Top Ad

Header Ads

Psc preliminary daily current affairs | September 27, 2020

 Psc preliminary daily current affairs | September 27, 2020

Psc preliminary daily current affairs | September 27, 2020

1. 2020 സെപ്റ്റംബർ 27 :-  ലോക വിനോദ സഞ്ചാര ദിനം (World Tourism Day)

▪️2020 ലെ ലോക വിനോദ സഞ്ചാര ദിന തീം :- ടൂറിസവും ഗ്രാമവികസനവും (Tourism and Rural Development)

▪️ഐക്യരാഷ്ട്ര സഭയുടെ വേൾഡ് ടൂറിസം ഓർഗനൈസേഷൻ 1980 മുതൽ സെപ്റ്റംബർ 27 ന് ലോക ടൂറിസം ദിനമായി ആഘോഷിച്ചു വരുന്നു.

2. 2020 സെപ്റ്റംബർ 27 :- ലോക നദി ദിനം (World Rivers Day) 

▪️World Rivers Day Theme 2020 :- “Day of Action for Rivers”

▪️സെപ്റ്റംബർ മാസത്തിലെ അവസാന ഞായറാഴ്ച ആചരിക്കുന്നു 

▪️ കേരളത്തിലെ നദികളുടെ എണ്ണം :- 44

▪️ 15 കിലോമീറ്ററോ അതിൽ  കൂടുതൽ നീളമുള്ള പുഴയെയാണ് കേരളത്തിൽ നദികളായി കണക്കാക്കുന്നത്.

3. അടുത്തിടെ ടി-20യില്‍ ഏറ്റവുമധികം വിക്കറ്റുകളില്‍ പങ്കാളിയായ വിക്കറ്റ് കീപ്പര്‍ എന്ന ധോണിയുടെ  റെക്കോര്‍ഡ് മറികടന്ന ഓസീസ് വനിതാ ടീം വിക്കറ്റ് കീപ്പര്‍?

എലിസ ഹീലി

▪️നിലവില്‍ 114 മത്സരങ്ങളില്‍ നിന്ന് 92 ഡിസ്മിസലുകളാണ് ഹീലിക്കുള്ളത്. ധോണിക്കുള്ളത് 98 മത്സരങ്ങളില്‍ നിന്ന് 91 ഡിസ്മിസലുകളാണ്.

4. 2020 സെപ്റ്റംബർ 27 ന് അന്തരിച്ച കേരള കോൺഗ്രസ് നേതാവും മുൻമന്ത്രിയും ചങ്ങനാശ്ശേരി എം.എൽ.എയും കേരള കോൺഗ്രസിന്റെ സ്ഥാപക നേതാക്കളിൽ ഒരാളുമായ വ്യക്തി?

സി.എഫ്.തോമസ്

5. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സ്‌കൂളുകള്‍ അടച്ചിട്ട സാഹചര്യത്തില്‍ റേഡിയോ വഴി പാഠങ്ങള്‍ പഠിപ്പിക്കുന്ന  ഒഡിഷ സര്‍ക്കാറിന്റെ പുതിയ പദ്ധതി?

റേഡിയോ പാഠശാല

▪️2020 സെപ്തംബര്‍ 28 മുതല്‍ എല്ലാ തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ രാവിലെ 10നും 10.15നുമിടയിലാണ് പ്രക്ഷേപണം ചെയ്യുക. ഒന്നാം ക്ലാസു മുതല്‍ 8ാം ക്ലാസുവരെയുള്ള കുട്ടികളെ അവരുടെ സിലബസനുസരിച്ച്‌ പഠിപ്പിക്കും.

▪️ആള്‍ ഇന്ത്യ റേഡിയോ വഴിയാണ് പ്രോഗ്രാമുകള്‍ പ്രക്ഷേപണം ചെയ്യുക.

6. ഇന്ത്യയിൽ ആദ്യമായി സിഗരറ്റിന്റെയും ബീഡിയുടെയും ചില്ലറ വില്‍പന നിരോധിച്ച സംസ്ഥാനം?

മഹാരാഷ്ട്ര

7. ഇന്ത്യയിലെ മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ  ഗുണനിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയ്ക്ക് (MCI) പകരമായി 2020 സെപ്റ്റംബർ 25 നിലവിൽ വന്ന സ്ഥാപനം?

നാഷണൽ മെഡിക്കൽ കമ്മീഷൻ (National Medical Commission -NMC)

▪️ പരഥമ ചെയർമാൻ സുരേഷ് ചന്ദ്ര ശർമ്മയാണ്

8. 2020 സെപ്റ്റംബർ ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റിയുടെ (ഐ.എന്‍.എസ്‌) പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി?

എല്‍.ആദിമൂലം

▪️എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടവരില്‍ കേരളത്തില്‍ നിന്ന് എം.വി.ശ്രേയാംസ്‌കുമാര്‍ (ആരോഗ്യമാസിക), ഹര്‍ഷാ മാത്യു (വനിത), ബിജു വര്‍ഗീസ് (മംഗളം വീക്കിലി), പി.വി.ചന്ദ്രന്‍ (ഗൃഹലക്ഷ്‌മി), ജയന്ത്മാമന്‍ മാത്യു (മലയാള മനോരമ) എന്നിവരുണ്ട്.

9. അടുത്തിടെ അത്യപൂര്‍വ ഫിയോക്രോമോസൈറ്റോമ ട്യൂമര്‍ ശസ്‌ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്‌ത ആശുപത്രി?

മാർ സ്ലീവാ മെഡിസിറ്റി (പാല)

10. 2020 ൽ തുളുനാട് മാസികയുടെ മികച്ച മാധ്യമപ്രവര്‍ത്തകനുള്ള പുരസ്കാരത്തിന് അർഹനായത്?

സതീഷ് ഗോപി

▪️കാസര്‍കോട് ജില്ലയിലെ പ്രാക്തന ഗോത്ര വിഭാഗമായ കൊറഗരെക്കുറിച്ച്‌ തയ്യാറാക്കിയ പരമ്പരയ്ക്കാണ് പുരസ്കാരം.

11. 2020 ലെ UEFA സൂപ്പർ കപ്പ് ഫുട്ബോൾ കിരീട ജേതാവ്?

ബയെൻ മ്യൂണിക്

12. 2020ലെ ഗ്ലോബൽ പീസ് ഇൻഡക്സിൽ (Global Peace Index - GPI) ഇന്ത്യയുടെ റാങ്ക് എത്രയാണ്?

139

▪️ഒന്നാമത്തെ റാങ്ക് ഐസ് ലാന്റിനാണ്  

▪️2020 ലെ വേൾഡ് റിസ്ക് ഇൻഡക്സിൽ (World Risk Index - WRI) ഇന്ത്യയുടെ സ്ഥാനം 89 ആണ് 

13. ഇന്ത്യയിലെ ഏത്  സംസ്ഥാനത്തിലെ ടൂറിസം വകുപ്പിനാണ് 2020 ലെ "പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്റെ (Pacific Asia Travel Association - PATA)" ടൂറിസം രംഗത്തെ രാജ്യാന്തര ബഹുമതിയായ "ഗ്രാന്റ് അവാര്‍ഡ്" ലഭിച്ചത്?

കേരളം

▪️'ഹ്യൂമന്‍ ബൈ നേച്ചര്‍' എന്ന ക്യാമ്പയിനിനാണ് പുരസ്‌കാരം ലഭിച്ചത്. 

▪️സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി :- കടകംപള്ളി സുരേന്ദ്രന്‍

▪️പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്‍ സ്ഥാപിതമായത് :- 1951

14. 2020 ലെ സെപ്റ്റംബറിൽ Billie Jean King Cup എന്ന് പുനർനാമകരണം ചെയ്ത് ടെന്നീസ് ടൂർണമെൻറ്?

Fedaration Cup (Fed Cup)

15. 2020 സെപ്റ്റംബർ 27 ന് അന്തരിച്ച മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പിയുടെ സ്ഥാപക നേതാക്കളിൽ ഒരാളുമായ ജസ്വന്ത് സിങ് ഏതു മേഖലയിൽ നിന്നാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്?

സൈനികസേവനം

16. 2020 സെപ്റ്റംബർ 26ന് അന്തരിച്ച ഡോ. ഇഷർ ജഡ്ജ് അലുവാലിയ ഏതു മേഖലയിൽ പ്രാവീണ്യം നേടിയ വ്യക്തിയായിരുന്നു?

ഇന്ത്യൻ സാമ്പത്തിക വിദഗ്ദ്ധ

▪️2009ൽ പദ്മഭൂഷൻ പുരസ്കാരം ലഭിച്ചിട്ടുണ്ട്

17. 2020 സെപ്റ്റംബറിൽ  ധീരതയ്ക്കുള്ള 'ബ്രിട്ടീഷ് ചാരിറ്റി സിവിലിയൻ അവാർഡ്" ലഭിച്ച ജീവി?

മഗാവ എന്ന എലി

▪️"ഹീറോ റാറ്റ്" എന്ന പദവിയും ലഭിച്ചു 

▪️പൊട്ടിത്തെറിക്കാത്ത ലാൻഡ് മൈനുകൾ കണ്ടെത്താൻ സഹായിച്ചതിനാണ് മഗാവയ്ക്ക് ഈ അവാർഡ് ലഭിച്ചത്.

▪️1917ൽ സ്ഥാപിച്ച പീപ്പിൾസ് ഡിസ്‌പെൻസറി ഫോർ സിക്ക് അനിമൽസ് ആണ് 1943 മുതൽ ധീരമായ കാര്യങ്ങൾ ചെയ്യുന്ന മൃഗങ്ങൾക്കായി ഈ അവാർഡ് ആരംഭിച്ചത്. ഈ പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യ ഏലിയാണ് മഗാവ.

18. അടുത്തിടെ ഇന്ത്യൻ സ്റ്റാര്‍ട്ടപ്പ് വികസിപ്പിച്ച ഒന്നര മണിക്കൂറിനുള്ളില്‍ കൊറോണ വെെറസ് ബാധ പരിശോധനാഫലം അറിയാന്‍ കഴിയുന്ന ഉപകരണം?

ഗ്ലോബല്‍ ടിഎം ഡയഗ്നോസ്റ്റിക് കിറ്റ്

▪️ബംഗലൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ ഇന്‍കുബേറ്റ് ചെയ്ത ഇക്വിന്‍ ബയോടെക് എന്ന സ്റ്റാര്‍ട്ടപ്പാണ് ഈ പരിശോധനാ കിറ്റ് വികസിപ്പിച്ചത്.

19. 2020 ലെ ശാന്തിസ്വരൂപ് ഭട്നഗര്‍ അവാര്‍ഡ് ജേതാവ്?

ഡോ. യു കെ ആനന്ദവര്‍ധനന്‍

▪️മലയാളിയായ ഇദ്ദേഹം മുംബൈ ഐ ഐ ടിയില്‍ ഗണിതശാസ്ത്രവിഭാഗം പ്രഫസറാണ്

▪️ശാന്തി സ്വരൂപ് ഭട്നാഗർ പുരസ്കാരം - ജൈവശാസ്ത്രം, രസതന്ത്രം, പര്യാവരണ ശാസ്ത്രം, ഗണിതം, വൈദ്യശാസ്ത്രം, ഭൌതിക ശാസ്ത്രം, എഞ്ചിനിയറിംഗ്, എന്നീ വിഭാഗങ്ങളിൽ ശ്രദ്ധാർഹവും അദ്വിതീയവുമായ ഗവേഷണത്തിനായി ഇന്ത്യൻ ശാസ്ത്രജ്ഞർക്ക് ശാസ്ത്ര വ്യാവസായിക ഗവേഷണ സംസ്ഥാപനം ( സി. എസ്. ഐ. ആർ) നൽകുന്ന വാർഷിക പുരസ്കാരം. ഇന്ത്യൻ ശാസ്ത്ര സാങ്കേതിക രംഗത്തെ ഏററവും ഉന്നതമായ ബഹുമതിയാണ് ഇത്. ശാസ്ത്ര വ്യാവസായിക ഗവേഷണ സംസ്ഥാപനത്തിന്റെ പ്രതിഷ്ഠാപകനും പ്രഥമ നിർദ്ദേശകനുമായ ശാന്തി സ്വരൂപ് ഭട്നാഗറിന്റെ പേരിലാണ് ഈ ബഹുമതി അറിയപ്പെടുന്നത്. ആദ്യമായി ഈ പുരസ്കാരം നൽകപ്പെട്ടത് 1958 ലാണ്.


Post a Comment

0 Comments