Psc preliminary daily current affairs | September 26, 2020
1. മികച്ച ക്ഷയരോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ ടോര്‍ച്ച് ബെയറര്‍ ട്രോഫി പുരസ്കാര ജേതാവ്?
കിംസ്ഹെല്‍ത്ത് (തിരുവനന്തപുരം)
2. അടുത്തിടെ ഐപിഎല്ലിൽ ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടിയ ഇന്ത്യൻ ക്രിക്കറ്റ് താരം?
കെ.എൽ രാഹുൽ
▪️ഐപിഎല്ലിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് തികയ്ക്കുന്ന ഇന്ത്യൻ താരമാണ് കെ.എൽ രാഹുൽ.
3. മാതാവിന്റെ ഉദരത്തിലെ ഗര്‍ഭസ്ഥ ശിശുവിന്റെ അവസ്ഥ എങ്ങനെയായിരുന്നാലും കുഞ്ഞുങ്ങള്‍ക്ക് ഭൂമിയില്‍ പിറന്നു വീഴുന്നതിനുള്ള സര്‍വ്വ അവകാശവും നല്‍കുന്ന എക്സിക്യൂട്ടീവ് ഉത്തരവില്‍ അടുത്തിടെ ട്രംപ് ഒപ്പുവെച്ചിരുന്നു. ഈ പുതിയ എക്സിക്യൂട്ടിവ് ഉത്തരവ് ഏത് പേരിലാണ് അറിയപ്പെടുന്നത്.?
ബോണ്‍ അലൈവ്
▪️ഭൂമിയില്‍ ജനിക്കുന്ന കുട്ടികളുടെ മുഴുവന്‍ സുരക്ഷിതത്വവും ഉറപ്പാക്കുന്ന വ്യവസ്ഥകളാണ് ഈ എക്സിക്യൂട്ടീവ് ഉത്തരവില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്. പരാജയപ്പെട്ട ഗര്‍ഭച്ഛിദ്രം അതിജീവിച്ചു ജനിക്കുന്ന കുട്ടികള്‍ക്ക് മെഡിക്കല്‍ കെയര്‍ ലഭിക്കുന്നതിനുള്ള അവകാശവും ഈ ഉത്തരവ് പ്രകാരം ഉണ്ടായിരിക്കുന്നതാണ്.
4. അടുത്തിടെ പ്രകാശനം ചെയ്ത "മാള്‍ മുതല്‍ മറൈന്‍ ഡ്രൈവ് വരെ" എന്ന കഥാസമാഹാരം ആരുടെ കൃത്യയാണ്?
ശ്രീകുമാരി രാമചന്ദ്രൻ
5. 2019-20 സീസണിലെ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ മികച്ച പുരുഷ ഫുട്ബോൾ താരത്തിനുള്ള പുരസ്കാരം ലഭിച്ച ഫുട്ബോൾ താരം?
ഗുർപ്രീത് സിംഗ് സന്ധു
6. 2019-20 സീസണിലെ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ മികച്ച വനിത ഫുട്ബോൾ താരത്തിനുള്ള പുരസ്കാരം ലഭിച്ച ഫുട്ബോൾ താരം?
സഞ്ജു യാദവ്
7. 2019-20 സീസണിലെ പുരുഷവിഭാഗത്തിൽ എമേർജിങ് പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരം ലഭിച്ചത്?
അനിരുദ്ധ് താപ
8. 2019-20 സീസണിലെ വനിത വിഭാഗത്തിൽ എമേർജിങ് പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരം ലഭിച്ചത്?
രത്നബാല ദേവി
9. അടുത്തിടെ സമ്പൂർണ്ണ ശുചിത്വ പദവി എന്ന ബഹുമതി കൈവരിച്ച നഗരസഭ?
ചാലക്കുടി (തൃശ്ശൂർ)
10. 2020 ലെ സൂപ്പർ കപ്പ് ജേതാവ്?
Bayern Munich
11. സർക്കാർ ആശുപത്രികൾക്ക് ആവശ്യമായ മെഡിക്കൽ ഓക്സിജൻ നൽകാൻ പോകുന്ന കേന്ദ്ര പൊതുമേഖല സ്ഥാപനം?
BPCL
12. ജമ്മു കശ്മീര്‍ ജനതയുടെ ആരോഗ്യക്ഷേമം ഉറപ്പുവരുത്തുന്നതിനായി അടുത്തിടെ എത്ര ആയുഷ് ആരോഗ്യ കേന്ദ്രങ്ങളാണ് മോദി സര്‍ക്കാര്‍ നിര്‍മ്മിച്ചത്.?
21
തയ്യാറാക്കിയത്
അരുൺ കുമാർ
9562621834


0 Comments