1. ഐ.പി.എല്ലിൽ ഏറ്റവും വേഗത്തിൽ 50 വിക്കറ്റ് എടുക്കുന്ന ബോളർ എന്ന റെക്കോർഡ് സ്വന്തമാക്കിയ താരം?
കാഗീസോ റബാദ (27 മത്സരം)
▪️ 32 മത്സരങ്ങളിൽനിന്ന് നേട്ടം കൈവരിച്ച സുനിൽ നരേൻ രണ്ടാംസ്ഥാനത്ത്.
2. 2030ഓടെ എയ്ഡ്സ് മുക്തമാക്കാൻ ലക്ഷ്യമിടുന്ന ഇന്ത്യൻ സംസ്ഥാനം?
ഹിമാചൽ പ്രദേശ്
3. 2020 ഒക്ടോബറിൽ കേരളത്തിൽ പ്രവർത്തനം ആരംഭിച്ച അന്താരാഷ്ട്ര വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രഥമ ഡയറക്ടറായി നിയമിതനായത്?
അഖിൽ സി ബാനർജി
4. സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ ഇന്ത്യയിലെ ആദ്യ മറൈൻ ഫിഷ് ബ്രൂഡ് ബാങ്ക് നിലവിൽ വന്ന സ്ഥലം?
വിഴിഞ്ഞം (തിരുവനന്തപുരം)
5. ഏതു രാജ്യത്തിനുമേൽ പതിറ്റാണ്ടായി ഉണ്ടായ UN ന്റെ ആയുധ ഇടപാട് നിരോധനമാണ് അവസാനിച്ചത്?
ഇറാൻ
▪️ആണവ പദ്ധതിയുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നാണ് വിലക്കേർപ്പെടുത്തിയത്.
6. 5000 രൂപയ്ക്ക് താഴെ 5G സ്മാർട്ട് ഫോണുകൾ പുറത്തിറക്കാൻ പോകുന്ന കമ്പനി?
റിലയൻസ് ജിയോ
7. 2020 ഒക്ടോബറിൽ അന്തരിച്ച പി.എസ് നാരായണസ്വാമി ഏത് മേഖലയിലെ പ്രശസ്ത വ്യക്തിയാണ്?
കർണാടക സംഗീതം
▪️ സംഗീത ലോകത്ത് പിച്ചൈ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് പുലിയൂർ സുബ്രഹ്മണ്യൻ നാരായണസ്വാമി
8. തുടർച്ചയായി മൂന്നു സീസണുകളിൽ 500 റൺസിന് മുകളിൽ സ്കോർ ചെയ്യുന്ന ആദ്യ ഇന്ത്യൻ താരം?
കെ.എൽ രാഹുൽ
9. 20-20 ക്രിക്കറ്റിൽ 10,000 റൺസ് തികയ്ക്കുന്ന ആദ്യ ഏഷ്യൻ താരമെന്ന റെക്കോർഡിന് അർഹനായത്?
ഷുഐബ് മാലിക് ( പാകിസ്ഥാൻ)
▪️ 20-20 ക്രിക്കറ്റിൽ 100 സ്റ്റമ്പിങ്സ് പൂർത്തിയാക്കിയ ആദ്യ വിക്കറ്റ് കീപ്പർ :- കമ്രാൻ അക്മൽ (പാകിസ്ഥാൻ)
10. പഴയ കെഎസ്ആർടിസി ബസ്സുകളിൽ കെഎസ്ആർടിസി ആരംഭിക്കുന്ന പുതിയ സംരംഭം?
മൊബൈൽ കോഫി ഷോപ്പ്
▪️ തിരുവനന്തപുരം ജില്ലയിൽ ആയിരിക്കും ഈ സംരംഭം ആദ്യഘട്ടത്തിൽ നടപ്പിലാക്കുക.
11. 2020 ഒക്ടോബറിൽ ശബരിമല മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ടത്?
വി.കെ ജയരാജ് പോറ്റി
12. 2020 ഒക്ടോബറിൽ നെതർലാന്റിലേക്കുള്ള ഇന്ത്യയുടെ പുതിയ അംബാസിഡർ ആയി നിയമിതനായത്?
പ്രദീപ് കുമാർ റാവത്ത്
13. ഷെയ്ഖ് റസ്സൽ ഇൻറർനാഷണൽ എയർ റൈഫിൾ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടിയ ഇന്ത്യൻ ഷൂട്ടർ?
Elavenil Valarivan (Women's 10m air rifle)
▪️ഷെയ്ഖ് റസ്സൽ ഇൻറർനാഷണൽ എയർ റൈഫിൾ ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ സ്വർണ്ണം നേടിയ താരം :- Naoya Okada
▪️Shahu Thushar (വെള്ളി - India)
▪️Baki Abdullah Hel ( വെങ്കലം - Bangladesh)
14. 2020ലെ ജർമൻ പുസ്തക പ്രസാധക സംഘത്തിൻറെ സമാധാന പുരസ്കാര ജേതാവ്?
അമർത്യ സെൻ
15. 2020 ഒക്ടോബറിൽ കേരളത്തിൽ Port Museum (തുറമുഖ മ്യൂസിയം) നിലവിൽ വരുന്ന ജില്ല?
ആലപ്പുഴ
16. 2020ലെ ആദ്യ ATP കിരീട ജേതാവ്?
Alexander Zverev
17. ജലജീവൻ മിഷൻ മുഖേന നൽകുന്ന വാട്ടർ കണക്ഷനുകളുടെ നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനായി കേരള വാട്ടർ അതോറിറ്റി വികസിപ്പിച്ച വെബ് ആപ്ലിക്കേഷൻ?
E-Tap
18. സംസ്ഥാനത്തെ ആദ്യ ഇന്റലിജന്റ് ട്രാഫിക് മാനേജ്മെൻറ് സിസ്റ്റം നടപ്പിലാക്കുന്ന നഗരം?
കൊച്ചി
19. ഏത് രാജ്യത്തിലെ ആയുധ നിർമ്മാണ കമ്പനിയായ ഹെക്ടർ ആൻഡ് കോക്ക് പുറത്തിറക്കുന്ന എംപി-5 തോക്കുകളാണ് കേരള പോലീസിൻറെ കമാൻഡോ വിഭാഗത്തിനും നക്സൽ വിരുദ്ധ സേനയ്ക്കുമായി വാങ്ങുന്നത്?
ജർമ്മനി
20. അടുത്ത 20 വർഷത്തിനുള്ളിൽ കാർബൺ ന്യൂട്രൽ നഗരമാകാൻ പോകുന്ന ഓസ്ട്രേലിയയിലെ ആദ്യ നഗരം?
മെൽബൺ
21. ജെറ്റ് എയർവെയ്സിനെ ഏറ്റെടുക്കുന്ന കാർലോക്ക് ക്യാപിറ്റൽ ഏത് രാജ്യത്തു നിന്നുളള കമ്പനിയാണ്?
യുകെ
22. സത്രീകൾക്കും കുട്ടികൾക്കും രാത്രികാലങ്ങളിൽ സുരക്ഷിത താമസം ഒരുക്കുന്നതിന് വേണ്ടി കേരള സർക്കാർ ആരംഭിച്ച പദ്ധതി?
എന്റെ കൂട്
Current Affairs October 20
1. ഒക്ടോബർ 20 :- ലോക സ്ഥിതിവിവരക്കണക്ക്/സ്റ്റാറ്റിസ്റ്റിക്സ് ദിനം
▪️ ഓരോ അഞ്ചു വർഷം കൂടുമ്പോഴാണ് ലോക സ്റ്റാറ്റിസ്റ്റിക്സ് ദിനം ആചരിക്കുന്നത്.
▪️ 2010ലാണ് ഒരു പ്രമേയത്തിലൂടെ ആഹ്വാനം ചെയ്തത്
▪️ 2020ലെ തീം :- വിശ്വാസ യോഗ്യമായ വിവരങ്ങൾ കൊണ്ട് ലോകത്തെ കൂട്ടിയോജിപ്പിക്കുക (Connecting the world with data we can trust)
2. ഒക്ടോബർ 20 :- അസ്ഥി ബലക്ഷയ ദിനം (Osteoporosis Day)
▪️ 40 വയസ്സിനു മുകളിൽ ഉള്ള സ്ത്രീ പുരുഷന്മാരിൽ കണ്ടുവരുന്ന അസ്ഥികൾ ദ്രവിക്കുന്ന അവസ്ഥയാണ് ഓസ്റ്റിയോപെറോസിസ് എന്ന് വിശേഷിപ്പിക്കുന്നത്.
2. 2020 ഒക്ടോബർ 20 ന് 97 ആം ജന്മദിനം ആഘോഷിച്ച കേരളത്തിലെ മുൻ മുഖ്യമന്ത്രി?
വി.എസ് അച്യുതാനന്ദൻ
▪️ പന്നപ്ര വയലാർ സമരത്തിൽ പങ്കെടുത്ത കേരള മുഖ്യമന്ത്രി
▪️ 2006-2011 കാലഘട്ടത്തിൽ കേരള മുഖ്യമന്ത്രി.
3. ബഹിരാകാശ ഏജൻസിയായ നാസയുമായി സഹകരിച്ച് ചന്ദ്രനിൽ 4G നെറ്റ്‌വർക്ക് സ്ഥാപിക്കാൻ പോകുന്ന മൊബൈൽ കമ്പനി?
നോക്കിയ
4. കൊറോണ വൈറസിന്റെ പ്രോട്ടീൻ ആവരണത്തെ നശിപ്പിക്കുന്ന സൂക്ഷ്മാണു കണ്ടെത്തിയതിന് Young Scientist Challenge പുരസ്കാരം ലഭിച്ച ഇൻഡോ അമേരിക്കൻ ബാലിക?
അനിക ചെബ്രൊളു
5. ഗിനിയുടെ പുതിയ പ്രസിഡൻറ് ആയി ചുമതലയേറ്റ വ്യക്തി?
ആൽഫാ കോൺണ്ടെ
▪️ പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമാണ് ഗിനി
▪️ ഫരാൻസിൽ നിന്നും ഗിനി സ്വാതന്ത്ര്യം നേടിയത് :- 1958
▪️ഗിനിയുടെ തലസ്ഥാനം :- കന്യാക്രി
▪️കറൻസി :- ഗിനിയൻ ഫ്രാങ്ക്
6. ഇന്ത്യ,യു.എസ്, ജപ്പാൻ എന്നീ രാജ്യങ്ങൾ പങ്കെടുക്കുന്ന ഏത് സൈനിക അഭ്യാസത്തിലേയ്ക്കാണ് ഓസ്ട്രേലിയ ഇക്കുറി പങ്കെടുക്കാൻ പോകുന്നത്?
മലബാർ എക്സർസൈസ്
▪️ 2007ലാണ് ഓസ്ട്രേലിയ മലബാർ നാവിക അഭ്യാസത്തിൽ മുൻപ് പങ്കെടുത്തത്.
7. ബൊളീവിയയുടെ പുതിയ പ്രസിഡന്റയി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി?
ലൂയിസ് ആർസെ
▪️ തെക്കേ അമേരിക്കയിലെ ഒരു രാജ്യമാണ് ബൊളീവിയ
▪️ തലസ്ഥാനം :- ലാ പാസ്
8. 2020 ഒക്ടോബറിൽ ചരിത്രത്തിൽ ആദ്യമായി തെരഞ്ഞെടുപ്പ് നടന്ന എഡിറ്റേഴ്സ് ഗിൽഡിന്റെ പ്രസിഡൻറായി നിയമിതയായത്?
സീമ മുസ്തഫ
9. 2020 ലെ സംഗീത പ്രഭാകര പുരസ്കാരം നേടിയത്?
പാറശാല രവി
10. 2020 ഒക്ടോബറിൽ യുനെസ്കോയിലേക്കുള്ള ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ആയി നിയമിതനായത്?
വിശാൽ വി ശർമ്മ
11. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കണ്ണൂർ ജില്ലയിൽ ആരംഭിച്ച ക്യാമ്പയിൻ?
നോ മാസ്ക് നോ എൻട്രി
12. കഷയരോഗമുക്ത കേരളം പദ്ധതിയിൽ മികച്ച പ്രകടനത്തിനുള്ള പുരസ്കാരം ലഭിച്ച കോർപ്പറേഷൻ?
കൊച്ചി കോർപ്പറേഷൻ
13. അടുത്തിടെ ഡൽഹി സർക്കാർ ആരംഭിച്ച ആന്റി പൊല്യൂഷൻ ക്യാമ്പയിൻ?
Light On Gaadi Off
14. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ എറണാകുളം ജില്ലാ ആശുപത്രിയിൽ നടപ്പിലാക്കുന്ന കേന്ദ്രീകൃത ഹെൽത്ത് കെയർ സംവിധാനം?
ഇ ഹെൽത്ത് പദ്ധതി
15. ഇന്ത്യയിലെ ആദ്യ മൾട്ടി മോഡൽ ലോജിസ്റ്റിക് പാർക്ക് സ്ഥാപിക്കുന്ന സംസ്ഥാനം?
അസം
0 Comments