Psc preliminary daily current affairs | September 29,30, 2020
കറണ്ട് അഫേഴ്സ് 2020 അത് സെപ്റ്റംബർ 29
1. സെപ്റ്റംബർ 29 :- ലോക ഹൃദയ ദിനം (World Heart Day)
▪️വേൾഡ് ഹാർട്ട് ഫെഡറേഷനും യുനെസ്കോയും ലോകാരോഗ്യ സംഘടനയും സംയുക്തമായാണ് ലോക ഹൃദയ ദിനം ആചരിക്കുന്നത്.
▪️ലോക ഹൃദയ ദിനം ആദ്യമായി ആചരിച്ചത് :- 1999
▪️2020 World Heart Day Theme :- “Use heart to beat cardiovascular disease”.
▪️ ഹൃദയത്തെയും ഹൃദ്രോഗങ്ങളെയും കുറിച്ച് പഠിക്കുന്ന വൈദ്യശാസ്ത്ര ശാഖ :- കാർഡിയോളജി
▪️ മനുഷ്യ ഹൃദയത്തിന്റെ ഏകദേശ ഭാരം :- 300gm
▪️ ലോകത്തിലെ ആദ്യത്തെ ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ ഗ്രൂട്ട് ഷൂർ ഹോസ്പിറ്റലിൽ ( ദക്ഷിണാഫ്രിക്ക) ഡോ. ക്രിസ്ത്യൻ ബർണാഡ് 1967 ഡിസംബർ 3 ന് നടത്തി .
▪️ഇന്ത്യയിലെ ആദ്യത്തെ ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ (ന്യൂഡൽഹി) ഡോ. പി വേണുഗോപാൽ 1994 ഓഗസ്റ്റ് 3 ന് നടത്തി.
▪️കേരളത്തിലെ ആദ്യത്തെ ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ കൊച്ചിൻ മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ ഡോ. ജോസ് ചാക്കോ പെരിയപുറം 2003 മെയ് 13 ന് നടത്തി.
2. കോവിഡ് സാഹചര്യത്തിൽ തന്നെ പുതിയ ഏത് വൈറസിനാണ് ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് വ്യാപിക്കാൻ ശേഷിയുണ്ടെന്നുള്ള കാര്യം ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐ.സി.എം.ആർ) മുന്നറിയിപ്പ് പ്രകാരം ഇന്ത്യൻ ജേണൽ ഓഫ് മെഡിക്കൽ റിസർച്ച് മാഗസിനിൽ പ്രസിദ്ധീകരിച്ചത്?
ക്യാറ്റ് ക്യൂ വൈറസ് ( Cat Que Virus - CQV )
▪️ആർത്രോപോഡ് ബോൺ വിഭാഗത്തിൽപ്പെടുന്ന വൈറസാണ് ക്യാറ്റ് ക്യൂ വൈറസ് (സി.ക്യു.വി).
▪️ചൈനയിലും വിയറ്റ്നാമിലും ക്യൂലക്സ് കൊതുകുകളിലും പന്നികളിലും ഇതിനകം ക്യാറ്റ് ക്യൂ വൈറസ് റിപ്പോർട്ട് ചെയ്തിരുന്നു.
▪️പനി, മെനിഞ്ചൈറ്റിസ്, പീഡിയാട്രിക് എൻസെഫലൈറ്റിസ് എന്നീ അസുഖങ്ങൾക്ക് ഈ വൈറസ് കാരണമാകുമെന്ന് വിദ്ഗ്ധർ പറയുന്നു.
3. അടുത്തിടെ അമേരിക്കയിലെ ടെക്സസില്‍ തലച്ചോറിനെ കാര്‍ന്നുതിന്നുന്ന മാരകമായ ഒരു അമീബയെ കണ്ടെത്തിയിരുന്നു. ഏതാണ് ഈ അമീബ?
നൈഗ്ലേറിയ ഫൗലറി (Naegleria Fowleri)
4. മഹാരാഷ്ട്ര സർക്കാരിന്റെ 2020ലെ ലതാമങ്കേഷ്കർ പുരസ്കാരം ലഭിച്ചത്?
ഉഷാ മങ്കേഷ്കർ
5. 2020 സെപ്റ്റംബറിൽ അന്തരിച്ച സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വനിതാ മുസ് ലിം മുഖ്യമന്ത്രിയും ആസാമിലെ ആദ്യ വനിതാ മുഖ്യമന്ത്രിയുമായ വ്യക്തി?
സയ്യിദ അന്‍വറ തൈമൂര്‍
6. സാമൂഹിക നീതി വകുപ്പ് നടപ്പാക്കുന്ന പദ്ധതികളിൽ നിന്നുള്ള ആനുകൂല്യങ്ങൾ ഗുണഭോക്താക്കളിൽ എത്തിക്കുന്നതിനുള്ള ഓൺലൈൻ പോർട്ടൽ?
സുനീതി
▪️ ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത് സി-ഡിറ്റിനെയാണ്.
7. ഇന്ത്യ ടുഡെ ടൂറിസം സര്‍വ്വേ പ്രകാരം രാജ്യത്തെ ഏറ്റവും മികച്ച മലയോര ടൂറിസം കേന്ദ്രത്തിനുള്ള പുരസ്‌ക്കാരത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്
മൂന്നാര്‍
▪️സംസ്ഥാന ടൂറിസം മന്ത്രി :- കടകംപള്ളി സുരേന്ദ്രന്‍
8. ഗംഗാ നദിയുടെ സംസ്‌കാരവും ജൈവ വൈവിദ്ധ്യവും പുനരുജ്ജീവന പ്രവർത്തനങ്ങളും പ്രദർശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച മ്യുസിയം?
ഗംഗ അവലോകൻ
▪️ 2020 സെപ്റ്റംബർ 29 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മ്യുസിയം ഉദ്ഘാടനം ചെയ്തു.
▪️ മ്യുസിയത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നാഷണൽ മിഷൻ ഫോർ ക്ലീൻ ഗംഗയും വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ചേർന്ന് പ്രസിദ്ധീകരിച്ച റോവിംഗ് ഡൗൺ ദി ഗംഗ എന്ന പുസ്തകവും പ്രകാശനം ചെയ്തു.
▪️മ്യുസിയം സ്ഥിതി ചെയ്യുന്നത് :- ഹരിദ്വാറിലെ ചാന്ദിഘട്ട് (ഉത്തരാഖണ്ഡ്)
കറണ്ട് അഫേഴ്സ് 2020 സെപ്റ്റംബർ 30
1. സെപ്റ്റംബർ 30 :- അന്താരാഷ്ട്ര വിവർത്തന/പരിഭാഷാ ദിനം (International Translation Day)
▪️ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ട്രാൻസ്ലേറ്റേഴ്സ് (എഫ്ഐടി) എന്ന അന്തർദ്ദേശീയ ഫെഡറേഷനാണ് അന്താരാഷ്ട്ര വിവർത്തന ദിനത്തെ 1953 മുതൽ പ്രോത്സാഹിപ്പിക്കുന്നത്.
▪️2017 മെയ് 24 ന് ഐക്യരാഷ്ട്രസഭയുടെ പൊതുസഭ സെപ്റ്റംബർ 30 അന്താരാഷ്ട്ര വിവർത്തന ദിനമായി പ്രഖ്യാപിക്കുന്ന പ്രമേയം പാസാക്കി.
▪️International Translation Day 2020 Theme :- Finding the words for a world in crisis.
▪️ലോകത്തിൽ ഏറ്റവും കൂടുതൽ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിരിക്കുന്ന ഗ്രന്ഥം :- ബൈബിൾ
2. ഹറുണ്‍, ഐഐഎഫ്‌എല്‍ വെല്‍ത്ത് പുറത്തിറക്കിയ 2020ലെ ഇന്ത്യയിലെ 100 ധനികരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള വ്യക്തി?
മുകേഷ് അംബാനി
▪️തടര്‍ച്ചയായ ഒന്‍പതാം തവണയാണ് മുകേഷ് അംബാനി ധനികരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്.
3. പരമേഹ രോഗികളില്‍ കാല്‍പാദം മുറിച്ചു മാറ്റേണ്ടി വന്നേക്കാവുന്ന രോഗാവസ്ഥയ്ക്ക് പ്രധിവിധിയായി കാല്‍പാദം മുറിക്കാതെ തന്നെ ചികിത്സ നടത്തുന്നതിനായി സെന്റോര്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് തയ്യാറാക്കിയ മരുന്ന്?
വോക്‌സ്ഹീല്‍
▪️പരമേഹ പാദ അള്‍സര്‍ (ഡയബറ്റിക് ഫൂട്ട്) രോഗത്തിന് പ്രതിവിധിയായാണ് വോക്‌സ്ഹീല്‍ എന്ന സവിശേഷ മരുന്ന് തയ്യാറാക്കിയിട്ടുള്ളത്.
▪️ജര്‍മ്മന്‍ സഹായത്തോടെയാണ് ഇന്ത്യൻ കമ്പനിയായ സെന്റോര്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ഈ മരുന്ന് വികസിപ്പിച്ചെടുത്തത്.
4. ഇന്ത്യന്‍ മിസൈല്‍ ടെക്‌നോളജിയുടെ പിതാവായ മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിനെയും മെട്രോ റെയില്‍ നിർമാണത്തിലൂടെ ഇതിഹാസമായ ഇ. ശ്രീധരനെയും ആദരിച്ചു കൊണ്ട് രണ്ട് പുതിയ സെന്ററുകള്‍ കൂടി ആരംഭിക്കാൻ തീരുമാനിച്ച സർവ്വകലാശാല?
കേന്ദ്ര സര്‍വകലാശാല,കേരള
5. അടുത്തിടെ രണ്ടാം റൗണ്ട് മത്സരത്തിനു മുൻപ് പരിക്ക് കാരണം ഫ്രഞ്ച് ഓപ്പണില്‍ നിന്നു പിന്മാറിയ ഇതിഹാസതാരം?
സെറീന വില്യംസ്
6. ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് സമ്പൂര്‍ണ്ണ ശുചിത്വത്തിന്റെ ഭാഗമായി കൊടുങ്ങല്ലൂര്‍ നഗരസഭയിലെ മുഴുവന്‍ വീടുകളിലും സ്ഥാപനങ്ങളിലും ഉറവിട മാലിന്യ സംസ്കരണ ഉപകരണങ്ങള്‍ എത്തിക്കുന്നതിനായി നടപ്പിലാക്കിയ ക്യാമ്പയിൻ?
സമയം പാഴാക്കരുത്
7. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കുറഞ്ഞ ഓവര്‍ നിരക്കി ന്റെ പേരില്‍ 12 ലക്ഷം രൂപ പിഴ ലഭിച്ച ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍?
ശ്രേയസ് അയ്യര്‍
▪️ഇതിന് മുൻപ് കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ റോയല്‍ ചലഞ്ചേഴ് സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ് ലിക്കും 12 ലക്ഷം പിഴ ലഭിച്ചിട്ടുണ്ട്.
8. ഇന്ത്യയിലെ ആദ്യ കോസ്റ്റ് ഗാർഡ് അക്കാദമി നിലവിൽ വരുന്ന നഗരം?
മംഗളൂരു
9. 2020 സെപ്റ്റംബറിൽ കന്നുകാലികളെ മാംസത്തിനായി കശാപ്പ് ചെയ്യുന്നത് നിരോധനം ഏർപ്പെടുത്തിയ രാജ്യം?
ശ്രീലങ്ക
10. 2020 സെപ്റ്റംബറിൽ ഇന്ത്യയിലെ പ്രവർത്തനം നിർത്തിയ രാജ്യാന്തര മനുഷ്യാവകാശ സംഘടന?
ആംനസ്റ്റി ഇൻറർനാഷണൽ
▪️ആംനസ്റ്റി ഇന്റർനാഷണൽ :- അഖിലലോക മനുഷ്യാവകാശവിളംബരത്തിലും മറ്റു അന്താരാഷ്ട്ര രേഖകളിലും പറയുന്ന എല്ലാവിധ മനുഷ്യാവകാശങ്ങൾക്കും വേണ്ടി പൊരുതുന്ന ഒരു അന്താരാഷ്ട്ര സർക്കാരേതരസംഘടനയാണ് ആംനസ്റ്റി ഇന്റർനാഷണൽ.
▪️1961-ൽ പീറ്റർ ബെനൻസൺ എന്ന ബ്രിട്ടീഷ് അഭിഭാഷകനാണ് ആംനസ്റ്റി ഇന്റർനാഷനൽ സ്ഥാപിച്ചത്
▪️മനുഷ്യാവകാശങ്ങൾക്കു വേണ്ടിയുള്ള അവസാനിയ്ക്കാത്ത യുദ്ധം നയിയ്ക്കുന്നതിനു ഉത്തേജകമായി 1977-ലെ സമാധാനത്തിനു വേണ്ടിയുള്ള നോബൽ സമ്മാനം ആംനസ്റ്റിയെ തേടിയെത്തി.
▪️ ആസ്ഥാനം :- ലണ്ടൻ
11. 2020 സെപ്റ്റംബറിൽ കേരള സംസ്ഥാന വിവരാവകാശ കമ്മീഷൻ അംഗമായി നിയമിതനായത്?
എച്ച്.രാജീവൻ


0 Comments