Psc preliminary daily current affairs | September 28, 2020
1. സെപ്റ്റംബർ 28 :- ലോക പേവിഷബാധ ദിനം▪️ശാസ്ത്രലോകത്ത് നിര്‍ണായക സംഭാവനകള്‍ നല്‍കിയ ലൂയി പാസ്ചര്‍ ലോകത്തോട് വിടപറഞ്ഞത് 1895 സെപ്റ്റംബര്‍ 28 നായിരുന്നു. ആ ശാസ്ത്രപ്രതിഭയുടെ ചരമദിനത്തിന്റെ ഓര്‍മപുതുക്കലാണ് ലോക പേവിഷബാധ ദിനം.
▪️ ജന്തുക്കളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗമാണ് പേവിഷബാധ അഥവാ റാബീസ്
▪️റാബ്‌ഡോ വൈറസ് കുടുംബത്തിലെ ലിസ റാബീസ് എന്നയിനം ആര്‍എന്‍എ വൈറസുകളാണ് പേവിഷബാധയ്ക്ക് കാരണമാകുന്നത്
▪️ ആദ്യമായി മനുഷ്യനിൽ പരീക്ഷിച്ചത് 1885 ജൂലൈ 6ന് ജോസഫ് മീസ്റ്റർ എന്ന ഒമ്പതുവയസ്സുകാരനിലാണ്.
▪️2020 ലെ ദിനാചരണ പ്രമേയം :- പേവിഷബാധയെ തുടച്ചുനീക്കാം,കൂട്ടായ പ്രവര്‍ത്തനങ്ങശളിലൂടേയും പ്രതിരോധ കുത്തിവയ്പ്പിലൂടേയും
2. അടുത്തിടെ യു.എസുമായി 2,290 കോടിയുടെ ആയുധക്കരാറില്‍ ഒപ്പു വച്ച രാജ്യം?
ഇന്ത്യ
▪️ഈ കരാർ പ്രകാരം 72,000 യു.എസ് നിര്‍മിത സിഗ്-സോര്‍ റൈഫിളുകളാണ് ഇന്ത്യ കരസ്ഥമാക്കുന്നത്.
3. 2020 സെപ്റ്റംബർ 28 ന് അന്തരിച്ച പ്രശസ്ത മനഃശാസ്ത്രജ്ഞനും കൗണ്‍സിലിങ് വിദഗ്ധനുമായിരുന്ന വ്യക്തി?
ഡോ.പി.എം മാത്യു വെല്ലൂര്‍
▪️ദശ്യമാധ്യമങ്ങളില്‍ മനഃശാസ്ത്ര പരിപാടികളുടെ തുടക്കം ഇദ്ദേഹത്തിലൂടെ ആയിരുന്നു.
4. 2020 സെപ്റ്റംബറിൽ അമേരിക്കന്‍ മലയാളികളുടെ സംഘടനയായ ഫോമായുടെ പ്രസിഡന്റായി ചുമതലയേറ്റ വ്യക്തി?
അനിയന്‍ ജോര്‍ജ്(ന്യൂജഴ്‌സി)
▪️ജനറല്‍ സെക്രട്ടറി :- ടി. ഉണ്ണികൃഷ്ണൻ (ഫ്‌ലോറിഡ), ട്രഷർ :- തോമസ് ടി. ഉമ്മന്‍ (ന്യൂയോര്‍ക്ക്)
5. അടുത്തിടെ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ പുതുതായി അംഗമായ ടീം?
ഈസ്റ്റ് ബംഗാൾ
6. ഇലക്ട്രിക് വാഹനങ്ങൾക്ക് വേണ്ടി ചെലവുകുറഞ്ഞ അലുമിനിയം ബാറ്ററികൾ നിർമ്മിക്കാൻ പോകുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനം?
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ
7. അടുത്തിടെ ബി.സി.സി.ഐ വനിത സെലക്ഷൻ കമ്മിറ്റിയുടെ മുൻ ഇന്ത്യൻ വനിതാ താരം?
നീതു ഡേവിഡ്
▪️അഞ്ച് അംഗങ്ങളുള്ള കമ്മിറ്റിയുടെ തലവനായാണ് മുൻ ഇന്ത്യൻ സ്പിന്നർ കൂടിയായ നീതു ഡേവിഡിനെ നിയമിച്ചത്
8. അടുത്തിടെ ജമ്മു കാശ്മീർ ഔദ്യോഗികഭാഷാ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചിരുന്നു.
▪️ ജമ്മുകാശ്മീരിലെ ഔദ്യോഗിക ഭാഷകളുടെ എണ്ണം :- 5
▪️ ഔദ്യോഗികഭാഷകൾ :- ഉർദു, ഹിന്ദി, കാശ്മീരി,ദോഗ്രി, ഇംഗ്ലീഷ്
9. ടവൻറി 20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ പേരെ പുറത്താക്കുന്ന വിക്കറ്റ് കീപ്പറെന്ന നേട്ടം കൈവരിച്ച ക്രിക്കറ്റ് താരം?
അലീസ ഹീലി


0 Comments