Daily Current affairs,October 3
1. ഇന്ത്യയിലെ ഏറ്റവും മികച്ച കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള സംസ്ഥാന വിഭാഗത്തിലെ "ഇന്ത്യാ ടുഡെ ഹെൽത്ത് ഗിരി" അവാർഡ് ലഭിച്ചത്?
കേരളം
▪️കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി :- ഡോ. ഹർഷവർദ്ധൻ
2. അടുത്തിടെ ഏത് മാല്‍വെയര്‍ കടന്നുകൂടിയതിനെ തുടര്‍ന്നാണ് 17 ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തത്?
ജോക്കര്‍ മാല്‍വെയര്‍
▪️പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത 17 ആപ്ലിക്കേഷനുകള്‍ ഇവയാണ്.
All Good PDF Scanner, Mint Leaf Message-Your Private Message,Unique Keyboard - Fancy Fonts & Free Emoticons, Tangram App Lock, Private SMS, Paper Doc Scanner, Direct Messenger,One Sentence Translator - Multifunctional Translator,Style Photo Collage,Care Message, All Good PDF Scanner, Meticulous Scanner, Desire Translate, Part Message, Talent Photo Editor - Blur focus, Blue Scanner, Hummingbird PDF Converter - Photo to PDF
3. 2020 ഒക്ടോബർ 3 ന് ഉദ്ഘാടനം ചെയ്ത ലോകത്തിലെ ഏറ്റവും വും ദൈര്‍ഘ്യമേറിയ റോഡ് ടണൽ?
അടൽ-റോഹ്താങ് ടണൽ (ഹിമാചൽ പ്രദേശ്)
▪️മണാലിയെയും ലഹൗല്‍ താഴ്വരയെയും ബന്ധിപ്പിക്കുന്ന ടണലിന്റെ നീളം 9.02 കിലോ മീറ്ററാണ്.
▪️ഉദ്ഘാടനം ചെയ്തത് :- നരേന്ദ്രമോദി
4. ഗയാസ് ഇൻസുലേറ്റഡ് സ്വിച്ച് ഗിയർ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിക്കുന്ന കെഎസ്ഇബിയുടെ ആദ്യ 400 കെവി സബ്സ്റ്റേഷൻ സ്ഥാപിക്കുന്നത്?
കുറവിലങ്ങാട് (കോട്ടയം)
5. ബംഗാൾ ഉൾക്കടലിൽ നടക്കാൻ പോകുന്ന ഇന്ത്യ ബംഗ്ലാദേശ് രണ്ടാമത് സംയുക്ത നാവിക അഭ്യാസം?
Bongosagar
6. ICC Womens T20 team റാങ്കിംഗിൽ ഇന്ത്യയുടെ സ്ഥാനം?
മൂന്നാം സ്ഥാനം
▪️ ICC Womens ODI ടീം റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം :- രണ്ടാം സ്ഥാനം
7. ഇന്ത്യൻ പ്രീമിയർ ലീഗിൽ 5000 റൺസ് തികയ്ക്കുന്ന മൂന്നാമത്തെ ക്രിക്കറ്റ് താരം?
രോഹിത് ശർമ
▪️ വിരാട് കോഹ്ലിയും സുരേഷ് റെയ്നയുമാണ് മറ്റു രണ്ടു താരങ്ങൾ.
8. IPL ൽ ഏറ്റവും കൂടുതൽ മത്സരം കളിച്ച ക്രിക്കറ്റ് താരം?
മഹേന്ദ്ര സിംഗ് ധോണി (194 മത്സരം)
▪️ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ മത്സരം കളിക്കുന്ന രണ്ടാമത്തെ താരം :- സുരേഷ് റെയ്ന (193 മത്സരം)
ഒക്ടോബർ നാലാം തീയതിയുടെ ദിനാചരണങ്ങൾ.
1. October 04 :- ലോക ബഹിരാകാശ വാരം (World Space Week) - ഒക്ടോബർ 4-10
▪️ഭൂമിക്ക് വെളിയിലേക്കു പറക്കാനുള്ള മനുഷ്യ ത്വരയുടെ ആദ്യ അടയാളമായ സ്ഫുട്നിക്-1 ന്റെ വിക്ഷേപണ ദിവസമായ ഒക്ടോബര്‍ 4ഉം (1957 ഒക്ടോബര്‍ 4) ബഹിരാകാശം ആരുടെയും കുത്തകാവകാശമല്ലെന്നു പ്രഖ്യാപിക്കപ്പെട്ട ഒക്ടോബര്‍ 10ഉം (1967 ഒക്ടോബര്‍ 10) ശാസ്ത്രലോകത്തിന് സ്മരണീയമായതു കൊണ്ടാണ് എല്ലാ വര്‍ഷവും ഒക്ടോബര്‍ നാലുമുതല്‍ 10 വരെ ലോക ബഹിരാകാശ വാരമായി ആഘോഷിക്കുന്നത്.
▪️World Space Week 2020 Theme :- “Satellites improve life.”
2. October 04 :- ലോക മൃഗ ദിനം/ലോക മൃഗസംരക്ഷണ ദിനം
3. October 04 :- ഫ്രാൻസിസ് അസീസി ദിനം (Feast of St Francis of Assisi)
4. October 04 :- ലോക മൃഗശാല ദിനം (World Zoo Day)
5. ഒക്ടോബർ 04 :- സംസ്ഥാന ഗജ ദിനം
6. ഒക്ടോബർ 04 - സ്ഫുട്നിക് 1 ഭ്രമണപഥത്തിലെത്തി.
7. ഒക്ടോബർ 04 :- പീച്ചി അണക്കെട്ടിന് ഇന്ന് 63 വയസ്സ്.
ചരിത്രത്തിൽ ഇന്ന്
1. 1537- ബൈബിളിന്റെ പൂർണ ഇംഗ്ലിഷ് പരിഭാഷ ആദ്യമായി പുറത്തിറങ്ങി.
2. 1582 - ജൂലിയൻ കലണ്ടറിന് പകരം ഗ്രിഗോറിയൻ കലണ്ടർ നിലവിൽ വന്നു.
3. 1824 - മെക്സിക്കോ റിപ്പബ്ലിക്ക് ആയി.
4. 1895- ആദ്യ യു.എസ് ഓപ്പൺ ഗോൾഫ് മത്സരം നടന്നു.
5. 1910 - പോർട്ടുഗൽ രാജഭരണം മാറി റിപ്പബ്ലിക്ക് ആയി. കിങ് മാനുവൽ ഇംഗ്ലണ്ടിലേക്ക് നാടു കടന്നു..
6. 1952 - ഹാർവാർഡ് സർവകലാശാലയിലെ ഡോ. പോൾ സോബ് വികസിപ്പിച്ച പേസ്മേക്കർ ആദ്യമായി പരീക്ഷിച്ചു.
7. 1957-ആദ്യ മനുഷ്യ നിർമ്മിത ഉപഗ്രഹമായ സ്പുട്നിക് റഷ്യ ഭ്രമണപഥത്തിലെത്തിച്ചു.
8. 1957 - ജലസേചനം, കുടിവെള്ളം എന്നിവ മുൻനിർത്തി തൃശ്ശൂരിൽ നിർമ്മിച്ച പീച്ചി ഡാം ഉദ്ഘാടനം ചെയ്തു.
9. 1958 - ലണ്ടനിൽ നിന്ന് ന്യൂയോർക്കിലേക്ക് ആദ്യത്തെ ജെറ്റ് വിമാന സർവീസ് ആരംഭിച്ചു.
10. 1959 - സോവിയറ്റ് യൂണിയന്റെ ലൂണ 3 ചന്ദ്രൻറെ വിദൂരവശത്തിന്റെ ആദ്യചിത്രം ലഭ്യമാക്കി.
11. 1966 - ദക്ഷിണാഫ്രിക്കയിൽ ചുറ്റപ്പെട്ട രാജ്യമായ ലെസോതോ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടി.
12. 1970 - കോൺഗ്രസിന് കൂടി പങ്കാളിത്തമുള്ള സി. അച്യുതമേനോന്റെ രണ്ടാം മന്ത്രിസഭ അധികാരത്തിലേറി.
13. 1977- ചാർജ് ഷീറ്റ് തികച്ചും ദുർബലമാണെന്ന് കണ്ടതിനാൽ ഇന്നലെ അറസ്റ്റ് ചെയ്ത ഇന്ദിരാഗാന്ധിയെ ഇന്ന് കോടതി നിരുപാധികം വിട്ടയച്ചു.
14. 1992- 15 വർഷം നീണ്ട മൊസാംബിക് ആഭ്യന്തര യുദ്ധത്തിന് വെടി നിർത്തൽ
15. 1995 - സി. കേശവന്റെ പൂർണ്ണകായ പ്രതിമ തിരുവനന്തപുരം മ്യൂസിയത്തിന് സമീപം രാഷ്ട്രപതി കെ. ആർ നാരായണൻ അനാഛാദനം ചെയ്തു.
16. 1996-പാലക്കാട് ജില്ലാ കളക്ടർ ഡബ്ലിയു.ആർ.റെഡ്ഢിയെ അയ്യങ്കാളിപ്പടയുടെ നാലു പ്രവർത്തകർ ഒൻപതു മണിക്കൂർ ബന്ദിയാക്കി.
17. 1996- ശ്രീലങ്കക്കെതിരെ 37 പന്തിൽ സെഞ്ചറി അടിച്ച ഏറെക്കാലം നീണ്ടു നിന്ന ഷഹീദ് അഫ്രീദിയുടെ ലോക റെക്കാർഡ് പ്രകടനം.
18. 2012 – മൈക്കൽ ഷൂമാക്കൽ ഫോർമുല വൺ കാർ റേസിൽ നിന്നു വിരമിച്ചു….
0 Comments