Top Ad

Header Ads

Psc preliminary daily current affairs | September 25, 2020

 Psc preliminary daily current affairs | September 25, 2020

Psc preliminary daily current affairs | September 25, 2020

1. സെപ്റ്റംബർ 25 :- അന്ത്യോദയ ദിവസ് 

▪️ഭാരതീയ ജനസംഘത്തിന്റെ സ്ഥാപക നേതാക്കളിൽ ഒരാളും അതിന്റെ ആദ്യ ജനറൽ സെക്രട്ടറിയും ആയിരുന്ന പണ്ഡിറ്റ് ദീൻ ദയാൽ ഉപാദ്ധ്യയുടെ ജന്മദിനമാണ് അന്ത്യോദയ ദിവസ് ആയി ആചരിക്കുന്നത്.

▪️താഴെത്തട്ട് വരെയുള്ള ജനങ്ങളുടെ അടുത്തെത്തുക എന്നതാണ് അന്ത്യോദയ ദിവസത്തിന്റെ സന്ദേശം.

2. സെപ്റ്റംബർ 25 :- ലോക ഫാർമസിസ്റ്റ് ദിനം (World Pharmacist Day)

▪️2009 ൽ ടർക്കിയിലെ ഇസ്താംബുളിലാണ് ഇന്റർനാഷണൽ ഫാർമസ്യൂട്ടിക്കൽ ഫെഡറേഷൻ സെപ്തബർ 25 അന്താരാഷ്ട്ര ഫാർമസിസ്റ്റ് ദിനമായി ആചരിക്കാൻ തീരുമാനിക്കുന്നത്.

▪️2020 World Pharmacist Day Theme :- Transforming global health

3. സെപ്റ്റംബർ 25 :- ലോക ശ്വാസകോശ ദിനം (World Lung Day)

4. അടുത്തിടെ അന്തരിച്ച ഇന്ത്യൻ ചലച്ചിത്ര രംഗത്തെ പ്രശസ്ത ഗായകനും നടനും സംഗീതസംവിധായകനും നിർമ്മാതാവും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ വ്യക്തി?

 എസ്. പി. ബാലസുബ്രഹ്മണ്യം

▪️16 ഭാഷകളിലായി നാല്‍പ്പതിനായിരത്തില്‍പ്പരം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്

▪️സിനിമാ പിന്നണി ഗാനരംഗത്തേക്കുളള അരങ്ങേറ്റം 1966-ല്‍ ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു.

▪️എം.ജി.ആര്‍ നായകനായ അടിമൈപ്പെണ്‍ എന്ന ചിത്രത്തിലെ ഗാനമാണ് എസ്.പി.ബിയുടെ തമിഴിലെ ആദ്യ ഹിറ്റുഗാനം. അദ്ദേഹം ആദ്യമായി മലയാളത്തില്‍ പാടിയത് ജി. ദേവരാജന് വേണ്ടിയാണ്. ചിത്രം കടല്‍പ്പാലം.

▪️യേശുദാസിനുശേഷം ഏറ്റവും കൂടുതല്‍ ദേശീയ അവാര്‍ഡുകള്‍ നേടിയ ഗായകന്‍ എന്ന ബഹുമതി എസ്. പി. ബാലസുബ്രഹ്മണ്യത്തിനുള്ളതാണ്.

▪️2001-ല്‍ പത്മശ്രീയും 2011-ല്‍ പത്മഭൂഷണും നല്‍കി അദ്ദേഹത്തെ രാജ്യം ആദരിച്ചു.

5. അടുത്തിടെ സംസ്ഥാനത്തെ ഏറ്റവും വലിയ ഡയാലിസിസ് കേന്ദ്രമെന്ന ബഹുമതി ലഭിച്ച ആശുപത്രി?

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി

6. കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ കൃഷി വകുപ്പിന് കീഴിലുള്ള ക‌ര്‍ഷകരുടെ കൂട്ടായ്മയായ കാര്‍ഷിക കര്‍മ്മസേന അടുത്തിടെ വിപണിയിലെത്തിച്ച പുതിയ ബ്രാന്‍‌ഡിലുള്ള അരി 

കാട്ടാല്‍ കുത്തരി

7. 2020 സെപ്റ്റംബറിൽ ഇന്ത്യ വിജയകരമായി നൈറ്റ്‌ ട്രയൽ നടത്തിയ ഹസ്വ ദൂര ബാലിസ്റ്റിക് മിസൈൽ?

പ്രിത്വി - 2

7. ഐക്യരാഷ്ട്ര സഭയുടെ 2020 ലെ ജീവിതശൈലി രോഗ നിയന്ത്രണത്തിനുള്ള അവാര്‍ഡ് (UNIATF Awards) കരസ്ഥമാക്കിയ സംസ്ഥാനം?

കേരളം

▪️2020ല്‍ ഐക്യരാഷ്ട്ര സഭ ഈ അവാര്‍ഡിനായി സര്‍ക്കാര്‍ വിഭാഗത്തില്‍ തെരഞ്ഞെടുത്ത 7 രാജ്യങ്ങള്‍ക്കൊപ്പമാണ് കേരളത്തിലെ ആരോഗ്യ വകുപ്പിനെ തിരഞ്ഞെടുത്തത്. റഷ്യ, ബ്രിട്ടന്‍, മെക്‌സികോ, നൈജീരിയ, അര്‍മേനിയ, സെന്റ് ഹെലന എന്നിവയ്‌ക്കൊപ്പമാണ് കേരളത്തിന് ഈ അവാര്‍ഡ് ലഭിച്ചത്.

▪️Kerala Health Minister :- കെ. കെ. ശൈലജ

8. നാഷണല്‍ സര്‍വീസ് സ്കീം (എന്‍.എസ്.എസ്.) പ്രവര്‍ത്തനത്തില്‍ രാജ്യത്തെ മികച്ച സര്‍വകലാശാലയ്ക്കുള്ള 2020 ലെ അവാര്‍ഡ് ലഭിച്ചത്?

കാലിക്കറ്റ് സര്‍വകലാശാല

▪️മികച്ച കോ ഓര്‍ഡിനേറ്റർ :- പി.വി. വത്സരാജൻ 

▪️മികച്ച പ്രോഗ്രാം ഓഫീസര്‍ :- ഷിനിത്ത് പാട്ടിയം 

9. അടുത്തിടെ അന്തരിച്ച അന്വേഷണാത്മക പത്രപ്രവർത്തനത്തിന്റെ  കുലപതിയും പ്രസാധകനുമായ വ്യക്തി?

ഹരോൾഡ് ഇവാൻസ്

▪️ ഇദ്ദേഹം ബ്രിട്ടീഷ്- അമേരിക്കൻ പത്രപ്രവർത്തകനാണ്.

▪️"പ്രൈമറി കളേഴ്സ്" ആണ് ഇദ്ദേഹത്തിൻറെ പ്രശസ്തമായ രാഷ്ട്രീയ നോവൽ

10. റാഫേൽ യുദ്ധ വിമാനം പറത്തുന്ന ആദ്യ ഇന്ത്യൻ വനിത പൈലറ്റ് എന്ന നേട്ടത്തിന് അർഹയാകുന്നത്?

ശിവാംഗി സിംഗ് 

11. 2020 സെപ്റ്റംബറിൽ അന്തരിച്ച മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരവും കമന്റെറുമായ വ്യക്തി?

ഡീൻ ജോൺസ്

12. ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ ഒരു ഇന്ത്യൻ താരത്തിന്റെ  ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടിയത്?

ലോകേഷ് രാഹുൽ

Post a Comment

0 Comments