രചയിതാവ്?

റൊമില ഥാപ്പർ

Post a Comment

0 Comments