Daily Current affairs,October 2
1. ഒക്ടോബർ 02 :- ഗാന്ധിജയന്തി
▪️ഇന്ത്യയുടെ രാഷ്ട്രപിതാവ് :- മഹാത്മാഗാന്ധി
▪️ 2020 ഒക്ടോബർ 2 ന് ഗാന്ധിജിയുടെ 151-മത് ജന്മവാർഷിക ദിനമാണ് ആചരിച്ചത്.
▪️ ജനനം :- 1869 ഒക്ടോബർ 2 ന് പോർബന്തറിൽ
▪️1948 ജനുവരി 30-ന് വെള്ളിയാഴ്ച വൈകുന്നേരം 5.17 ന് ഡൽഹിയിലെ ബിർളാ മന്ദിരത്തിൽ ഒരു പ്രാർത്ഥനാ യോഗത്തിൽ പങ്കെടുക്കവേ ഹിന്ദു മഹാസഭ പ്രവർത്തകനായ നാഥുറാം ഗോഡ്സേയുടെ വെടിയേറ്റ് അദ്ദേഹം മരണമടഞ്ഞു.
2. ഒക്ടോബർ 2 :- രാജ്യാന്തര അഹിംസാദിനം
▪️ 2003 ലെ സമാധാന നോബൽ ജേതാവ് ഇറാനിൽനിന്നുള്ള ഷിറിൻ ഇബാദിയാണ് അഹിംസാ ദിനം എന്ന ആശയം മുന്നോട്ട് വച്ചത്.
▪️ 2007 ജൂൺ 15-നാണ് ഐക്യരാഷ്ട്ര പൊതുസഭ, ഒക്ടോബർ രണ്ടിനെ അന്താരാഷ്ട്ര അഹിംസാദിനമായി അംഗീകരിച്ചത്.
3. 2020 ഒക്ടോബർ 2ന് ലാൽ ബഹദൂർ ശാസ്ത്രിയുടെ എത്രാമത്തെ ജന്മദിനമാണ് ആചരിച്ചത്?
116
▪️ ഇന്ത്യയുടെ രണ്ടാമത്തെ പ്രധാന മന്ത്രിയായ ലാൽ ബഹദൂർ ശാസ്ത്രി ജനിച്ചത് 1904 ഒക്ടോബർ 2 നാണ്
▪️ മരണാനന്തര ഭാരതരത്നം ലഭിച്ച ആദ്യ വ്യക്തി
▪️ ജയ് ജവാൻ ജയ് കിസാൻ എന്ന മുദ്രാവാക്യത്തിന്റെ സ്രഷ്ടാവ്
4. വയനാട്ടിൽ കാപ്പി കർഷകരുടെ വരുമാനം ഇരട്ടിയായി വർദ്ധിപ്പിക്കുന്നതിന് ആരംഭിച്ച പദ്ധതി?
ബ്രഹ്മഗിരി വയനാട് കോഫി
5. അടുത്തിടെ സ്വച്ച ഭാരത് മിഷൻ പുരസ്‌കാരം ലഭിച്ച ഗ്രാമപഞ്ചായത്ത്?
കടയ്ക്കല്‍ (കൊല്ലം)
6. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല നിലവിൽ വന്നത്?
2020 ഒക്ടോബർ 2
▪️ സർവകലാശാല ആസ്ഥാനം :- കൊല്ലം
▪️ സംസ്ഥാനത്തെ ആദ്യ ഓപ്പൺ സർവകലാശാലയാണ് ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല
▪️ ഇന്ത്യയിലെ പതിന്നാലാമത്തെ ഓപ്പൺ സർവകലാശാലയാണിത്.
7. 2020 ൽ പ്രഥമ കെ.ജി സുബ്രഹ്മണ്യൻ അവാർഡ് നേടിയത് ആരാണ്?
പിണറായി വിജയൻ
▪️ ആധുനികതയുടെ ചിത്രകാരൻ എന്നാണ് കെ.ജി സുബ്രഹ്മണ്യൻ അറിയപ്പെടുന്നത്.
8. 2020 സെപ്റ്റംബറിൽ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പുതിയ പ്രസിഡണ്ടായി നിയമിതനായത്?
ശേഖർ കപൂർ
9. മുസിരിസ് പൈതൃക പദ്ധതിയുടെ സഹകരണത്തോടെ ടൂറിസത്തിന്റെ വളർച്ചക്ക് കയാക്കിങ് സെന്റർ ആരംഭിക്കുന്നത് എവിടെയാണ്?
കൊടുങ്ങല്ലൂർ
10. 2020 ലെ Uefa മെൻസ് പ്ലെയർ ഓഫ് അവാർഡ് ലഭിച്ചത്?
Robert Lewandoski
11. കേരളത്തിലെ അതിഥി തൊഴിലാളികൾക്കായി ഹോസ്റ്റൽ രൂപത്തിൽ താമസ സൗകര്യം ഒരുക്കുന്ന പദ്ധതി ഏതാണ്?
അപ്നഘർ
12. 2020 സെപ്റ്റംബറിൽ കേരള വ്യവസായ വകുപ്പിന് കീഴിൽ കിൻഫ്ര മെഗാ ഫുഡ് പാർക്ക് നിലവിൽ വന്ന ജില്ല?
പാലക്കാട്
▪️ കേരളത്തിലെ ആദ്യത്തെ മെഗാ ഫുഡ് പാർക്ക്
▪️സഥിതി ചെയ്യുന്ന സ്ഥലം :- കഞ്ചിക്കോട്
13. ബെൽജിയത്തിലെ പുതിയ പ്രധാനമന്ത്രിയായി നിയമിതനായത് ആരാണ്?
അലക്സാൻഡർ ഡി ക്രൂവ്
14. പ്രതിഫലം നൽകി വാർത്തകൾ പുനരുപയോഗിക്കുന്നതിന് വിവിധ രാജ്യങ്ങളിലെ മാധ്യമസ്ഥാപനങ്ങളും പ്രസാദക കമ്പനികളുമായി കരാറിലേർപ്പെട്ട കമ്പനി?
ഗൂഗിൾ
▪️ 3 വർഷത്തേക്ക് 100 കോടി ഡോളർ ചിലവഴിക്കുന്ന പദ്ധതിയാണിത്.
▪️ ഗൂഗിൾ ന്യൂസ് ഷോക്കേസ് എന്ന പേരിലാണ് പുതിയ വാർത്താ സംരംഭം അവതരിപ്പിക്കുന്നത്.
15. 2020ലെ ജർമ്മൻ സൂപ്പർ കപ്പ് കിരീടം ലഭിച്ച ഫുട്ബോൾ ടീം?
ബയേൺ മ്യൂണിക്ക്
16. ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിനായി കെഎസ്ആർടിസി പുറത്തിറക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ?
Ente KSRTC (എന്റെ കെഎസ്ആർടിസി)
▪️ ഷോപ്പ് ഓൺ വീൽസ് പദ്ധതിയുടെ ഭാഗമായി മിൽമയുടെ സഹകരണത്തോടെ കെഎസ്ആർടിസി ആരംഭിച്ച സംരംഭം :- ഫുഡ് ട്രക്ക്
▪️ കെ.എസ്.ആർ.ടി.സി.യുടെ പാർസൽ സർവീസ് അറിയപ്പെടുന്ന പേര് :- കെ.എസ്.ആർ.ടി.സി. ലോജിസ്റ്റിക്സ്
17. രാഷ്ട്രപതി, പ്രധാനമന്ത്രി, ഉപരാഷ്ട്രപതി എന്നിവരുടെ വിദേശയാത്രയ്ക്ക് യുഎസിൽ നിന്ന് വാങ്ങിയ വിമാനം ഏത് പേരിലാണ് അറിയപ്പെടുന്നത്?
എയർ ഇന്ത്യ വൺ
▪️ മിസൈൽ കവചം ഉൾപ്പെടെ സംവിധാനങ്ങളുള്ള വിമാനം ആണിത്.
18. 2020 സെപ്റ്റംബറിൽ അന്തരിച്ച ലോകത്ത് ആദ്യമായി HIV ഭേദമായ വ്യക്തി?
Timothy Ray Brown
19. വനിതാ യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി സൗത്ത് ഈസ്റ്റേൺ റെയിൽവേ ആരംഭിച്ച പദ്ധതി?
Operation My Saheli
20. 2020 ഒക്ടോബർ 2 ന് കേരളത്തിൽ ത്രിതല പഞ്ചായത്ത് സംവിധാനം രൂപീകരിച്ച് അധികാരം താഴെ തട്ടിലേക്ക് കൈമാറ്റം നടന്നതിന്റെ എത്രാമത്തെ വാർഷികമാണ് ആചരിച്ചത്?
25
21. അടുത്തിടെ പണ്ഡിറ്റ് കറുപ്പൻ സ്മാരകമന്ദിരം സ്ഥാപിക്കാൻ തീരുമാനിച്ച സ്ഥലം?
ചെറായി
22. ഫ്രാൻസിലെ സ്പേസ് ഏജൻസിയുടെ പേര്?
CNES
0 Comments