Top Ad

Header Ads

Psc preliminary daily current affairs | October 1, 2020

 Psc preliminary daily current affairs | October 1, 2020

Psc preliminary daily current affairs | October 1, 2020

1. ഒക്ടോബർ 01 :- അന്താരാഷ്ട്ര വയോജന ദിനം (International Day of Older Persons)

▪️ അന്താരാഷ്ട്ര വയോജന ദിനത്തിന്റെ മുപ്പതാം വാർഷികമാണ് 2020 ഒക്ടോബർ 1

▪️ വയോജനങ്ങളുടെ അന്തരാഷ്ട്ര ദിനമായി ഒക്ടോബർ ഒന്ന് ആചരിക്കാൻ യുണൈറ്റഡ് നേഷൻസ് തീരുമാനിച്ചത് 1990 ഡിസംബർ 14 നാണ്.

▪️ 1991 ൽ ലാണ് ആദ്യമായി ആചരിച്ചത്.

▪️ 2020 ലെ അന്താരാഷ്ട്ര വയോജന ദിനം സന്ദേശം :- 'വയോജന പരിപാലനത്തിൽ മഹാമാരികളുടെ സ്വാധീനം' 

▪️ 65 വയസ്സിനു മുകളിൽ പ്രായമുള്ളവരുടെ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച പദ്ധതി :- വയോമിത്രം

2. ഒക്ടോബർ 01 :- ദേശീയ സന്നദ്ധ രക്തദാന ദിനം (National Voluntary Blood Donation Day)

▪️1975 ഒക്ടോബർ 1മുതൽ  ആചരിക്കാൻ തുടങ്ങി

▪️ ലോക രക്തദാന ദിനം :-  ജൂൺ 14

▪️ ജീവൻറെ നദി എന്നറിയപ്പെടുന്നത് :- രക്തം

▪️ രക്തത്തെക്കുറിച്ചുള്ള പഠനം :- ഹിമെറ്റോളജി

▪️ മനുഷ്യശരീരത്തിലെ രക്തത്തിൻറെ അളവ് :- 5 - 6 ലിറ്റർ 

3. ഒക്ടോബർ 01:-  അന്താരാഷ്ട്ര കാപ്പി ദിനം(International Coffee Day)

▪️2014 ലാണ് ഒക്ടോബര്‍ ഒന്ന്  അന്താരാഷ്ട്ര കാപ്പി ദിനമായി ആചരിക്കാൻ തീരുമാനിച്ചത്.

▪️ഇന്‍റര്‍നാഷണല്‍ കോഫി ഓര്‍ഗനൈസേഷന്‍റെ(ഐസിഒ) നേതൃത്വത്തില്‍ 2015ലാണ് ആദ്യ കാപ്പി ദിനം ആഘോഷിച്ചു തുടങ്ങിയത്.

▪️ലോകത്തില്‍ കാപ്പി ഉത്പാദനത്തില്‍ ആറാം സ്ഥാനമാണ് ഇന്ത്യക്ക്. ബ്രസീല്‍, വിയറ്റ്നാം, കൊളമ്പിയ, ഇന്തോനേഷ്യ, എത്യോപ്പിയ എന്നിവ യാഥാക്രമം ഒന്ന് മുതല്‍ അഞ്ച് വരെയുള്ള സ്ഥാനങ്ങളിലാണ്

4. ഒക്ടോബർ 01:- ലോക സസ്യാഹാര ദിനം (World Vegetarian Day)

▪️ഇന്റർനാഷണൽ വെജിറ്റേറിയൻ യൂണിയൻ (IVU) 1978 മുതൽ ഒക്ടോബർ ഒന്ന് വെജിറ്റേറിയൻ ദിനമായി ആചരിച്ചുവരുന്നു.

5. 2020 സെപ്റ്റംബറിൽ അന്തരിച്ച കുവൈത്ത് അമീർ ആരാണ്? 

ഷെയ്ഖ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് 

▪️ കിരീടവകാശി ആകാതെ ഭരണാധികാരിയായ കുവൈറ്റിലെ ആദ്യ അമീർ ആണ് ഇദ്ദേഹം. 

▪️ 2020 സെപ്റ്റംബറിൽ കുവൈറ്റിലെ പുതിയ അമീറായി സ്ഥാനമേൽക്കുന്നത് :- ഷെയ്ഖ് നവാഫ്‌ അൽ അഹമ്മദ് അൽ സബാഹ്

6. അതിര്‍ത്തിയില്‍ ചൈനയുടെ നുഴഞ്ഞുകയറ്റം കണ്ടെത്താനായി ഇന്ത്യന്‍ സൈന്യത്തിന് ബംഗളൂരുവിലെ സ്റ്റാര്‍ട്ട് അപ്പ് കമ്പനിയായ ടോണ്‍ബോ ഇമേജിംഗ് നിർമ്മിച്ച് നല്‍കിയ അത്യാധുനിക ദീര്‍ഘദൂര നിരീക്ഷണ സംവിധാനം?

ടി-റെക്‌സ്

▪️ടി-റെക്‌സ് :- ജുറാസിക് യുഗത്തില്‍ ജീവിച്ചിരുന്ന ടിറനോസോറസ് റെക്സ് ( ടി - റെക്സ്)  എന്ന ദിനോസറിന്റെ പേരാണ് ഇതിന് നല്‍കിയിരിക്കുന്നത്. വളരെ ദൂരെയുള്ള ഇരകളെ രാത്രിയിലും കാണാനും മണത്ത് അറിയാനും ടി. റെക്സിന് ശേഷിയുണ്ട്.

7. ജനറൽബോഡി വോട്ടിങ്ങിലൂടെ ഓഹരി ഉടമകൾ പുറത്താക്കിയ ധനലക്ഷ്മി ബാങ്കിലെ MD? 

സുനിൽ ഗുർബക്സാനി

8. കൊവിഡില്‍ കൂപ്പുകുത്തിയ വിനോദസഞ്ചാരമേഖലയെ വീണ്ടെടുക്കാന്‍ ഗ്രാമീണ സാദ്ധ്യതകള്‍ പരീക്ഷിക്കാന്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡി.ടി.പി.സി) ആരംഭിച്ച പദ്ധതി?

വിനോദസഞ്ചാരവും ഗ്രാമീണ വികസനവും

9. അടുത്തിടെ ആസിഡ് ആക്രമണം നടത്തുന്നവര്‍ക്ക് 20 വര്‍ഷം തടവും ഒരുകോടി രൂപ പിഴയും ഏര്‍പ്പെടുത്തിയ രാജ്യം?

നേപ്പാള്‍

▪️നേപ്പാൾ രാഷ്ട്രപതി :- ബിദ്യാദേവി ഭണ്ഡാരി

▪️നേപ്പാൾ പ്രധാനമന്ത്രി :- ഘഡ്ഗ പ്രസാദ് ശർമ ഒലി

10. 2020 സെപ്റ്റംബറിൽ മിലിറ്ററി നഴ്സിംഗ് സർവീസ് മേധാവിയായി വിരമിച്ച മലയാളി വനിത ആരാണ്? 

മേജർ ജനറൽ ജോയ്സ് ഗ്ലാഡിസ് റോച് 

11. ബാബറി മസ്ജിദ് തകർക്കപ്പെട്ടതിലെ ഗൂഢാലോചന അന്വേഷിച്ച കമ്മീഷൻ?

ലിബർഹാൻ കമ്മീഷൻ

▪️ കമ്മീഷന് നേതൃത്വം നൽകിയത് :- ജസ്റ്റിസ് മൻമോഹൻ സിംഗ് ലിബർഹാൻ

▪️ ബാബരി മസ്ജിദ് തകർക്കപ്പെട്ട വർഷം :- 1992 ഡിസംബർ 6

12. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ  പുതിയ സിഇഒ ആയി ചുമതലയേറ്റ വ്യക്തി

മുരളി രാമകൃഷ്ണൻ

▪️ സൗത്ത് ഇന്ത്യൻ ബാങ്ക് ആസ്ഥാനം :- തൃശ്ശൂർ

▪️ സഥാപിതമായ വർഷം :- 1929

13. ഏതു വർഷമാണ് ഐഎസ്ആർഒയുടെ ശുക്രഗ്രഹ ദൗത്യം നടക്കാൻ പോകുന്നത്?

2025

▪️ ദൗത്യത്തിൽ പങ്കാളിയാകുന്ന രാജ്യം :-  ഫ്രാൻസ്

14. ലോകത്തിലെ ഏറ്റവും വേഗമേറിയ ക്രൂസ് മിസൈൽ എന്ന വിശേഷണത്തോടെ വികസിപ്പിച്ച ഏത് മിസൈലിന്റെ  പരിഷ്കരിച്ച പതിപ്പിന്റെ  പരീക്ഷണമാണ് ഇന്ത്യ അടുത്തിടെ വിജയകരമായി നടത്തിയത്

ബ്രഹ്മോസ്

▪️ ഒഡീഷയിലെ ബാലസോറിൽ നിന്നാണ് ഇന്ത്യ പരീക്ഷണ വിക്ഷേപണം നടത്തിയത്.

▪️ ഇന്ത്യയും റഷ്യയും ചേർന്നാണ് ബ്രഹ്മോസ് വികസിപ്പിച്ചെടുത്തത്. 

15. കേരളത്തിലെ ഏറ്റവും വലിയ കോളേജ് ലൈബ്രറി ഏത് കോളേജിൽ ആണ് അടുത്തിടെ സ്ഥാപിതമായത്?

ബ്രണ്ണൻ കോളേജ്, തലശ്ശേരി

Post a Comment

0 Comments