Top Ad

Header Ads

Daily Current affairs,October 15

Daily Current affairs,October 15

1. ഒക്ടോബർ 15 :- ലോക വിദ്യാർത്ഥി ദിനം (World Students Day) - 

▪️ ഇന്ത്യയുടെ മുൻ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായ എ.പി.ജെ അബ്ദുൽ കലാമിന്റെ  ജന്മദിനമാണ് ലോക വിദ്യാർത്ഥി ദിനമായി ആചരിക്കുന്നത്.

▪️ 2010 മുതലാണ് ഐക്യരാഷ്ട്രസഭ ഒക്ടോബർ 15 ലോക വിദ്യാർത്ഥി ദിനമായി ആചരിച്ചു തുടങ്ങിയത്.

▪️World Students Day Theme 2020 :-  ‘Learning for people, planet, prosperity, and peace’

2. ഒക്ടോബർ 15 :- ആഗോള കൈ കഴുകൽ ദിനം (Global Hand Washing Day)

▪️ 2008 മുതൽ ആചരിച്ചുവരുന്നു

▪️Global Hand Washing Day 2020 Theme :- 'Hand Hygiene for All'

3. ഒക്ടോബർ 15 :- ലോക വെള്ളച്ചൂരൽ ദിനം (World White Cane Day)

4. ഒക്ടോബർ 15:- ലോക ഗണിത ദിനം (world maths day)

5. ബംഗാള്‍ ഉള്‍ക്കടലില്‍ സ്വാധീനം ശക്തമാക്കാനുള്ള ചൈനയുടെ നീക്കങ്ങള്‍ക്കു തടയിടുന്നതിന്റെ ഭാഗമായി ഏത് രാജ്യവുമായാണ് ഇന്ത്യ നാവിക ബന്ധം ദൃഢമാക്കാനൊരുങ്ങുന്നത്?

മ്യാൻമാർ

▪️ഇതിന്റെ ഭാഗമായി ഇന്ത്യയുടെ ഐഎന്‍എസ് സിന്ധുവീര്‍ എന്ന കപ്പൽ  മ്യാന്മാറിന് നല്‍കും. മ്യാന്മാര്‍ നാവികസേനയുടെ ആദ്യ മുങ്ങിക്കപ്പലാകും ഐഎന്‍എസ് സിന്ധുവീര്‍.

6. രണ്ടാമത് സനില്‍ ഫിലിപ്പ് മാധ്യമ പുരസ്‌കാര ജേതാവ്?

ഡി.പ്രമേഷ് കുമാർ (മാതൃഭൂമി ന്യൂസ്)

▪️വന്ധ്യതാ ചികിത്സയുടെ പേരില്‍ സംസ്ഥാനത്ത് നടക്കുന്ന കൊടിയ ചൂഷണങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ക്കാണ് പുരസ്‌കാരം.

7. 2020 ഒക്ടോബർ 15 ന് അന്തരിച്ച ഇന്ത്യയിലെ ആദ്യത്തെ ഓസ്കാർ പുരസ്കാര ജേതാവും കോസ്‌റ്റ്യൂം ഡിസൈനറുമായ വ്യക്തി?

ഭാനു അതയ്യ

▪️1983 ഏപ്രില്‍ 11നായിരുന്നു ഗാന്ധി എന്ന സിനിമയുടെ വസ്ത്രാലങ്കാരം നിര്‍വ്വഹിച്ചതിലൂടെ ഭാനു അതയ്യയ്ക്ക്‌ ഓസ്കാര്‍ പുരസ്കാരം ലഭിച്ചത്.

8. 2020 ലെ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫി അവാര്‍ഡ് ജേതാവ്?

സെര്‍ജി ഗോര്‍ഷ്കോവി

9. 2020 ലെ സാന്ദ്ര നീസ് ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ് ജേതാവ്?

ഹരീഷ് കൊട്ടേച്ച

▪️കുട്ടികളുടെ ഭാവി, സുരക്ഷിതത്വം, അഭയം എന്നിവ സംരക്ഷിക്കുന്നതിന് വിശ്രമമില്ലാതെ പ്രവർത്തിക്കുന്നവരിൽ നിന്നും തിരഞ്ഞെടുക്കുന്നവർക്ക് വർഷം തോറും നൽകി വരുന്നതാണ് ഈ അവാർഡ്.

10.  ബ്രസീലിനു വേണ്ടിയുള്ള ഗോൾ നേട്ടത്തിൽ മുൻ താരം റൊണാൾഡോയെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തിയ താരം?

നെയ്മർ (64 ഗോൾ)

▪️ ഒന്നാം സ്ഥാനത്ത് :- പെലെ (77 ഗോൾ)

11. യു.എൻ ദുരന്ത ലഘൂകരണ സമിതിയുടെ റിപ്പോർട്ട് പ്രകാരം ഏറ്റവും കൂടുതൽ ദുരന്തമുണ്ടായ വൻകര?

ഏഷ്യ

▪️ അമേരിക്ക,ആഫ്രിക്ക എന്നിവ തൊട്ട് പിന്നിൽ

▪️ കഴിഞ്ഞ രണ്ട് ദശാബ്ദത്തിലെ ഏറ്റവും വലിയ ദുരന്തം ഇന്ത്യൻ മഹാസമുദ്രത്തിൽ ഉണ്ടായ സുനാമി (2004)

12. കേരളത്തിൽ ഏത് ജില്ലയിലാണ് അടുത്തിടെ അന്താരാഷ്ട്ര വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തനമാരംഭിച്ചത്?

തിരുവനന്തപുരം

▪️ തിരുവനന്തപുരം തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിലാണ് സ്ഥിതി ചെയ്യുന്നത്.

13. യു.എൻ മനുഷ്യാവകാശ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏഷ്യ-പസഫിക് രാജ്യങ്ങൾ?

പാകിസ്ഥാൻ,ചൈന,നേപ്പാൾ, ഉസ്ബക്കിസ്ഥാൻ

▪️ 2013 ജനുവരി 1 മുതൽ മൂന്ന് വർഷത്തേക്കാണ് നിയമനം.

▪️ മനുഷ്യാവകാശ സഭ രൂപീകരിച്ചത് :- 2006

14. 2020 ഒക്ടോബറിൽ ദുരന്തനിവാരണ അതോറിറ്റി സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചത് എന്തിനെയാണ്?

ഇടിമിന്നൽ

15. തൃശൂർ,മലപ്പുറം,പാലക്കാട് ജില്ലകളിലെ ഗുണ്ടാ കേന്ദ്രങ്ങളിൽ പോലീസ് നടത്തുന്ന റെയ്ഡ്?

ഓപ്പറേഷൻ റെയ്ഞ്ചർ

16. 2020 ഒക്ടോബർ 15 ന് വാട്ടർ ടാക്സി സർവീസ് ആരംഭിച്ച സംസ്ഥാനം?

കേരളം

▪️ ആലപ്പുഴയിലാണ് വാട്ടർ ടാക്സി സർവീസ് ആരംഭിച്ചത്.

17. പാലസ്തീൻ അഭയാർത്ഥികൾക്കായി യുണൈറ്റഡ് നേഷൻസ് റിലീഫ് ആന്റ് വർക്ക്‌സ് ഏജൻസിക്ക് ഒരു മില്യൻ ഡോളർ സഹായം നൽകുന്ന രാജ്യം?

ഇന്ത്യ

18. അടുത്തിടെ സർക്കാർ ജോലികളിൽ സ്ത്രീകൾക്ക് 33% സംവരണം അനുവദിച്ച സംസ്ഥാനം?

പഞ്ചാബ്

19. 2020 ഒക്ടോബർ 15 ന് അന്തരിച്ച മലയാളത്തിലെ ആറാമത് ജ്ഞാനപീഠ ജേതാവ്?

അക്കിത്തം അച്യുതൻ നമ്പൂതിരി (2019 ലെ ജ്ഞാനപീഠ ജേതാവ്)

▪️2020 ലെ പുതൂർ പുരസ്കാരവും ലഭിച്ചിട്ടുണ്ട് 

▪️പ്രശസ്തമായ വരികൾ :-  "വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം"  ("ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാ‍സം" എന്ന കൃതിയിൽ നിന്നുള്ളത്)

▪️പ്രധാനകൃതികൾ - ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, ബലിദർശനം, പണ്ടത്തെ മേൽശാന്തി, ഇടിഞ്ഞു പൊളിഞ്ഞ ലോകം, മാനസപൂജ, വെണ്ണക്കല്ലിന്റെ കഥ, മനസാക്ഷിയുടെ പൂക്കൾ, ഭാഗവതം (വിവർത്തനം, മൂന്നു വാല്യങ്ങൾ), അക്കിത്തത്തിന്റെ തിരഞ്ഞെടുത്ത കവിതകൾ, കളിക്കൊട്ടിലിൽ, നിമിഷ ക്ഷേത്രം 

▪️മലയാളികളായ ജ്ഞാനപീഠ അവാർഡ് ജേതാക്കൾ :- ജി.ശങ്കരക്കുറുപ്പ് (1965), എസ്.കെ. പൊറ്റക്കാട് (1980), തകഴി ശിവശങ്കരപ്പിള്ള (1984), എം.ടി. വാസുദേവൻ നായർ (1995), ഒ.എൻ.വി. കുറുപ്പ്  (2007),അക്കിത്തം അച്യുതൻ നമ്പൂതിരി (2019)

20. അടുത്തിടെ റെക്കോഡ് സമയമായ.3 മണിക്കൂർ 3 മിനിട്ട് കൊണ്ട് 3 ശാസ്ത്രജ്ഞരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിച്ച രാജ്യം?

റഷ്യ

21. അടുത്തിടെ സമത്വത്തിന്റെ ഭാഗമായി സ്കൂൾ അറ്റൻഡൻസ് രജിസ്റ്ററിൽ നിന്നും വിദ്യാർത്ഥികളുടെ ജാതി,മതം എന്നിവ നീക്കം ചെയ്യാൻ തീരുമാനിച്ച സംസ്ഥാനം?

ആന്ധ്ര പ്രദേശ്

22. പൊതു വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താനുള്ള ലോകബാങ്കും സർവ്വശിക്ഷാ അഭിയാനും ചേർന്നുള്ള പദ്ധതി?

സ്ട്രെങ്തനിങ് റ്റീച്ചിങ്-ലേണിങ് ആന്റ് റിസൾട്ട്സ് ഫോർ സ്റ്റേറ്റ്സ്  (സ്റ്റാർസ് ) 

▪️ ലോക ബാങ്കിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന സ്റ്റാർസ് പദ്ധതിയിലേക്ക് തെരഞ്ഞെടുത്ത സംസ്ഥാനങ്ങളുടെ എണ്ണം :- 6

Post a Comment

0 Comments