1. SSC Stenographer Recruitment
കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് Staff Selection Commission നിൽ 1500 + ഒഴിവുകൾ.Stenographer Grade C, D എന്നീ തസ്തികകളിലാണ് ഒഴിവുകൾ.2020 ഒക്ടോബർ 10 മുതൽ 2020 നവംബർ നാലു വരെ അപേക്ഷകൾ SSC യുടെ One time profile വഴി ഓൺലൈനായി സമർപ്പിക്കാം.
Post Name : Stenographer Grade ‘C’ and ‘D’
ആകെ ഒഴിവുകൾ : 1500
ശമ്പളം : .20,200 -34,800
അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി : 2020 നവംബർ 4
ഓൺലൈനായി ഫീസ് അടയ്ക്കേണ്ട അവസാന തീയതി : 06/11/2020 (Offline challan വഴിയാണ് പണം അടക്കുന്നത് എങ്കിൽ 08/11/2020 വരെ സമയം ഉണ്ട്.)
വിദ്യാഭ്യാസ യോഗ്യത : അപേക്ഷകർ പന്ത്രണ്ടാം ക്ലാസോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം.
അപേക്ഷാ ഫീസ് : 100/- (സ്ത്രീകൾക്കും, SC, ST, OBC, PwD, Ex-Servicemen തുടങ്ങിയവർക്ക് അപേക്ഷാ ഫീസ് ഇല്ല.)
Post Name : Stenographer Grade ‘C’
ആകെ ഒഴിവുകൾ : 429
പ്രായപരിധി : അപേക്ഷകർക്ക് 01/08/2020 ൽ 18 വയസ്സ് കഴിഞ്ഞവരും 30 വയസ്സ് കഴിയാത്തവരും ആയിരിക്കണം.
Post Name : Stenographer Grade ‘D’
ആകെ ഒഴിവുകൾ : 1276
പ്രായപരിധി : അപേക്ഷകർക്ക് 01/08/2020 ൽ 18 വയസ്സ് കഴിഞ്ഞവരും 27 വയസ്സ് കഴിയാത്തവരും ആയിരിക്കണം.
പ്രായപരിധി ഇളവ്
അപേക്ഷകരിൽ SC/ST കാർക്ക് 5 വർഷവും OBC കാർക്ക് 3 വർഷവും PwD (Unreserved) കാർക്ക് 10 വർഷവും PwD (OBC) കാർക്ക് 13 വർഷവും,PwD (SC/ST) കാർക്ക് 15 വർഷവും മറ്റ് കാറ്റഗറിക്ക് അവരുടേതായ പ്രായത്തിൽ ഇളവുകളും ലഭിക്കും.
എങ്ങനെ അപേക്ഷിക്കാം
SSC യുടെ official വെബ്സൈറ്റായ https://ssc.nic.in അപേക്ഷകൾ സമർപ്പിക്കേണ്ടത്. ആദ്യം computer based എക്സാമും, പിന്നീട് Skill Testum ഉണ്ടായിരിക്കുന്നതാണ്.
computer based എക്സാംമുകൾക്ക് രണ്ടു മണിക്കൂർ ആണ് ദൈർഘ്യം. 29/03/2021 മുതൽ 31/03/2021 വരെയാണ് എക്സാം നടക്കുന്നത്. General Intelligence & Reasoning ൽ 50 മാർക്കിന് 50 ചോദ്യങ്ങളും General Awareness ൽ 50 മാർക്കിന് 50 ചോദ്യങ്ങളും English Language &Comprehension ൽ 100 മാർക്കിന് 100 ചോദ്യങ്ങളും ഉണ്ടായിരിക്കും.
ഇന്ത്യ മുഴുവൻ നടത്തുന്ന ഈ പരീക്ഷയുടെ എക്സാം സെന്ററുകൾ കേരളത്തിലെ എറണാകുളം,കണ്ണൂർ, കൊല്ലം,കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശ്ശൂർ എന്നിവിടങ്ങളിലും ഉണ്ടായിരിക്കുന്നതാണ്.
Skill Testil ഭാഷകൾ കൈകാര്യം ചെയ്യാനുള്ള കഴിവാണ് ടെസ്റ്റ് ചെയ്യുന്നത്.ഇംഗ്ലീഷോ ഹിന്ദിയോ ഭാഷകൾ തിരഞ്ഞെടുക്കാവുന്നതാണ്. ഇംഗ്ലീഷ് ഭാഷയാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ Grade D ക്കാർ മിനുട്ടിൽ 100 വാക്കുകൾ വെച്ച് 50 മിനിറ്റ് സമയവും Grade C ക്കാർ മിനുട്ടിൽ 80 വാക്കുകൾ വെച്ച് 40 മിനിറ്റ് സമയവും സംസാരിക്കുവാൻ കഴിയണം.ഹിന്ദി ഭാഷയാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ Grade D ക്കാർ 65 മിനുട്ടും Grade C ക്കാർ 55 മിനുട്ടും സംസാരിക്കണം.
അപേക്ഷകർ Official Notification കൃത്യമായി വായിച്ചു മനസ്സിലാക്കിയതിനുശേഷം അപേക്ഷകൾ സമർപ്പിക്കുക. Official Notification കാണുവാനായും, അപേക്ഷകൾ സമർപ്പിക്കാനും ആയി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
2. Kerala PSC Overseer Recruitment
കേരള സർക്കാർ മേഖലയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് Overseer Grade I/Draftsman Grade I എന്ന തസ്തികകളിൽ വിജ്ഞാപനം വന്നു. ആകെ 26 ഒഴിവുകളാണ് ഉള്ളത്. 2020 ഒക്ടോബർ 1 മുതൽ 2020 നവംബർ 4 വരെ കേരള പി.എസ്.സി യുടെ One time Profile വഴി അപേക്ഷകൾ സമർപ്പിക്കാം.
Name of firm : Local Self Government Department
കാറ്റഗറി നമ്പർ : 127/2020
Post Name : Overseer Grade I/Draftsman Grade I
ആകെ ഒഴിവുകൾ : 26
ശമ്പളം : 26,500 - 56,700/-
അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി : 2020 നവംബർ 4
വിദ്യാഭ്യാസ യോഗ്യത : Civil Engineering ൽ Diploma യോ തത്തുല്യമായ യോഗ്യതയോ.
പ്രായപരിധി : 18 - 36 (അപേക്ഷകർ 01/01/2002 നും 02/01/1984 നും (Both dates included) ഇടയിൽ ജനിച്ചവരായിരിക്കണം. SC/ST വിഭാഗക്കാർക്ക് 41 വയസ്സുവരെയും OBC വിഭാഗക്കാർക്ക് 39 വയസ്സുവരെയും മറ്റ് പിന്നോക്ക വിഭാഗക്കാർക്ക് അതിന്റേതായ പ്രായപരിധിയിൽ ഇളവ് ലഭിക്കും.
Official Notification കാണാനും, അപേക്ഷകൾ സമർപ്പിക്കുവാനും താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
0 Comments