Top Ad

Header Ads

പൊതു വിജ്ഞാനം, General Knowledge questions Part 5

പൊതു വിജ്ഞാനം, General Knowledge questions Part 5

401. ഏതു നദിയിലാണ് പെരിങ്ങൽക്കൂത്ത് ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്? 

ചാലക്കുടിപ്പുഴ

402. കേരളത്തെ സംബന്ധിച്ചുള്ള പരാമർശമുള്ള ഏറ്റവും പുരാതന സംസ്കൃത ഗ്രന്ഥം? 

ഐതരേയ ആരണ്യകം

403. തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയുടെ ആസ്ഥാനം? 

തിരൂർ

404. നീണ്ടകര ഫിഷറീസ് കമ്മ്യൂണിറ്റി പ്രൊജക്ടുമായി സഹകരിക്കുന്ന രാജ്യം? 

നോർവ

405. കേരളത്തിലെ ആദ്യത്തെ ശിശു സൗഹൃദ പഞ്ചായത്ത് ഏത്? 

വെങ്ങാനൂർ

406. കേരളത്തിലെ ഏക ക്രിസ്തീയ രാജവംശം? 

വില്ലാർവട്ടം

407. മലബാറിലെ പൊതു ക്ഷേത്രങ്ങളിൽ പ്രവേശനം അനുവദിച്ച മദിരാശി ക്ഷേത്രപ്രവേശന നിയമം നിലവിൽ വന്ന വർഷം? 

1947

408. പോർച്ചുഗീസ് നാവികനായ കബ്രാൾ കേരളത്തിൽ എത്തിയ വർഷം? 

AD 1500

409. ഹോർത്തൂസ് മലബാറിക്കസ് രചനയിൽ സഹായിച്ച കാർമൽ പുരോഹിതൻ? 

ഫാദർ മാത്യുസ് 

410. ബ്രിട്ടീഷുകാർക്കെതിരെ പഴശ്ശിരാജാവ് ആവിഷ്കരിച്ച യുദ്ധ തന്ത്രം? 

ഗറില്ലാ യുദ്ധം

411.കുട്ടൻ കുളം സമരം നടന്നത്?

1946

412. ആത്മാനുതാപം എഴുതിയത്?

ചാവറ കുര്യാക്കോസ്

413. മീനച്ചിലാറിന്റെ  തീരത്തുള്ള പട്ടണം ?

കോട്ടയം

414. രണ്ടാമത്തെ അണുബോമ്പ് പരീക്ഷണത്തിന്റെ രഹസ്യ നാമം?

ബദ്ധൻ വീണ്ടും ചിരിക്കുന്നു 

415.തുഗ്ല ക് രാജ വംശത്തിൻറെ സ്ഥാപകൻ?

ഗിയസുദീൻതുഗ്ലക്ക്

416.കേരളത്തിലെ ആദ്യ നിയമ സർവകലാശാല യൂണിവേഴ്സിറ്റിയായ നുവാൽസിന്റെ ആസ്ഥാനം എവിടെയാണ്? 

കൊച്ചിയിലെ കളമശ്ശേരി

417. തിരുവിതാംകൂർ സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസിലർ ആരായിരുന്നു? 

സർ.സി.പി.രാമസ്വാമി അയ്യർ

418. രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ മലയാളി? 

സർദാർ കെ.എം പണിക്കർ

419. എസ്.കെ പൊറ്റക്കാടിന് ജ്ഞാനപീഠ പുരസ്കാരം നേടിക്കൊടുത്ത കൃതി? 

ഒരു ദേശത്തിന്റെ കഥ

420. ഏതു മനുഷ്യ പ്രവൃത്തിയുടെയും ലക്ഷ്യം ആനന്ദം ആയിരിക്കണം എന്ന് അഭിപ്രായപ്പെട്ടത് ആരാണ്? 

ബ്രഹ്മാനന്ദ ശിവയോഗി

421.ഓറഞ്ച് തോട്ടങ്ങൾക്ക് പ്രസിദ്ധമായ കേരളത്തിലെ സ്ഥലം? 

നെല്ലിയാമ്പതി

422. കേരളത്തിലെ രണ്ടാമത്തെ മുഖ്യമന്ത്രി? 

പട്ടം താണുപിള്ള

423. കേരള സാഹിത്യ അക്കാദമിയുടെ ആദ്യ പ്രസിഡണ്ട് ആരാണ്? 

സർദാർ കെ.എം പണിക്കർ

425.പഴശ്ശിരാജ തലശ്ശേരി സബ് കളക്ടറായ തോമസ് ഹാർവി ബാബറുമായുള്ള ഏറ്റുമുട്ടലിൽ മാവിലത്തോടിൽ വെച്ച്  മരണമടഞ്ഞത് എന്നാണ്? 

1805 നവംബർ 30

426. തിരുവിതാംകൂറിൽ 1936 ൽ  രൂപീകൃതമായ പബ്ലിക് സർവീസ് കമ്മീഷന്റെ ആദ്യ ചെയർമാൻ? 

ജി.ഡി നോക്സ് 

427. സ്വാതിതിരുനാളിന്റെ ആസ്ഥാനകവി? 

ഇരയിമ്മൻ തമ്പി

428.തിരുവനന്തപുരം സെക്രട്ടറിയേറ്റ് മന്ദിരത്തിന്റെ ശില്പി? 

വില്യം ബാർട്ടൺ

429. ദിന മണി  പത്രത്തിന്റെ ചീഫ് എഡിറ്റർ?

R ശങ്കർ

430. മലയാളത്തിലെ ആദ്യത്തെ സോകരിയ ടെലിവിഷൻ ചാനൽ?

ഏഷ്യാനെറ്റ്‌

431. ഗുജറാത്തിന്റെ തലസ്ഥാനം?

ഗാന്ധിനഗർ

432. ഏറ്റവും കൂടുതൽ വനഭുമി ഉള്ള സംസ്ഥനം ഏത്?

മധ്യപ്രദേശ്

433.കൊച്ചി രാജ്യ പ്രജാമണ്ഡലം രൂപം കൊണ്ടത് ഏത് വർഷം? 

1941

434. കേരള നിയമസഭയിലെ രണ്ടാമത്തെ വനിതാ ഡെപ്യൂട്ടി സ്പീക്കർ ആര്? 

നഫീസത്ത് ബീവി

435. കേരളത്തിലെ ആദ്യ വ്യവസായ വകുപ്പ് മന്ത്രി? 

കെ.പി ഗോപാലൻ

436. മലബാർ കലാപം നടന്ന വർഷം? 

1921

437. വനം വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി ചേർന്ന് നടപ്പിലാക്കുന്ന പദ്ധതി? 

എന്റെ മരം

438.കേരള ഗ്രാമവികസന വകുപ്പിന്റെ മുഖപത്രം? 

ഗ്രാമഭൂമി

439. കേരള സർക്കാരിന്റെ ശുപാർശ പ്രകാരം ആദ്യമായി പത്മശ്രീ നേടിയ വ്യക്തി ആരാണ്? 

പേരകത്ത് വർഗീസ് ബെഞ്ചമിൻ (1955)

440. പെരിയാറിലെ വെള്ളപ്പൊക്കത്തിൽ കൊടുങ്ങല്ലൂർ തുറമുഖം നശിച്ച വർഷം? 

AD 1341

441.ഹോർത്തൂസ് മലബാറിക്കസ് രചനയിൽ സഹായിച്ച മലയാളി വൈദ്യൻ? 

ഇട്ടി അച്യുതൻ

442. ജ്ഞാന പാഠ ശാല സ്ഥാപിച്ചത്?

വാഗ്‌ഭടാനന്ദൻ

443. ഇന്ത്യയിലെ ആദ്യത്തെ ആണവ നിലയം നിലവിൽ വന്നതെവിടെ 

താരാപുർ - മഹാരാഷ്ട്ര 

444. ചന്ദ്രഗുപ്തമൗരന്റ്റ്റെ മന്ത്രി ?

കൗടില്യൻ 

445. നിവർത്തന പ്രക്ഷോഭം ആയി ബന്ധപ്പെട്ട കോഴഞ്ചേരി പ്രസംഗം നടത്തിയതാര്? 

സി.കേശവൻ (1935)

446. തൃശ്ശൂരിൽ വൈദ്യുതി വിതരണം നടത്താൻ ഒരു സ്വകാര്യ കമ്പനിക്ക് അനുവാദം നൽകിയ ദിവാൻ  ഷൺ മുഖം ചെട്ടിക്കെതിരെ വൈദ്യുതി പ്രക്ഷോഭം സംഘടിപ്പിച്ച വർഷം? 

1936

447. കേരളത്തിലെ കടലോരങ്ങളിൽ സുലഭമായിട്ടുള്ള മോണോസൈറ്റിൽ അടങ്ങിയിരിക്കുന്ന ഇന്ധനം? 

തോറിയം 

448. വിക്രം സാരാഭായ് സ്പേസ് സെന്ററിന്റെ ആസ്ഥാനം ഏത് ജില്ലയിലാണ്? 

തിരുവനന്തപുരം

449.  കേരളത്തിലെ ഏക മയിൽ വളർത്തൽ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു? 

പാലക്കാട് ജില്ലയിലെ ചൂളന്നൂർ

450. നിവർത്തന പ്രക്ഷോഭത്തിന്റെ മുഖപത്രമായി കണക്കാക്കപ്പെടുന്നത്? 

കേരള കേസരി

451. ഹോർത്തൂസ് മലബാറിക്കസ് രചനയിൽ സഹായിച്ച ഗൗഡസാരസ്വത ബ്രാഹ്മണർ? 

രംഗ ഭട്ട്,അപ്പു ഭട്ട്,വിനായക ഭട്ട് 

452. മിശ്ര ഭോജനം എന്നാണ്?

1917

453. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ വൈസ്രോയി?

കാനിഗ് പ്രഭു

454. കേരളത്തിൽ എവിടെയാണ് സെൻട്രൽ സോയിൽ അനലിറ്റിക്കൽ ലബോറട്ടറി സ്ഥിതി ചെയ്യുന്നത്? 

തിരുവനന്തപുരത്തെ പാറോട്ടുകോണം

455.കേരളത്തിലെ ആദ്യ തൊഴിൽ, ട്രാൻസ്പോർട്ട് വകുപ്പ് മന്ത്രി? 

ടി.വി തോമസ്

456. സർ സി.പി എന്ന ജന്തുവിനെ നമുക്ക് ആവശ്യമില്ല എന്ന് പ്രസംഗത്തിൽ പ്രഖ്യാപിച്ചതിന്റെ പേരിൽ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്ത് ജയിലിലടച്ച നേതാവ്? 

സി.കേശവൻ

457. അനാചാരങ്ങൾ എല്ലാം ദൈവത്തെ പ്രീതിപ്പെടുത്താൻ ആണെങ്കിൽ ആ ദൈവത്തോട് ഞാൻ യുദ്ധം പ്രഖ്യാപിക്കുന്നു എന്ന് പറഞ്ഞത് ആരാണ്? 

സഹോദരൻ അയ്യപ്പൻ

458. കേരളത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യ സംഘടിത കലാപം? 

ആറ്റിങ്ങൽ കലാപം (1721)

459. സാമൂതിരിയുമായി വ്യാപാര ഉടമ്പടി ഒപ്പു വെച്ച ഇംഗ്ലീഷുകാരൻ? 

ക്യാപ്റ്റൻ കീലിംഗ്

460.പുരാതന കാലത്ത് വംഗ എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം ?

പശ്ചിമ ബംഗാൾ

461. "അറിവ് ശക്തിയും അജ്ഞത മരണത്തിന് തുല്യവുമാണ്" ആരുടെ വാക്കുകളാണിത്? 

സ്വാമി വിവേകാനന്ദൻ

462.കേരളപ്പഴമ എന്ന ഗ്രന്ഥത്തിന്റെ കർത്താവ്? 

ഹെർമൻ ഗുണ്ടർട്ട്

463.സ്വർണ നിക്ഷേപം ഉള്ള കേരളത്തിലെ നദി? 

ചാലിയർ

464. " കേരളം മലയാളികളുടെ മാതൃഭൂമി" എന്ന ഗ്രന്ഥത്തിന്റെ കർത്താവ് ആര്? 

ഇ.എം.എസ് നമ്പൂതിരിപ്പാട്

465. ഹോർത്തൂസ് മലബാറിക്കസ് തയ്യാറാക്കാൻ നേതൃത്വം നൽകിയത് ആരാണ്? 

അഡ്മിറൽ വാൻ റീഡ്

466. 1934 ൽ പ്രഭാതം എന്ന പത്രം ആരംഭിച്ചത് ആര്?

ഇ എം സ് നമ്പൂതിരിപ്പാട്

467. ഏറ്റവും പഴക്കമുളള വേദം ഏത്?

ഋഗ്വേദം

468.കേരള പോസ്റ്റൽ സർക്കിൾ നിലവിൽ വന്നത് ഏത് വർഷം? 

1961

469.രാജ്യസഭാംഗമായ ആദ്യ കേരളീയ വനിത? 

ലക്ഷ്മി.എൻ.മേനോൻ

470. കല്ലടയാറിന്റെ പതന സ്ഥാനം?

അഷ്ടമുടിക്കായൽ

471. മണലെഴുത്ത് ആരുടെ കവിതാ സമാഹാരമാണ്? 

സുഗതകുമാരി

472. ബോഡോ ഭാഷ സംസാരിക്കുന്ന സംസ്ഥാനം?

അസം

473. കേരളം എത്ര തവണ രാഷ്ട്രപതി ഭരണത്തിന്റെ കീഴിൽ ആയിട്ടുണ്ട്? 

7

474. ബ്യൂറോക്രസി പ്രമേയമായ മലയാറ്റൂർ രാമകൃഷ്ണൻ നോവൽ? 

യന്ത്രം

475. കേരള സംഗീത നാടക അക്കാദമിയുടെ പ്രസിദ്ധീകരണം? 

കേളി

476. അറബി വ്യാപാരിയായ സുലൈമാൻ കേരളം സന്ദർശിച്ച വർഷം? 

AD 851

477. സുജനാനന്ദിനി ആരുടേതാണ്?

കേശവനാശാൻ

478. ഇന്ത്യയിലെ ആദ്യത്തെ ബ്രിട്ടീഷ് ഗവർണർജെനറൽ?

വാറൻ ഹേ സ്റ്റിംഗ്

479. കേരളത്തിലെ ആദ്യ മന്ത്രിസഭയെ പുറത്താക്കിയത് എന്നാണ്? 

1959 ജൂലൈ 31

480. കേന്ദ്ര കിഴങ്ങ് വിള  ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നതെവിടെ?

തിരുവനന്തപുരം

481. ഏറ്റവും കൂടുതൽ പട്ട് ഉത്പാദിപ്പിക്കുന്ന ഇൻഡ്യൻ സംസ്ഥാനം?

കർണാടക

482. കേരള നിയമസഭയിലെ ആദ്യ ഡെപ്യൂട്ടി സ്പീക്കർ? 

കെ. ഒ ഐഷ ഭായി 

483. ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥലത്ത്‌ സ്ഥാപിക്കപ്പെട്ടിട്ടുള്ള ക്ഷേത്രം? 

ബാലഭട്ടാരക ക്ഷേത്രം

484. കേരളത്തിലെ ആദ്യ ജനറൽ ആശുപത്രി, മാനസികരോഗ ആശുപത്രി എന്നിവ തിരുവനന്തപുരത്ത് ആരംഭിച്ച രാജാവ്? 

ആയില്യം തിരുനാൾ

485. മലയാളി പത്രത്തിന്റെ ചീഫ് എഡിറ്റർ?

കെ രാമകൃഷ്ണ പിള്ള

486. ഇന്ത്യയിലെ ആദ്യത്തെ അറ്റോമിക് റിയാക്ടർ 

അപ്സര - മഹാരാഷ്ട്ര 

487. റെഡ്ഢിഫ്.com സ്ഥാപിച്ച മലയാളി ആരാണ്? 

അജിത് ബാലകൃഷ്ണൻ

488. കുര്യാക്കോസ് ഏലിയാസ് ചാവറ ഓർമ്മദിനം എന്നാണ്? 

ജനുവരി 3

489.  നിവർത്തന പ്രക്ഷോഭം എന്ന വാക്കിന്റെ ഉപജ്ഞാതാവ്? 

ഐ.സി ചാക്കോ

490. ഏറ്റവും കൂടുതൽ പട്ടികവർഗക്കാറുള്ള ജില്ല?

വയനാട്‌

491. ആര് രചിച്ച മഹാകാവ്യമാണ് രഘുവംശം? 

കാളിദാസൻ

492. സ്വദേശാഭിമാനി അടച്ച് പൂട്ടിയത് എന്ന്?

1910 സെപ്റ്റംബർ 6

493. കുമാരനാശാന് മഹാകവി പട്ടം സമ്മാനിച്ചത് ആരാണ്

വെയിൽസ് രാജകുമാരൻ (1922)

494. കേരള നിയമസഭയിലെ ആദ്യത്തെ വനിതാ ഡെപ്യൂട്ടി സ്പീക്കർ

കെ.അയിഷ ബായി 

495. കേരള സർക്കാരിന്റെ കമ്പ്യൂട്ടർ സാക്ഷരത പദ്ധതിയായ അക്ഷയ ആദ്യമായി നടപ്പിലാക്കിയ ജില്ല ഏതാണ്

മലപ്പുറം

496. മന്നത്ത് പത്മനാഭൻ ഏതുവർഷമാണ് നായർ സർവീസ് സൊസൈറ്റിയുടെ പ്രസിഡൻറ് ആയത്?

1945 

497. 1725 മുതൽ 1751- വരെ ആരൊക്കെ തമ്മിൽ നടന്ന ഇടപാടുകളുടെ രേഖയാണ് 'തലശ്ശേരിയിലെ കൂടിയാലോചനകൾഎന്നറിയപ്പെടുന്നത്?

സാമൂതിരിയും ഇംഗ്ലീഷ് ഈസ്റ്റിന്ത്യാക്കമ്പനിയും 

498. KSEB യുടെ ആപ്തവാക്യം

കേരളത്തിന്റെ ഊർജ്ജം

499. വിദ്യാലയം എന്ന പ്രസിദ്ധീകരണം ആരംഭിച്ചത് ആരാണ്

മൂർക്കോത്ത് കുമാരൻ

500. കൂത്തിനും കൂടിയാട്ടത്തിനും ഉപയോഗിക്കുന്ന സംഗീത ഉപകരണം

മിഴാവ്

Post a Comment

0 Comments