Top Ad

Header Ads

PSC Preliminary Daily Current affairs,October 4-16

2020 OCTOBER CURRENT AFFAIRS

Current affairs,October 16

1. ഒക്ടോബർ 16 :- ലോക അനസ്തേഷ്യ ദിനം

▪️1846 ഒക്ടോബർ 16 നാണ് ആദ്യമായി വേദനയില്ലാത്ത ശസ്ത്രക്രിയ ഡോ. വില്യം തോമസ് ഗ്രീൻ മോർട്ടൻ വിജയകരമായി നടത്തിയത്.

2. ഒക്ടോബർ 16 :- ലോക ഭക്ഷ്യ ദിനം

▪️ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷന്റെ  നേതൃത്വത്തിലാണ് എല്ലാവർഷവും ലോക ഭക്ഷ്യ ദിനം ആചരിക്കുന്നത്.

▪️1979 ൽ ആചരിച്ചു തുടങ്ങി

▪️ലോക ഭക്ഷ്യ ദിനത്തിന്റെ 2020 ലെ  സന്ദേശം :- "വളരാം, പോഷിപ്പിക്കാം, നിലനിർത്താം,നമ്മളൊന്നായി"

3. റഷ്യ വികസിപ്പിച്ച രണ്ടാമത്തെ കൊവിഡ് പ്രതിരോധ വാക്‌സിൻ?

എപിവാക് കൊറോണ വാക്‌സിൻ

▪️സൈബീരിയയിലെ വെക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ്  എപിവാക് കൊറോണ വാക്‌സിൻ വികസിപ്പിച്ചെടുത്തത്.

▪️ റഷ്യയുടെ ആദ്യ വാക്സിൻ :-  സ്പുട്നിക് 5

4. ചെറുകാട് സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ 2020-ലെ ചെറുകാട് പുരസ്കാരത്തിന് അർഹനായത്?

എം.പി പരമേശ്വരൻ

▪️ കതി :- കാലഹരണം ഇല്ലാത്ത സ്വപ്നങ്ങൾ

5. 2020 ഒക്ടോബറിൽ സ്ത്രീകളുടെ സുരക്ഷയും ശാക്തീകരണവും ലക്ഷ്യമാക്കി മിഷൻ ശക്തി എന്നപേരിൽ പുതിയ പദ്ധതി ആരംഭിച്ച സംസ്ഥാനം?

ഉത്തർപ്രദേശ്

6. കേരളത്തിലെ ആദ്യത്തെ ഹരിതസമൃദ്ധി പഞ്ചായത്ത്?

കരവാരം ( തിരുവനന്തപുരം)

▪️ ഏറ്റവും കൂടുതൽ പച്ചത്തുരുത്തുകൾ യാഥാർത്ഥ്യമാക്കിയ ഗ്രാമപഞ്ചായത്ത് :- മടിക്കൈ (കാസർഗോഡ്)

7. കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ പച്ചത്തുരുത്ത് ബ്ലോക്ക് പഞ്ചായത്ത്?

കിളിമാനൂർ (തിരുവനന്തപുരം)

▪️ കേരളത്തിലാദ്യമായി പച്ചത്തുരുത്ത് യാഥാർത്ഥ്യമാക്കിയ പോലീസ്റ്റേഷൻ :- പാങ്ങോട് (തിരുവനന്തപുരം)

8. 2020 ഒക്ടോബറിൽ അന്തരിച്ച പ്രശസ്ത കുച്ചിപ്പുടി നർത്തകി?

ശോഭാ നായിഡു

9. IPLൽ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ പന്തെറിഞ്ഞ ഡൽഹി ക്യാപ്റ്റൽസിന്റെ ദക്ഷിണാഫ്രിക്കൻ പേസർ?

Anrich Nortje

10. അപ്പോളോ ആശുപത്രിയുമായി സഹകരിച്ച് സമഗ്ര ആരോഗ്യ സംരക്ഷണത്തിനായി ഹെൽത്ത് ലൈഫ്‌ പ്രോഗ്രാം ആരംഭിച്ച സ്വകാര്യ ബാങ്ക്?

HDFC Bank

11. അടുത്തിടെ അന്തരിച്ച ഓസ്കാർ അവാർഡ് നേടിയ ആദ്യ ഇന്ത്യക്കാരി?

ഭാനു അത്തയ്യ

▪️1983ലെ റിച്ചാർഡ് ആറ്റൻബറോ സംവിധാനം ചെയ്ത് "ഗാന്ധി" എന്ന സിനിമയിൽ വസ്ത്രാലങ്കാരം നിർവഹിച്ചതിന് ആണ് ഭാനു അത്തയ്യക്ക് ഓസ്കാർ അവാർഡ് ലഭിച്ചത്.

12. U.N ഭക്ഷ്യ കാർഷിക സംഘടനയുടെ (F. A. O) എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് ഇന്ത്യ എത്ര രൂപയുടെ നാണയമാണ് പുറത്തിറക്കുന്നത്?

75

▪️1945 ഒക്ടോബർ 16നാണ് യു.എൻ ഭക്ഷ്യ കാർഷിക സംഘടന സ്ഥാപിതമായത്.

13. 2020-ലെ സി.എച്ച് രാഷ്ട്ര സേവ പുരസ്കാരം നേടിയത് ആരാണ്?

ശശി തരൂർ

14. 2020 ഒക്ടോബറിൽ അന്തരിച്ച മികച്ച റേഡിയോ പരിപാടികൾക്ക് ആറ് തവണ ദേശീയ പുരസ്കാരം ലഭിച്ച വ്യക്തി?

രവീന്ദ്രൻ ചെന്നിലോട്

15. 2020ലെ ശാസ്ത്ര സർവകലാശാല രാമാനുജൻ പുരസ്കാരം നേടിയ ഗണിത വിദഗ്ധൻ ആരാണ്?

ഡോ. ഷായ് എവ്ര

16. 2020 ഒക്ടോബറിൽ കാർഷിക വികസന ബോർഡ് ചെയർമാൻ ആയി ചുമതലയേറ്റത് ആരാണ്?

ഡോ. പി.രാജേന്ദ്രൻ

Join Whatsapp Group

Join Telegram 

Current affairs,October 14

1. അടുത്തിടെ പോളണ്ടില്‍ രണ്ടാം ലോക മഹായുദ്ധത്തില്‍ ഉപേക്ഷിക്കപ്പെട്ട കൂറ്റന്‍ ബോംബ് നിര്‍വീര്യമാക്കുന്നതിനിടെ പൊട്ടിത്തെറിച്ചിരുന്നു. ഏത് ബോംബാണ് പൊട്ടിത്തെറിച്ചത്?

ടാല്‍ബോയ്

▪️1945ല്‍ യുദ്ധകപ്പല്‍ തകര്‍ക്കാനായി വ്യോമസേന അയച്ച ഭൂകമ്പ ബോംബാണ് ടാല്‍ബോയ്

2. അടുത്തിടെ ഏത് സര്‍വകലാശാലയിലെ ഗവേഷകരാണ് പരിസ്ഥിതി സൗഹൃദ ആന്‍റി വൈറല്‍ അഡാപ്റ്റീവ് ഫേസ് മാസ്ക് വികസിപ്പിച്ചത്?

അബുദാബി ഖലീഫ സയന്‍സ് ആന്‍ഡ് ടെക്നോളജി

▪️പര്‍ണ്ണമായും ജൈവീകവും പരിസ്ഥിതി സൗഹാര്‍ദ്ദപരവുമായ ഈ മാസ്കുകള്‍ നാനോ ഫൈബറുകളോട് കൂടിയതാണ്.

▪️ഖലീഫ സര്‍വകലാശാലയും ഇറ്റലിയിലെ സലെര്‍നോ സര്‍വകലാശാലയും തമ്മില്‍ സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്.

3. ലഡാക്ക്‌ മേഖലയില്‍ ചൈനയുമായി സംഘര്‍ഷം മൂര്‍ഛിച്ചിരിക്കുന്നതിനിടെ ലേ ആസ്‌ഥാനമായ കരസേനയുടെ 14-ാം കോറിന്റെ മേധാവിയായി ചുമതലയേറ്റ മലയാളിയായ വ്യക്തി?

ലഫ്‌. ജനറല്‍ പി.ജി.കെ. മേനോന്‍

4. കേരളത്തിലെ ഏത് ജില്ലയിലാണ് തിരുവിതാംകൂർ ആദ്യ യൂറോപ്യൻ ദിവാനായിരുന്ന കേണൽ മൺറോയുടെ സ്മരണയ്ക്ക് മ്യൂസിയം സ്ഥാപിക്കുന്നത്?

കോട്ടയം 

5. 2020 നവംബർ എട്ടിന് ആരംഭിക്കുന്ന അന്താരാഷ്ട്ര ജിംനാസ്റ്റിക് ഇവൻറ് വേദി?

ടോക്കിയോ (ജപ്പാൻ)

6. നീതി ആയോഗിന്റെ  കീഴിലെ കൊച്ചി സോഷ്യൽ റിസേർച്ച് സൊസൈറ്റിയുടെ 2020 ലെ എ.പി.ജെ അബ്ദുൽ കലാം അക്കാദമി അവാർഡ് ജേതാവ്?

രൂപ നായർ

7. അടുത്തിടെ റോബോട്ടിക് പാർക്കിങ് സംവിധാനം ആരംഭിച്ച എറണാകുളം ജില്ലയിലെ ആശുപത്രി?

ലൂർദ് ആശുപത്രി

8. ഓൺലൈനിൽ വീണ്ടും പുനരാരംഭിക്കുന്ന ബ്രിട്ടീഷ് ഭരണകാലത്തെ പത്രം?

അൽ അമീൻ

▪️ 1924 ൽ  അൽഅമീൻ പത്രം ആരംഭിച്ചത് മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് ആണ്.

9. ഇന്ത്യയിലെ ആദ്യ പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്?

എഫ്.സി കൊച്ചിൻ

10. ഫേസ്ബുക്ക് ഇന്ത്യയുടെ പബ്ലിക് പോളിസി ഡയറക്ടറായി നിയമിതനാകുന്ന മലയാളി?

സുനിൽ എബ്രഹാം

Join Whatsapp Group

Join Telegram 

Current affairs,October 13

1. ഒക്ടോബർ 13 :- കേരള സംസ്ഥാന കായിക ദിനം

▪️കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സ്ഥാപക പ്രസിഡന്റായിരുന്നു ജി.വി. രാജ എന്ന ലഫ്. കേണല്‍. പി. ആര്‍. ഗോദവര്‍മ്മ രാജയുടെ ജന്മദിനം കേരളത്തിൽ കായിക ദിനമായി ആചരിച്ചു വരുന്നു.

▪️കേരളത്തിന്റെ കായികചരിത്രത്തിലെ സുപ്രധാനവ്യക്തിത്വമായ ഇദ്ദേഹത്തെ കേരളത്തിലെ വിനോദസഞ്ചാരത്തിന്റെ പിതാവായും കണക്കാക്കപ്പെടുന്നു.

▪️ജനനം :- 1908 ഒക്ടോബര്‍ 13, മരണം :- 1971ഏപ്രില്‍  30

2. ഒക്ടോബർ 13 :-അന്താരാഷ്ട്ര പ്രകൃതി ദുരന്ത നിവാരണ ദിനം

▪️ദുരന്തങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രതിരോധം, ലഘൂകരണം, തയ്യാറെടുപ്പ് എന്നിവയിൽ ലോകരാഷ്ട്രങ്ങൾക്കിടയിൽ പൊതുവായി ഒരു സംസ്കാരം വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി 1989-ലാണ് ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി, ഒക്ടോബറിലെ രണ്ടാമത്തെ ബുധനാഴ്ച അന്താരാഷ്ട്ര പ്രകൃതി ദുരന്തലഘൂകരണ ദിനമായി ആചരിക്കാൻ തീരുമാനിച്ചത്. 2009-ൽ ഇതിന്റെ തീയതി ഒക്ടോബർ 13 ആക്കി മാറ്റി. 

3. അടുത്തിടെ ഗ്വാളിയര്‍ രാജമാത എന്നറിയപ്പെടുന്ന ഏതു വ്യക്തിയുടെ ജന്മശതാബ്ദി പ്രമാണിച്ചാണ് കേന്ദ്ര സർക്കാർ 100 രൂപയുടെ പ്രത്യേക നാണയം പ്രകാശനം ചെയ്തത്?

വിജയരാജെ സിന്ധ്യ

4. ശരീലങ്കൻ സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരന്റെ  ജീവിതം പ്രമേയമാക്കി നിർമ്മിക്കുന്ന തമിഴ്ചിത്രം?

800

▪️ നടൻ വിജയ് സേതുപതി

5. 2020 ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ പുരസ്കാര ജേതാക്കൾ?

പോൾ ആർ. മിൽഗ്രോം , റോബർട് ബി. വിൽസൺ 

▪️ ലേല നടപടികൾ സംബന്ധിച്ച് നൂതന സിദ്ധാന്തങ്ങൾ ആവിഷ്കരിച്ചതിനാണ് പുരസ്കാരം

▪️സാമ്പത്തികശാസ്ത്രത്തിനുള്ള നോബൽ പുരസ്കാരം ഏർപ്പെടുത്തിയ വർഷം :- 1968

6. അടുത്തിടെ ഏത് ഇന്ത്യൻ അയൽ രാജ്യമാണ് ബലാൽസംഗത്തിനുള്ള  പരമാവധി ശിക്ഷ വധശിക്ഷയായി ഉയർത്താൻ അംഗീകാരം നൽകിയത്?

ബംഗ്ലാദേശ്

▪️ ബംഗ്ലാദേശ് പ്രധാനമന്ത്രി :- ശൈഖ് ഹസീന

▪️പരസിഡന്റ് :- അബ്ദുൽ ഹമീദ്

7. അടുത്തിടെ അന്തരിച്ച ദക്ഷിണാഫ്രിക്കൻ മനുഷ്യാവകാശ പോരാട്ടത്തിന്റെ മുഖമായ മണ്ടേല അടക്കമുള്ളവരുടെ അഭിഭാഷകയായിരുന്ന ഇന്ത്യൻ വംശജ?

പ്രിസ്‌കില്ല ജന

8. ഏതു ബാങ്കിൻറെ സഹായത്തിലാണ് രാജ്യത്ത് 11,000 കോടി രൂപയുടെ കോവിഡ് പ്രതിരോധ പദ്ധതി നടപ്പാക്കുന്നത്?

ലോകബാങ്ക്

9. 2020ലെ തീരമേഖലയിലെ മലിനീകരണനിയന്ത്രണ വുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര തലത്തിൽ മികച്ച നടപടികൾ എന്ന വിഭാഗത്തിന് കീഴിൽ ഇന്ത്യയുടെ സ്ഥാനം?

3

10. IPL ൽ ചരിത്രത്തിലാദ്യമായി 10 സെഞ്ച്വറി പാർട്ട്ണർഷിപ്പിൽ  തികച്ച ആദ്യ ജോഡി?

വിരാട് കോഹ്‌ലിയും, എ.ബി ഡിവില്ലിയേഴ്സും

▪️IPL ൽ ചരിത്രത്തിലാദ്യമായി പാർട്ട്ണർഷിപ്പിൽ 3000 റൺസ് നേടിയ ആദ്യ ജോടിയും വിരാട് കോഹ്‌ലിയും, എ.ബി ഡിവില്ലിയേഴ്സും ആണ്

11. 2020 ലെ NBA ചാമ്പ്യൻഷിപ്പ് ജേതാക്കൾ?

ലോസ് ആഞ്ചൽസ് ലേക്കേഴ്സ്

Join Whatsapp Group

Join Telegram 

Current affairs,October 12

1. കോവിഡ് 19 ന്റെ സാഹചര്യത്തിൽ ലോക്ക് ഡൗണിന് ശേഷം തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്ന ആദ്യ ഇന്ത്യന്‍ സിനിമ?

ലൗ

▪️ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ലൗ'. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് രജീഷ വിജയനും ഷൈന്‍ ടോം ചാക്കോയുമാണ്.

▪️2020 ഒക്ടോബര്‍ 15-ന് ഗള്‍ഫ് & ജി സി സി രാജ്യങ്ങളില്‍ ചിത്രം റിലീസ് ചെയ്യും

2. 2020 ലെ എല്‍സേബിയൂസ് പുരസ്‌ക്കാര ജേതാവ്?

ഉമ്മന്‍ ചാണ്ടി

▪️കെ.കെ.എന്‍.ടി.സി. സ്ഥാപകന്‍ കെ.പി. എല്‍സേബിയൂസ് മാസ്റ്ററുടെ സ്‌മരണയ്ക്ക് ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരമാണ് എല്‍സേബിയൂസ് പുരസ്‌കാരം.

3. 2020 ലെ ഫ്രഞ്ച് ഓപ്പൺ പുരുഷ വിഭാഗം കിരീടം നേടിയത്?

റാഫേൽ നദാൽ 

▪️ കിരീട നേട്ടത്തോടെ നദാലിന്റെ ഗ്രാൻസ്ലാം കിരീടങ്ങൾ 20 ആയി( ഫെഡററിനും നദാലിനും 20 വിതം)

▪️ നദാലിന്റെ 13th ഫ്രഞ്ച് ഓപ്പൺ കിരീടം

▪️ 2020 ലെ വനിതാ :- ഇഗ സ്വിടെക് (പോളണ്ട്)  

▪️ കളിമൺ കോർട്ട്,റോളണ്ട് ഗാരോസ് എന്നറിയപ്പെടുന്ന ഗ്രാൻഡ്സ്ലാം:- ഫ്രഞ്ച് ഓപ്പൺ

4. അടുത്തിടെ ഫോര്‍മുല വണ്‍ കാറോട്ട മത്സരങ്ങളില്‍ 91 കിരീടങ്ങളെന്ന ജര്‍മനിയുടെ ഇതിഹാസ താരം മൈക്കിള്‍ ഷൂമാക്കറിന്റെ റെക്കോഡിനൊപ്പമെത്തിയ വ്യക്തി?

ലൂയിസ് ഹാമില്‍ട്ടണ്‍

5. 2020 ഒക്ടോബറിൽ അന്തരിച്ച മുന്‍ ഇന്ത്യന്‍ പുരുഷ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍?

കാള്‍ട്ടണ്‍ ചാപ്മാന്‍

6. പരിസ്ഥിതി സൗഹൃദ ബീച്ചുകൾക്ക് നൽകുന്ന രാജ്യാന്തര ഫ്ലാഗ് പദവി ലഭിച്ച ഇന്ത്യയിലെ 8 ബീച്ചുകളിൽ ഉൾപ്പെട്ട കേരളത്തിലെ ബീച്ച്?

കാപ്പാട് (കോഴിക്കോട്)

7. 2020 ഒക്ടോബറിൽ അന്തരിച്ച കലാമണ്ഡലം കേശവപ്പൊതുവാൾ ഏത് വാദ്യോപകരണവുമായി  ബന്ധപ്പെട്ടിരിക്കുന്നു ?

ചെണ്ട

8. 2020-ലെ ഉണ്ണികൃഷ്ണൻ പുതൂർ സ്മാരക പുരസ്കാര ജേതാവ്?

അക്കിത്തം  അച്യുതൻനമ്പൂതിരി

9. കെഎസ്ആർടിസി ജീവനക്കാരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനുവേണ്ടി കെഎസ്ആർടിസി ആരംഭിക്കുന്ന പുതിയ സംരംഭം?

കെഎസ്ആർടിസി മൊബൈൽ ക്ലിനിക്

▪️ തിരുവനന്തപുരം ജില്ലയിലാണ് കെഎസ്ആർടിസിയുടെ ആദ്യത്തെ മൊബൈൽ ക്ലിനിക് ആരംഭിക്കുന്നത്.

10. സമ്പൂർണ്ണ ദ്രവീകൃത പ്രകൃതി വാതകം ഇതിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പൽ?

CMA CGM ജാക്വിസ് സാഡെ

11. അടുത്തിടെ പ്രസിദ്ധീകരിച്ച 'Preparing for Death' ആരുടെ രചനയാണ്?

അരുൺ ഷൂരി 

12. രാജ്യത്തെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ പൊതുവിദ്യാഭ്യാസ സംസ്ഥാനം?

കേരളം

Join Whatsapp Group

Join Telegram 

Current affairs,October 11

1. ഒക്ടോബർ 11 :- അന്താരാഷ്ട്ര ബാലികാദിനം

▪️ പെൺകുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർ നേരിടുന്ന ലിംഗ വിവേചനത്തിനെതിരെ ബോധവൽക്കരണം നൽകുന്നതിനുമായി ഐക്യരാഷ്ട്ര സഭ ആഹ്വാനം ചെയ്ത ഈ ദിനാചരണം 2012 മുതൽ ആചരിച്ചുവരുന്നു.

▪️2020 theme - “My voice, our equal future”

2. ഗരാമീണമേഖലയിലെ വീടുകളിൽ 100% ടാപ്പ് വാട്ടർ കണക്ഷൻ നൽകുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനം?

ഗോവ

◾️ 2024 ഓടെ എല്ലാ ഗ്രാമീണ കുടുംബങ്ങൾക്കും ടാപ്പ് വാട്ടർ നൽകുന്ന പദ്ധതി :- ജൽ ജീവൻ  മിഷൻ 

3. ഗരാമങ്ങളിൽ ഭൂമി കൃത്യമായി നിർണ്ണയിച്ച് ഉടമകൾക്ക് സ്വത്തുടമസ്ഥത കാർഡ് നൽകുന്ന പദ്ധതി?

സ്വമിത്യ

4. തീരദേശ സുരക്ഷയുടെ ഭാഗമായി കൊച്ചിയിൽ നടന്ന സുരക്ഷാ പരിശീലനം?

സാഗർ കവച്

◾️ നാവികസേന,കോസ്റ്റ് ഗാർഡ്, സിഐഎസ്എഫ്, കേന്ദ്ര രഹസ്യാന്വേഷണവിഭാഗം,തീരദേശ പോലീസ്, മറൈൻ എൻഫോഴ്സ്മെൻറ് തുടങ്ങിയവർ ചേർന്നാണ് സുരക്ഷാ പരിശീലനം നടത്തിയത്.

5. 2020 ഒക്ടോബറിൽ യുഎസിൽ സ്ത്രീ തീവ്രവലതുപക്ഷ സംഘത്തിൽ പെട്ടവർ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ഗവർണർ?

ഗ്രെച്ചെൻ വിറ്റ്മെർ

6. കേരള കർഷക ക്ഷേമനിധി ബോർഡിൻറെ ആസ്ഥാനം?

തൃശ്ശൂർ

7. എസിഎം അബ്ദുല്ല - കായിക കേരളത്തിന്റെ  കർമ്മ കീർത്തി എന്ന പുസ്തകം രചിച്ചത്?

ചൂര്യയി ചന്ദ്രൻ

8. 2020 ലെ ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് വിഭാഗം കിരീട ജേതാവ്?

Iga Swiatek

◾️ഫരഞ്ച് ഓപ്പൺ നേടുന്ന ആദ്യ പോളണ്ട് താരമാണ്

9. നീതി ആയോഗിന്റെ  ഉപദേശകനായി നിയമിതനാകുന്ന വ്യക്തി?

Sudhendu Jyothi സിൻഹ

10. രാജ്യത്തെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ പൊതുവിദ്യാഭ്യാസ സംസ്ഥാനം?

കേരളം

11. പാലിയേറ്റീവ് കെയറില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കിടപ്പരോഗികളുടെ കൊവിഡ് പരിശോധന വീട്ടിലെത്തി നടത്തുന്ന പദ്ധതി?

സാന്ത്വനസ്പര്‍ശം

Join Whatsapp Group

Join Telegram 

Current affairs,October 10

1. ഒക്ടോബർ 10:- ലോക മാനസികാരോഗ്യ ദിനം (World Mental Health Day)

▪️''ഏവര്‍ക്കും മാനസികാരോഗ്യം - മാനസിക ആരോഗ്യത്തിനു കൂടുതല്‍ നിക്ഷേപം; കൂടുതല്‍ പ്രാപ്യത'' (Mental Health for All: Greater Investment; Greater Access ) എന്ന സന്ദേശമാണ് 2020 ലെ  ലോകമാനസികാരോഗ്യ ദിനത്തിന്റെ പ്രമേയം.

2. ഒക്ടോബർ 10 :- ലോക പാലിയേറ്റീവ് കെയർ ദിനം/ സാന്ത്വന പരിചരണ ദിനം (World Palliative Care Day) -

▪️ഒക്ടോബർ മാസത്തിലെ രണ്ടാമത്തെ ശനിയാഴ്ച ആചരിക്കുന്നു

▪️World Palliative Care Day 2020 Theme :- Palliative Care: it's “My Care, My Comfort.

▪️കേരളത്തിൽ പാലിയേറ്റീവ് കെയർ ദിനമായി ആചരിക്കുന്നത് ജനുവരി 15 നാണ്

3. ഒക്ടോബർ 10:- ദേശീയ തപാൽ ദിനം (National Postal Day)

4. മല്ലപ്പെരിയാർ ഡാം നിർമ്മിച്ചിതിന്റെ 125 ആം വാർഷികം എന്നായിരുന്നു?

2020 ഒക്ടോബർ 10

▪️മല്ലപ്പെരിയാർ ഡാം എൻജിനീയർ:- ജോൺ പെനിക്യുക്ക്

5. 2020 ലെ വയലാർ അവാർഡ് ജേതാവ്?

ഏഴാച്ചേരി രാമചന്ദ്രൻ

▪️"വെർജീനിയൻ വെയിൽക്കാലം" എന്ന 41 കവിതകൾ ഉൾപ്പെട്ട കവിതാ സമാഹാരത്തിനാണ് പുരസ്കാരം ലഭിച്ചത്.

▪️ഒരു ലക്ഷയും രൂപയും കാനായി കുഞ്ഞിരാമന്റെ ഒരു വെങ്കല ശിൽപ്പവുമാണ് അവാർഡായി സമ്മാനിക്കുക.

▪️വയലാർ അവാർഡ് ഏർപ്പെടുത്തിയ വർഷം :- 1971

6. സംസ്ഥാനത്തെ കോറികളിലും ക്രഷർ കളിലും വിജിലൻസ് നടത്തിയ?

ഓപ്പറേഷൻ സ്റ്റോൺ വാൾ

7. 2020 ഒക്ടോബറിൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ച ആദ്യ തദ്ദേശീയ നിർമ്മിത Air-to-surface Anti-Radiation Missile?

Rudram-1

▪️ ഇന്ത്യൻ വ്യോമസേനയ്ക്ക് വേണ്ടി ഡി.ആർ.ഡി.ഒ ആണ്  മിസൈൽ വികസിപ്പിച്ചത്

▪️ദരപരിധി :- 250 കി.മീ 

8. തടർച്ചയായി ഒൻപതാം തവണയും എസ്എൻ ട്രസ്റ്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്?

വെള്ളാപ്പള്ളി നടേശൻ

9. 2020 ലെ സമാധാന നോബൽ പുരസ്കാരം നേടിയ സംഘടന?

വേൾഡ് ഫുഡ് പ്രോഗ്രാം

▪️ആഗോളതലത്തിൽ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താൻ ലക്ഷ്യമിട്ട്  യു.എന്നിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഏജൻസി

▪️ സഥാപിതമായ വർഷം :- 1961

▪️ആസ്ഥാനം :- റോം 

10. 2020 ഒക്ടോബറിൽ അന്തരിച്ച എഡ്ഢി വാൻ ഹെലൻ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ട വ്യക്തിയാണ്?

ഗിറ്റാർ

11. 2020 ഒക്ടോബറിൽ കേന്ദ്ര ഉപഭോക്തൃകാര്യ ഭക്ഷ്യ-പൊതുവിതരണ വകുപ്പിൻറെ അധികച്ചുമതല ലഭിച്ച മന്ത്രി?

പീയൂഷ് ഗോയൽ

12. 2020 ഒക്ടോബറിൽ ഫോബ്സ് പ്രസിദ്ധീകരിച്ച ഇന്ത്യയിലെ 100 ധനികരായ വ്യക്തികളുടെ പട്ടികയിൽ മലയാളികളിൽ ഒന്നാം സ്ഥാനം നേടിയത്?

എം.ജി ജോർജ് മുത്തൂറ്റ് (ഇരുപത്തിയാറാം സ്ഥാനം)

▪️ ഒന്നാം സ്ഥാനം :- മുകേഷ് അംബാനി, 29- ആം സ്ഥാനം :-  എം.എ യൂസഫലി

13. 2020 ഒക്ടോബറിൽ ഷിപ്പിംഗ് മേഖലയിലെ പ്രഥമ പരിസ്ഥിതിസൗഹൃദ കമ്പനി എന്ന നേട്ടം കൈവരിച്ചത്?

കൊച്ചിൻ ഷിപ്പിയാർഡ്

14. 2020 ഒക്ടോബറിൽ ബ്രിട്ടനിലെ പ്രശസ്തമായ "Member Of The Order Of The British Empire" ബഹുമതിക്ക് അർഹനായ മലയാളി?

ജേക്കബ് തുണ്ടിൽ

Join Whatsapp Group

Join Telegram 

Current affairs,October 09

1. ഒക്ടോബർ 09 :- ലോക തപാൽ ദിനം (World Postal Day)

▪️ ആഗോള പോസ്റ്റൽ യൂണിയന്റെ സ്ഥാപക ദിനം ആണ് ലോക തപാൽ ദിനമായി ആചരിക്കുന്നത്

▪️ 1894 ഒക്ടോബർ 9നാണ്  ആഗോള പോസ്റ്റൽ യൂണിയൻ രൂപീകരിച്ചത്.

▪️1969-ൽ ടോക്കിയോയിൽ നടന്ന ആഗോള പോസ്റ്റൽ യൂണിയൻ കോൺഗ്രസിൽ ആനന്ദ് മോഹൻ എന്ന ഇന്ത്യക്കാരനാണ് ലോകതപാൽ ദിനം എന്ന ആശയം മുന്നോട്ട് വെച്ചത്.

▪️ 1948 ൽ യൂണിവേഴ്സൽ പോസ്റ്റൽ യൂണിയൻ ഐക്യരാഷ്ട്രസഭയുടെ ഏജൻസിയായി.

▪️ ആഗോള പോസ്റ്റൽ യൂണിയൻ ആസ്ഥാനം :- ബേൺ,സ്വിറ്റ്സർലാൻഡ്

▪️ ഇന്ത്യയിൽ ദേശീയ തപാൽ ദിനമായി ആചരിക്കുന്നത് :- ഒക്ടോബർ 10

2. ഗാന്ധിജിയുടെ മൂന്നാമത്തെ കേരള സന്ദർശനത്തിന്റെ എത്രാമത്തെ വാർഷികമാണ് 2020 ഒക്ടോബർ 9 ന് ആചരിച്ചത്?

93 മത്തെ 

3. കോവിഡ് പശ്ചാത്തലത്തിൽ പുസ്തകങ്ങള്‍ അണു നശീകരണം നടത്തുന്നതിനായി കൊടകര സഹൃദയ എന്‍ജിനിയറിംഗ് കോളേജ് വികസിപ്പിച്ച ഉപകരണം ?

ബുക്ക് ഡിസ് ഇന്‍ഫെക്ടര്‍

▪️ഇതിലെ യു.വി.സി സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ വളരെ കുറഞ്ഞ സമയം കൊണ്ട് പുസ്തകങ്ങള്‍ പൂര്‍ണമായും അണുവിമുക്തമാക്കാനാകും.

▪️ബക്ക് ഡിസ് ഇന്‍ഫെക്ടര്‍ ഉപയോഗിച്ച്‌ കൊവിഡ് 19, സാര്‍സ്, മെര്‍സ്, എച്ച്‌ 1 എന്‍ 1, ഇന്‍ഫ്‌ളൂവെന്‍സ തുടങ്ങിയ എല്ലാത്തരം വൈറസുകളും ബാക്ടീരിയ ഫംഗസ് തുടങ്ങിയ സൂക്ഷമ ജീവികളേയും നശിപ്പിക്കാനാകും.

4. കേരളത്തിലെ ആദ്യത്തെ ഇന്റഗ്രേറ്റഡ് ഫാമിലി ഹെൽത്ത് സെന്റർ പ്രവർത്തനമാരംഭിച്ച സ്ഥലം?

പാങ്ങപ്പാറ (തിരുവനന്തപുരം)

5. അടുത്തിടെ ഇന്ത്യയിലേയ്ക്ക് സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്ന ചൈനീസ് കമ്പനികളുടെ വിശ്വാസ്യത ഉറപ്പു വരുത്തുന്നതിനായി ചൈനീസ് കമ്പനികളെ കുറിച്ച്‌ കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍  മോദിസര്‍ക്കാര്‍ നിയമിച്ച വ്യക്തി?

അജിത് ഡോവൽ

▪️ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗം മുൻ തലവനും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമാണ്  അജിത് ഡോവൽ.

▪️1988-ൽ സുവർണ്ണ ക്ഷേത്രത്തിലൊളിച്ച  ഖാലിസ്ഥാൻ ഭീകരർക്കെതിരായി നടന്ന ഓപ്പറേഷൻ ബ്ലാക്ക് തണ്ടറിലെ നിർണ്ണായക രഹസ്യവിവരങ്ങൾ ഇദ്ദേഹമായിരുന്നു നൽകിയത്.

▪️1999-ൽ നടന്ന ഖാണ്ഡഹാർ വിമാന റാഞ്ചലിൽ ഭീകരരുമായി ആശയവിനിമയം നടത്തി ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ അജിതിന്റെ നേതൃത്വത്തിൽ നടന്നു.

▪️ഇന്ത്യ-ചൈന അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേക ദൂതനായി ഡോവലിനെ ഇന്ത്യ നിയമിച്ചിരുന്നു.

6. 2020 ഒക്ടോബറിൽ കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയം ആരംഭിച്ച ഇന്ത്യയുടെ ആദ്യ പ്രീമിയം കോട്ടൺ ബ്രാൻഡ്?

കസ്തൂരി 

7. 2020 ഒക്ടോബറിൽ അന്തരിച്ച കാനായി കുഞ്ഞിരാമന്റെ വിഖ്യാതശില്പമായ മലമ്പുഴയിലെ 'യക്ഷി'ക്ക് മോഡലായ വ്യക്തി?

നഫീസ (നബീസുമ്മ )

▪️മലമ്പുഴ യക്ഷി :- കേരളത്തിലെ മലമ്പുഴ അണക്കെട്ടിനോട് അനുബന്ധിച്ചുള്ള ഉദ്യാനത്തിലെ പ്രശസ്തമായ ശില്‍പമാണ് യക്ഷി. കാനായി കുഞ്ഞിരാമനാണ് ഇതിന്റെ ശില്‍പ്പി.30 അടി ഉയരമുള്ള നഗ്നയായ ഒരു സ്ത്രീരൂപമാണ് ഈ ശില്‍പം. കാലുകള്‍ നീട്ടി, മാറിടം ഉയര്‍ത്തി, അര്‍ദ്ധമയക്കത്തില്‍ ആകാശത്തേക്ക് കണ്ണ് ഉയര്‍ത്തി മുടിയിഴകളില്‍ വിരലോടിക്കുന്ന സ്ത്രീരൂപം സൃഷ്ടിച്ചിരിക്കുന്നത് സിമന്‍റിലാണ്. 1967 മുതല്‍ രണ്ടുവര്‍ഷം എടുത്താണ് ശില്പം പൂര്‍ത്തിയാക്കിയത്.

8. 2020 ലെ സാഹിത്യ നോബൽ ജേതാവ്?

ലൂയി ഗ്ലിക്ക്‌ (അമേരിക്ക)

▪️ സാഹിത്യത്തിന് നോബൽ പുരസ്കാരം ലഭിക്കുന്ന പതിനാറാമത്തെ വനിതയാണ് ലൂയി ഗ്ലിക്ക്‌. 2010 നു ശേഷം സാഹിത്യ നോബൽ ലഭിക്കുന്ന നാലാമത്തെ വനിതയുമാണ്.

▪️ പരധാനകൃതികൾ :-  ഫസ്റ്റ് ബോൺ (1968),വൈൽഡ് ഐറിസ് (1992), അവർണോ (2006)

9. അടുത്തിടെ ലോകത്ത് ഏറ്റവും കൂടുതല്‍ കാരയ്ക്ക മരങ്ങളുള്ള പ്രദേശമെന്ന ബഹുമതി നേടി ഗിന്നസ് ബുക്കിൽ  ഇടം നേടിയ പ്രദേശം?

അല്‍ഹസക്ക്

▪️ലോകത്തെ ഏറ്റവു മികച്ച കാരക്കകളില്‍ പെട്ട അല്‍ഖലാസ് എന്ന ഇനത്തില്‍ പെടുന്ന മുപ്പത് ലക്ഷം കാരക്ക വൃക്ഷങ്ങളാണ് അല്‍ഹസയിലുള്ളത്.

10. 2020 ഒക്ടോബറിൽ കേരള ടൂറിസം വകുപ്പിന്റെ  ആഭിമുഖ്യത്തിൽ വില്ലേജ് ടൂറിസം പദ്ധതി ആരംഭിച്ച സ്ഥലം?

മൺറോതുരുത്ത് (കൊല്ലം)

11. ഐ.പി.എല്ലിൽ 50 തവണ അൻപതോ അതിനു മുകളിലോ റൺസ് നേടുന്ന ആദ്യ താരമെന്ന റെക്കോർഡ് അടുത്തിടെ സ്വന്തമാക്കിയ താരം?

ഡേവിഡ് വാർണർ

▪️ 42 തവണ ഈ നേട്ടം സ്വന്തമാക്കിയ വിരാട് കോഹ്ലി ആണ് പിന്നിൽ.

▪️ ഡേവിഡ് വാർണർ ഏത് സീസണിലാണ് ആദ്യമായി ഐ.പി.എല്ലിൽ എത്തിയത് :-  2009

12. അടുത്തിടെ അന്തരിച്ച നോബൽ പുരസ്കാരം ലഭിച്ച ഏക മെക്സിക്കൻ ശാസ്ത്രജ്ഞൻ?

മാരിയോ മൊളീന

▪️1995 രസതന്ത്ര നോബൽ ജേതാവ്.

13. 2020 ഒക്ടോബറിൽ Mascow International Film Festival-ൽ BRICS മത്സര വിഭാഗത്തിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട മലയാളി?

കനി കുസൃതി (ചിത്രം :-  ബിരിയാണി)

14. പെൺകുട്ടികൾക്കായുള്ള അന്താരാഷ്ട്ര ദിനത്തിന്റെ  ഭാഗമായി അടുത്തിടെ 16 വയസ്സുള്ള ആവ മുർട്ടോ ഏത് രാജ്യത്തിന്റെ പ്രധാനമന്ത്രി കസേരയിലാണ് ഒരു ദിവസം അധികാരത്തിലിരുന്നത്?

ഫിൻലാൻഡ്

▪️ഫിൻലാൻഡ് പ്രധാനമന്ത്രി :- സന മെറിൻ

15. 2020 ഒക്ടോബറിൽ പുരുഷ വിഭാഗം 10,000 മീറ്റർ  ഓട്ടത്തിൽ ലോക റെക്കോർഡ് സ്ഥാപിച്ച അത്‌ലറ്റ്?

Joshua Cheptegei ( ഉഗാണ്ട)

▪️ വനിതകളുടെ 5000 മീറ്ററിൽ പുതിയ റെക്കോർഡ് സ്ഥാപിച്ചത് :- Letesenbet Gidey (എത്യോപ്യ)

16. 2020 ഒക്ടോബറിൽ അന്തരിച്ച കേരളത്തിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പ്രഥമ ഓംബുഡ്സ്മാനും ഹൈക്കോടതി ജഡ്ജിയും ആയിരുന്ന വ്യക്തി?

ജസ്റ്റിസ് പി.എ. മുഹമ്മദ്

17. 2020ലെ ലോക ജൂനിയർ സ്പീഡ് ചെസ് ചാമ്പ്യൻഷിപ്പ് ജേതാവ്?

നിഹാൽ സരിൻ

Join Whatsapp Group

Join Telegram 

Current affairs,October 08

1. ഒക്ടോബർ 08:- ലോക കാഴ്ച ദിനം (World Sight Day)

▪️ഒക്ടോബർ മാസത്തിലെ രണ്ടാമത്തെ വ്യാഴാഴ്ച ആചരിക്കുന്നു.

▪️2020 ലെ സന്ദേശം :- 'കാഴ്ചയുടെ പ്രത്യാശ'

▪️2000 ൽ ലയൺസ് ക്ലബ് ഇന്റർനാഷണൽ ഫൗണ്ടേഷന്റെ സൈറ്റ് ഫസ്റ്റ് കാമ്പെയ്ൻ ആണ് ലോക വ്യാപകമായ ഈ ആചരണം ആരംഭിച്ചത്.

2. ഒക്ടോബർ 8 :- ഇന്ത്യൻ വ്യോമസേനാ ദിനം

▪️സഥാപിതമായത് :- 1932 ഒക്ടോബർ 8

▪️ ആസ്ഥാനം :- ന്യൂഡൽഹി

▪️ ആപ്തവാക്യം :- നഭ സ്പർശം ദീപ്തം (Touch The Sky With Glory) "പ്രതാപത്തോടെ ആകാശം തൊടുക" എന്നാണ് അർത്ഥം

▪️ വായുസേനകളിൽ ലോകത്ത് നാലാം സ്ഥാനമാണ് ഇന്ത്യൻ വ്യോമസേനയ്ക്ക്.

▪️ വ്യോമസേനയുടെ ഓണററി എയർ വൈസ് മാർഷൽ പദവി ആദ്യമായി ലഭിച്ച ഇന്ത്യൻ വ്യവസായി :- ജെ.ആർ.ഡി ടാറ്റ

▪️ ഇന്ത്യൻ വ്യോമസേനയുടെ ഓണററി പദവി ലഭിച്ച ആദ്യ കായികതാരം :- സച്ചിൻ ടെണ്ടുൽക്കർ

▪️ ഇന്ത്യയുടെ ലൈക് കോംപാക്ട് എയർക്രാഫ്റ്റായ തേജസിൽ പറന്ന ആദ്യ ഇന്ത്യൻ വനിത :- പി.വി സിന്ധു

3. ഏത് സംസ്ഥാനത്താണ് രാജ്യത്തെ ആദ്യത്തെ കർഷക ക്ഷേമനിധി ബോർഡ് നിലവിൽ വന്നത്?

കേരളം

▪️ബോർഡ് ചെയർമാൻ :- ഡോ. പി രാജേന്ദ്രൻ

▪️ സംസ്ഥാനത്തെ 60 വയസ്സ് പൂർത്തിയാകുന്ന കർഷകർക്ക് മാസംതോറും പെൻഷൻ ലഭിക്കും

▪️ 18 നും 55 നുമിടയിൽ പ്രായമുള്ളവർക്ക് ക്ഷേമനിധിയിൽ അംഗമാകാം

4. 2020 ലെ രസതന്ത്ര നൊബേൽ പുരസ്കാരത്തിന് അർഹരായത്?

ഇമ്മാനുവൽ ഷാർപന്റിയെർ,ജെന്നിഫർ എ.ഡൗഡ്ന

▪️ജനിതക ഘടനയിൽ മാറ്റം വരുത്തുന്നതിനുള്ള ക്രിസ്പർ കാസ്-9 സാങ്കേതികവിദ്യ വികസിപ്പിച്ചതിനാണ് പുരസ്കാരം ലഭിച്ചത്

▪️ ആദ്യമായാണ് വനിതകൾ മാത്രമുള്ള ഗ്രൂപ്പിന് രസതന്ത്ര നോബൽ ലഭിക്കുന്നത്.

▪️ രസതന്ത്രം നോബൽ ലഭിച്ച വനിതകളുടെ എണ്ണം 7

▪️ മറ്റ് അഞ്ചു പേർ :- മേരി ക്യൂറി (1911), ഐറിൻ ക്യൂറി(1935), ദോറോത്തി ഹോഡ്ജ്കിൻ (1964), അദാ യെനോത്ത് (2009), ഫ്രാൻസിസ് അർണോൾഡ് (2018)

▪️ജീനോം എഡിറ്റിംഗ് :- ജനിതക ഘടനയിൽ മാറ്റങ്ങൾ വരുത്തുന്ന സാങ്കേതികവിദ്യയാണ് ജീനോം എഡിറ്റിംഗ്. ജീനോം എഡിറ്റിംഗിന് പലവിധ മാർഗ്ഗങ്ങൾ ഉണ്ടെങ്കിലും കൃത്യത കൂടിയ മാർഗമാണ് ക്രിസ്പർ കാസ് 9 

5. ഇന്ത്യ പോസ്റ്റ് പെയ്മെൻറ് ബാങ്കിൻറെ മേധാവിയായി ചുമതലയേറ്റ വ്യക്തി?

ജെ.വെങ്കിട്ടരാമു

▪️ ഇന്ത്യൻ പോസ്റ്റൽ വകുപ്പിന് കീഴിലുള്ള ഒരു പൊതുമേഖലാ സ്ഥാപനമാണ്  ഇന്ത്യൻ പോസ്റ്റ് പെയ്മെൻറ്സ് ബാങ്ക്

▪️ ഇന്ത്യ പോസ്റ്റ് പെയ്മെൻറ്സ് ബാങ്ക് (തപാൽ ബാങ്ക്) സ്ഥാപിതമായ വർഷം :- 2018 സെപ്റ്റംബർ 1

▪️ ആസ്ഥാനം :- ന്യൂഡൽഹി

6. കേരള കൃഷി വകുപ്പിന് കീഴിൽ സംസ്ഥാനത്തെ ആദ്യത്തെ ജീവാണു-ജൈവവള ഗുണ നിയന്ത്രണ ശാല നിലവിൽ വന്നത്?

പട്ടാമ്പി (പാലക്കാട്)

7. എല്ലാ ഗ്രാമീണ വീടുകളിലും പൈപ്പ് ലൈൻ കുടിവെള്ളം എത്തിക്കുന്നതിനുള്ള സർക്കാർ പദ്ധതി?

ജൽ ജീവൻ മിഷൻ

▪️ 2024 ഓടെ പദ്ധതി പൂർത്തിയാക്കാൻ ആണ് ലക്ഷ്യം

8. ശരീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസലറായി നിയമിതനാകുന്നത്?

പി.എം മുബാറക് പാഷ

9. 2010 ഒക്ടോബറിൽ റിസർവ് ബാങ്കിൻറെ പുതിയ ഡെപ്യൂട്ടി ഗവർണറായി നിയമിതനായത്?

എം രാജേശ്വരി റാവു

Join Whatsapp Group

Join Telegram 

Current affairs,October 07

1. 2020 ഒക്ടോബറിൽ വെടിയേറ്റ് മരിച്ച ഹോളിവുഡ് നടൻ?

തോമസ് ജെഫേഴ്സൺ ബേഡ്

2. 2020 ഒക്ടോബറിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (SBI) പുതിയ ചെയർമാനായി നിയമിതനായത്?

ദിനേശ് കുമാർ ഖാര

▪️ രജനീഷ് കുമാർ വിരമിച്ച ഒഴിവിലാണ് നിയമനം

3. 2020 നവംബറിൽ പന്ത്രണ്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് അദ്ധ്യക്ഷം വഹിക്കുന്ന രാജ്യം?

റഷ്യ 

4. 2020 ലെ ഭൗതിക ശാസ്ത്ര നൊബേൽ ജേതാക്കൾ?

റോജർ പെൻറോസ് (ബ്രിട്ടൻ), റെയിൻഹാർഡ് ജെൻസൽ (ജർമനി), ആൻഡ്രിയ ഗെസ് (അമേരിക്ക)

▪️തമോദ്വാരം രൂപപ്പെടുന്നത് സാമാന്യ ആപേക്ഷികതാ സിദ്ധാന്തത്തിന്റെ ശക്തമായ പ്രവചനമാണെന്ന് കണ്ടെത്തിയതിന്:- റോജർ പെൻറോസ്

▪️മിൽക്കി വേ ഗാലെക്സിയുടെ മധ്യഭാഗത്ത് ഒരു സൂപ്പർമാസ്സീവ് കോംപാക്റ്റ് ഒബ്ജക്റ്റ് കണ്ടെത്തിയതിന്- റെയിൻഹാർഡ് ജെൻസൽ,ആൻഡ്രിയ ഗെസ്

▪️ ഭൗതിക ശാസ്ത്ര നോബൽ പുരസ്കാരത്തിന് അർഹനാകുന്ന നാലാമത്തെ വനിത :- ആൻഡ്രിയ ഗെസ്

5. അടുത്തിടെ റിസർവ് ബാങ്കിൻറെ പണ നയ സമിതി(MPC)യിലേക്ക് നിയമിതനായ ആദ്യ മലയാളി ആരാണ്?

ജയന്ത് ആർ വർമ്മ

▪️MPC :- മോണിറ്ററി പോളിസി കമ്മിറ്റി.

6. ചിത്ര,ശില്പകലാ രംഗത്ത് വിലപ്പെട്ട സംഭാവനകൾ നൽകുന്നവർക്ക് സംസ്ഥാന സർക്കാർ നൽകുന്ന പുരസ്കാരം?

രാജാ രവിവർമ്മ പുരസ്കാരം

▪️2018 ലെ പുരസ്കാരം ലഭിച്ചത് :- പാരീസ് വിശ്വനാഥൻ

▪️ 2019ലെ പുരസ്കാരം ലഭിച്ചത് :-ബി ഡി ദത്തൻ

▪️ കേരള ലളിതകലാ അക്കാദമി ചെയർമാൻ :- നേമം പുഷ്പരാജ്

7. 2020 ഒക്ടോബറിൽ അന്തരിച്ച ഇൻഫർമേഷൻ തിയറി വിദഗ്ധനും ഗൂഗിൾ സീനിയർ ഡേറ്റ സയന്റിസ്റ്റുമായ മലയാളി?

ഡോ. ജോയ് തോമസ്

Join Whatsapp Group

Join Telegram 

Current affairs,October 06

1. ഒക്ടോബർ 06 :-  ലോക സെറിബ്രല്‍ പാള്‍സി ദിനം (World Cerebral Palsy Day)

▪️കഞ്ഞിന്റെ തലച്ചോറിന്റെ വളർച്ചയെയും പ്രവർത്തനങ്ങളെയും ബാധിച്ച്, ചലന വെെകല്യത്തിനും ചിലപ്പോൾ ബുദ്ധിമാന്ദ്യത്തിനും ഇടയാക്കുന്ന അസുഖമാണ് സെറിബ്രൽ പാൾസി.  ഗർഭകാലത്തോ പ്രസവസമയത്തോ അതിനു ശേഷമോ കുഞ്ഞിന്റെ തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുന്ന വ്യത്യസ്ത അസുഖങ്ങളോ അവസ്ഥകളോ ആണ് ഇതിന് കാരണം.

2. അടുത്തിടെ അന്തരിച്ച കേരള ഹൈക്കോടതിയിലെ ആദ്യത്തെ മലയാളി വനിതാ ചീഫ് ജസ്റ്റിസ്?

കെ.കെ ഉഷ

▪️ സജാത മനോഹറിന്  നുശേഷം 2000-2001 കേരള ഹൈക്കോടതിയുടെ രണ്ടാമത്തെ വനിതാ ചീഫ് ജസ്റ്റിസും ആദ്യത്തെ മലയാളി വനിതാ ചീഫ് ജസ്റ്റിസും ആണ്.

▪️ഇന്ത്യയിലെ ആദ്യത്തെ ന്യായാധിപ ദമ്പതികൾ എന്നും അറിയപ്പെടുന്നു.

▪️ഭർത്താവ് കെ സുകുമാരൻ   ഹൈക്കോടതി ജഡ്ജിയായിരുന്നു.

3. 2020 ഒക്ടോബറിൽ International Crew Change & Bunkering Hub ആയി പ്രഖ്യാപിച്ച കേരളത്തിലെ തുറമുഖം?

വിഴിഞ്ഞം

4. 2020 ലെ വൈദ്യശാസ്ത്ര നോബൽ ജേതാക്കൾ?

ഹാർവി ജെ ആൽട്ടർ, മൈക്കിൾ ഹ്യൂട്ടൺ, ചാൾസ് എം റൈസ് 

▪️ഹെപ്പറ്റൈറ്റിസ്-സി വൈറസ് കണ്ടെത്തിയതിനാണ് മൂന്നു പേരും നൊബേൽ സമ്മാനത്തിന് അർഹരായത് 

▪️ ഒരുകോടി സ്വീഡിഷ് ക്രോണയാണ്  പുരസ്കാരത്തുക (8.21 കോടി രൂപ)

5. 2020 നവംബറിൽ ചൈന വിക്ഷേപിക്കുന്ന ലോകത്തിലെ ആദ്യത്തെ Asteroid Mining Robot?

NEO-1

6. കേരളത്തിലെ ആദ്യ ഓപ്പൺ സർവകലാശാലയായ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസലർ ആയി നിയമിതനായ വ്യക്തി?

ഡോ.മുബാറക് പാഷ

▪️സർവകലാശാല ആസ്ഥാനം :-  കൊല്ലം

7. 2020 ലെ ഫോബ്സിന്റെ  ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള ചീഫ് മാർക്കറ്റിംഗ് ഓഫീസർ മാരുടെ പട്ടികയിൽ ഇന്ത്യയിൽ നിന്ന് ഉൾപ്പെട്ട ഏക വ്യക്തി?

രവി സന്താനം

8. ദരെയുള്ള മുങ്ങി കപ്പലുകളെ തകർക്കുന്നതിന് അടുത്തിടെ ഇന്ത്യ വിജയകരമായി പരീക്ഷിച്ച മിസൈൽ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ടോർപിഡോ സംവിധാനം?

SMART  ( സൂപ്പർ സോണിക് മിസൈൽ അസിസ്റ്റഡ് റിലീസ് ഓഫ് ടോർപിഡോ)

▪️വികസിപ്പിച്ചത് :- DRDO

▪️ പരീക്ഷണം നടന്നത് :-  ഒഡീഷയിലെ വീലർ ദ്വീപിൽ

▪️DRDO ചെയർമാൻ :- ഡോ. ജി. സതീഷ് റെഡ്ഡി

9. 2020 ഒക്ടോബറിൽ ഉദ്ഘാടനം നടന്ന ഫൂൽബാഗൻ ഭൂഗർഭ മെട്രോ സ്റ്റേഷൻ ഏത് സംസ്ഥാനത്തിലാണ് സ്ഥിതി ചെയ്യുന്നത്?

പശ്ചിമബംഗാൾ

10. രാജ്യാന്തര ട്വൻറി20 യിൽ  ഏറ്റവും കൂടുതൽ പുറത്താക്കലുകളിൽ പങ്കാളിയായ വിക്കറ്റ് കീപ്പറെന്ന ധോണിയുടെ നേട്ടം മറികടന്ന വനിത വിക്കറ്റ് കീപ്പർ?

അലീസ ഹീലി

▪️ ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ ആണ്

▪️ 114 മത്സരങ്ങളിൽനിന്ന് 92 പുറത്താക്കലുകൾ

▪️ ധോണി 98 മത്സരം 91 പുറത്താക്കലുകൾ

11. 2020 ഒക്ടോബറിൽ രാജാകേശവദാസ് സ്മാരക ആർട്ട് ഗ്യാലറി നിലവിൽ വന്ന ജില്ല?

ആലപ്പുഴ

12. 12-മത് ബ്രിക്സ് (BRICS) ഉച്ചകോടിയിൽ ആതിഥേയത്വം വഹിക്കുന്ന രാജ്യം

റഷ്യ

▪️ 2020ലെ ബ്രിക്സ് ഉച്ചകോടിയുടെ തീം :- "BRICS Partnership For Global Stability, Shared Security And Innovation Growth"

▪️ ബരിക്സ് രാജ്യങ്ങൾ :- ബ്രസീൽ,റഷ്യ,ഇന്ത്യ,ചൈന, സൗത്ത് ആഫ്രിക്ക

13. കേരള സർക്കാർ കക്ഷികളായ കേസുകളുടെ നടത്തിപ്പ് കാര്യക്ഷമമാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ രൂപീകരിച്ച നിയമകാര്യ സെല്ലിന്റെ  ചുമതല വഹിക്കുന്നത്?

എ.രാജേഷ്

14. കെ.എസ്.ആർ.ടി.സി.യുടെ പുതിയ അൺ ലിമിറ്റഡ് സ്റ്റോപ് ഓർഡിനറി ബസ് സർവീസിന്റെ  പേര്?

ജനതാ സർവീസ്

▪️ ടിക്കറ്റ് ബുക്ക് ചെയ്യാനായി കെഎസ്ആർടിസി പുറത്തിറക്കിയ  മൊബൈൽ ആപ്പ് :- എന്റെ  കെഎസ്ആർടിസി

▪️ കെഎസ്ആർടിസിയുടെ പാർസൽ സർവീസ് :-  കെഎസ്ആർടിസി ലോജിസ്റ്റിക്സ്

15. 2020ലെ കേരള യോഗാസന ചാമ്പ്യൻഷിപ്പിൽ ജേതാവായത്?

തൃശ്ശൂർ

16. 2020 ലെ ലണ്ടൻ മാരത്തൺ പുരുഷവിഭാഗം ജേതാവ്?

Shura Kitata (എത്യോപ്യ)

▪️ വനിതാ വിഭാഗം ജേതാവ് :- Brigid Kosgei (കെനിയ)

Join Whatsapp Group

Join Telegram 

Current affairs,October 05

1. ഒക്ടോബർ 5 :-ലോക അധ്യാപകദിനം

▪️അധ്യാപകരുടെ പദവി സംബന്ധിച്ച ILO/UNESCO ശുപാർശകൾ 1994 ഒക്ടോബർ 5ന്  അംഗീകരിക്കപ്പെട്ടതിന്റെ  ഓർമയ്ക്കായാണ് അധ്യാപക ദിനം ആചരിക്കുന്നത്.

▪️ ഈ വർഷത്തെ സന്ദേശം :-  അധ്യാപകർ പ്രതിസന്ധിയിൽ നയിക്കുന്നു, ഭാവി പുനർവിഭാവനം ചെയ്യുന്നു.

2. ലോക പാർപ്പിട ദിനം (World Habitat Day)

▪️ഒക്ടോബർ മാസത്തിലെ ആദ്യ തിങ്കളാഴ്ച

▪️World Habitat Day 2020 theme :- Housing For All - A Better Urban Future

3. ലോക വാസ്തുവിദ്യാ ദിനം (World Architecture Day)

▪️ഒക്ടോബർ മാസത്തിലെ ആദ്യ തിങ്കളാഴ്ച

4. ദേശീയ തിരിച്ചറിയൽ പദ്ധതിയിൽ Facial Verification ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യ രാജ്യം?

സിംഗപ്പൂർ

▪️സിംഗപ്പൂരിന്റെ ഡിജിറ്റൽ  ഐഡന്റിഫിക്കേഷൻ പദ്ധതി :- SingPass

5. 2020 ഒക്ടോബറിൽ പ്രകാശനം ചെയ്ത നിറക്കൂട്ടുകളില്ലാതെ എന്ന പുസ്തകത്തിൻറെ രചയിതാവ്?

ഡെന്നീസ് ജോസഫ് (തിരക്കഥാകൃത്ത്)

6. കേരളത്തിലെ ഏറ്റവും നീളം കൂടിയ തുരങ്കപാത ഏതൊക്കെ ജില്ലകളെ തമ്മിൽ ബന്ധിപ്പിച്ചാണ് നിലവിൽ വരുന്നത്?

കോഴിക്കോട്-വയനാട്

▪️ ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി തുരങ്കപാത പദ്ധതി താമരശ്ശേരി ചുരത്തിന് ബദലായാണ് നിലവിൽ വരുന്നത്.

▪️ കൊങ്കൺ റെയിൽവേ കോർപ്പറേഷന്റെ  നേതൃത്വത്തിലാണ് തുരങ്കപാത നിർമ്മിക്കുന്നത്.

▪️നീളം 6.9 കി.മീ

7. 2020 ഒക്ടോബറിൽ ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന നേച്ചർ മാഗസിന്റെ  മികച്ച യുവ ശാസ്ത്രജ്ഞനുള്ള പുരസ്കാരത്തിന് അർഹനായ മലയാളി?

രോഹിത് ബാലകൃഷ്ണൻ

▪️ഇദ്ദേഹം ഒരു സമുദ്ര ശാസ്ത്ര ഗവേഷകനാണ്.

8. 2020 സെപ്റ്റംബറിൽ കെഎസ്ആർടിസി ആരംഭിച്ച അൺ ലിമിറ്റഡ് സ്റ്റോപ് ഓർഡിനറി ബസ് സർവീസ്?

ജനത

9. സംസ്ഥാനത്തിലെ റോഡുകൾ നവീകരിക്കാനായി  പാതശ്രീ അഭിജ്ഞാൻ ആരംഭിച്ച സംസ്ഥാനം?

പശ്ചിമബംഗാൾ

10. 2020ലെ സ്വച്ഛ് ഭാരത് പുരസ്കാരം "സ്വച്ഛ് സുന്ദർ സാമുദായിക ശൗചാലയ" വിഭാഗത്തിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടിയ?

തിരുനൽവേലി

▪️ 2020ലെ സ്വച്ഛ് ഭാരത് മിഷൻ പുരസ്കാരത്തിന് ദേശീയ തലത്തിൽ രണ്ടാം സ്ഥാനം സ്വച്ഛ് സുന്ദർ സാമുദായിക് ശൗചാലയ്  വിഭാഗത്തിൽ നേടിയ കേരളത്തിലെ പഞ്ചായത്ത് :-  കടയ്ക്കൽ

11. ഇന്ത്യക്കാരിയായ ആദ്യ ബഹിരാകാശ യാത്രിക കല്പന ചൗളയുടെ പേര് നൽകിയ ബഹിരാകാശ പേടകം ബഹിരാകാശ നിലയത്തിലേക്ക് വിക്ഷേപിച്ചത് എന്ന്?

2020 ഒക്ടോബർ 01

▪️ ഏതു ദൗത്യത്തിന്റെ  ഭാഗമായാണ് എസ്.എസ് കല്പനചൗള വെർജീനിയയിലെ വാല്പ്സ് ഫെസിലിറ്റിയിൽ നിന്ന് വിക്ഷേപിച്ചത് :- എൻ. ജി - 14

12. സറ്റാറ്റിസ്റ്റിക്സ് & പ്രോഗ്രാം ഇമ്പ്ലീമെന്റേഷൻ മന്ത്രാലയം നടത്തിയ സർവ്വേയിൽ ഇന്ത്യയിലെ ജനങ്ങൾ എത്ര സമയം ഏതൊക്കെ കാര്യങ്ങൾക്ക് ചെലവഴിക്കുന്നു എന്നതിനെ കുറിച്ച് നടത്തിയ പഠനത്തിന്റെ  റിപ്പോർട്ട്?

ടൈംസ് യൂസ് ഇൻ ഇന്ത്യ 2019

13. 2020 ലെ ഇന്ത്യ ടുഡെ  ഹെൽത്ത് ഗിരി പുരസ്കാരം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏറ്റവും മികച്ച പ്രവർത്തനം നടത്തിയ ഏത് ഗവൺമെൻറ് ആശുപത്രിക്ക് ആണ് ലഭിച്ചത്?

എയിംസ്,ന്യൂഡൽഹി

▪️ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മാതൃകാപരമായ ഉത്തരവാദിത്വം നടത്തിയ സെലിബ്രിറ്റിക്കുള്ള  2020 ലെ ഇന്ത്യ ടുഡെ ഹെൽത്ത് ഗിരി പുരസ്കാരം ലഭിച്ചത് :- സോനു സൂദ്

▪️കോവിഡ്  പ്രതിരോധ പ്രവർത്തനങ്ങളിൽ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവെച്ച സംസ്ഥാനത്തിനുള്ള ഇന്ത്യ ടുഡെ ഹെൽത്ത് ഗിരി അവാർഡ് നേടിയത് :- കേരളം

14. ആർബിഐ നിയമിച്ച ധനലക്ഷ്മി ബാങ്ക് ഇടക്കാല കമ്മിറ്റിയുടെ ചെയർമാൻ?

ജി.സുബ്രഹ്മണ്യ അയ്യർ

15. ഇന്ത്യൻ പ്രീമിയർ ലീഗിൽ 2000 റൺസും 110 വിക്കറ്റും  തികയ്ക്കുന്ന ആദ്യ ക്രിക്കറ്റ് താരം?

രവീന്ദ്ര ജഡേജ

16. അടുത്തിടെ  ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ഫൗണ്ടേഷൻ ചെയർമാൻ ആയി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി?

കെ.മാധവൻ

17. എറണാകുളം ജില്ലയിലെ ആദ്യ ക്ഷീര ഗ്രാമം?

ചേന്ദമംഗലം

18. കേരളത്തിലെ ആദ്യ തൊഴിൽജന്യ ശ്വാസകോശരോഗ ഗവേഷണ കേന്ദ്രം ആരംഭിക്കുന്നത്?

ആലപ്പുഴ

Join Whatsapp Group

Join Telegram 

Current affairs,October 04

1. October 04 :- ലോക ബഹിരാകാശ വാരം (World Space Week) - ഒക്ടോബർ 4-10

▪️ഭമിക്ക് വെളിയിലേക്കു പറക്കാനുള്ള മനുഷ്യ ത്വരയുടെ ആദ്യ അടയാളമായ സ്ഫുട്നിക്-1 ന്റെ വിക്ഷേപണദിവസമായ ഒക്ടോബര്‍ 4ഉം (1957 ഒക്ടോബര്‍ 4) ബഹിരാകാശം ആരുടെയും കുത്തകാവകാശമല്ലെന്നു പ്രഖ്യാപിക്കപ്പെട്ട ഒക്ടോബര്‍ 10ഉം (1967 ഒക്ടോബര്‍ 10) ശാസ്ത്രലോകത്തിന് സ്മരണീയമായതുകൊണ്ടാണ് എല്ലാ വര്‍ഷവും ഒക്ടോബര്‍ നാലുമുതല്‍ 10 വരെ ലോക ബഹിരാകാശവാരമായി ആഘോഷിക്കുന്നത്.

▪️World Space Week 2020 Theme :- “Satellites improve life.”

2. October 04 :- ലോക മൃഗ ദിനം/ലോക മൃഗസംരക്ഷണ ദിനം

3. October 04 :- ഫ്രാൻസിസ് അസീസി ദിനം (Feast of St Francis of Assisi)

4. October 04 :-  ലോക മൃഗശാല ദിനം (World Zoo Day)

5. ഒക്ടോബർ 04 :- സംസ്ഥാന ഗജ ദിനം

▪️ആന പുനരധിവാസ കേന്ദ്രം :- കോട്ടൂർ,തിരുവനന്തപുരം

6. 2020 ഒക്ടോബറിൽ ഇന്ത്യ  വിജയകരമായി പരീക്ഷിച്ച തദ്ദേശീയമായി വികസിപ്പിച്ച ആണവ ശേഷിയുള്ള ഹൈപ്പർസോണിക് മിസൈൽ?

ശൗര്യ

▪️700 മുതൽ 1000 കിലോമീറ്റർ വരെ ദൂരപരിധിയിൽ ആക്രമണ ശേഷിയുള്ള ശൗര്യ 200 മുതൽ 1000 കിലോവരെ ആയുധങ്ങൾ വഹിക്കും

7. ശക്രന്റെ  ഉപരിതലത്തെയും അന്തരീക്ഷത്തെയും കുറിച്ച് പഠിക്കുന്നതിനായി 2025 ൽ  ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒ വിക്ഷേപിക്കാൻ പോകുന്ന കൃത്രിമോപഗ്രഹം?

ശുക്രയാൻ 1

▪️ ഫരാൻസ് ആണ് ശുക്രയാൻ ദൗത്യത്തിൽ പങ്കാളിയാവുന്ന രാജ്യം

8. ഫരഞ്ച് ഓപ്പണിൽ നാലാം റൗണ്ടിൽ എത്തിയ ആദ്യ അറബ് വനിത?

Ons jabeur

9. അടുത്തിടെ രണ്ടു മണിക്കൂർ കൊണ്ട് ഫലം ലഭിക്കുന്ന RT PCR Kit വികസിപ്പിച്ച സ്ഥാപനം?

റിലയൻസ് ലൈഫ് സയൻസ്

10. ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) ചരിത്രത്തിലെ ഏറ്റവും ഉയർന്ന റൺ ചേസിംഗ് റെക്കോർഡ് സ്വന്തമാക്കിയ ടീം?

രാജസ്ഥാൻ റോയൽസ്

11. വംശനാശഭീഷണി നേരിടുന്ന അപൂർവ സസ്യമായ മലമാവുകളെ കണ്ടെത്തിയ കേരളത്തിലെ സ്ഥലം?

പാലോട് (തിരുവനന്തപുരം)

Join Whatsapp Group

Join Telegram 

Post a Comment

0 Comments